പിഎം ഇന്ത്യ
ട്രേഡ് റെമഡി സഹകരണത്തിനായുള്ള ഇന്ത്യ-കൊറിയ ധാരണാപത്രത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്‍കി.
കൊറിയന്‍ പ്രസിഡന്റ് 2018 ജൂലൈയില്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയിലായിരുന്നു ധാരണാപത്രം ഒപ്പുവെക്കപ്പെട്ടത്.
ആന്റി ഡംപിങ്, സബ്‌സിഡിയും തത്തുല്യവുമായ സുരക്ഷാസംവിധാനങ്ങള്‍ തുടങ്ങി ഉഭയകക്ഷിവ്യാപാര ബന്ധം ദൃഢപ്പെടുത്തുന്നതിനായി ട്രേഡ് റെമഡീസ് രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുന്നതിനു ധാരണാപത്രം ഉപകരിക്കും.