Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡല്‍ഹി- മീററ്റ് എക്‌സ്പ്രസ്‌വേയ്ക്ക് തറക്കല്ലിട്ടു: ശിലാഫലകം

ഡല്‍ഹി- മീററ്റ് എക്‌സ്പ്രസ്‌വേയ്ക്ക് തറക്കല്ലിട്ടു: ശിലാഫലകം

ഡല്‍ഹി- മീററ്റ് എക്‌സ്പ്രസ്‌വേയ്ക്ക് തറക്കല്ലിട്ടു: ശിലാഫലകം

ഡല്‍ഹി- മീററ്റ് എക്‌സ്പ്രസ്‌വേയ്ക്ക് തറക്കല്ലിട്ടു: ശിലാഫലകം

ഡല്‍ഹി- മീററ്റ് എക്‌സ്പ്രസ്‌വേയ്ക്ക് തറക്കല്ലിട്ടു: ശിലാഫലകം

ഡല്‍ഹി- മീററ്റ് എക്‌സ്പ്രസ്‌വേയ്ക്ക് തറക്കല്ലിട്ടു: ശിലാഫലകം


ഡല്‍ഹി- മീററ്റ് എക്‌സ്പ്രസ്‌വേയ്ക്കു തറക്കല്ലിടുന്നതിന്റെ ഭാഗമായി നോയ്ഡ സെക്ടര്‍- 62ല്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ശിലാഫലകം അനാച്ഛാദനം ചെയ്തു.

ബ്രിട്ടനില്‍നിന്നു സ്വാതന്ത്ര്യം നേടിയെടുക്കുന്നതില്‍ 1857ല്‍ മീററ്റ് വഹിച്ച പങ്ക് അനുസ്മരിച്ച പ്രധാനമന്ത്രി, ഡെല്‍ഹി- മീററ്റ് എക്‌സ്പ്രസ്‌വേ മലിനീകരണത്തിനുള്ള പരിഹാരമാണെന്നു ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ക്കു വികസനത്തോടുള്ള അഭിനിവേശത്തെ പരാമര്‍ശിക്കവേ, വികസനത്തിന് ഏറ്റവും അനിവാര്യമായ കാര്യങ്ങളിലൊന്ന് നല്ല റോഡുകളാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

ഈ എക്‌സ്പ്രസ്‌വേ പശ്ചിമ യു.പിയില്‍ വികസനത്തിന്റെ വേലിയേറ്റം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന, സുവര്‍ണ ചത്വരം പദ്ധതികളിലൂടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളെ യോജിപ്പിക്കാനുള്ള മുന്‍ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്‌പേയിയുടെ കാഴ്ചപ്പാട് ശ്രീ. നരേന്ദ്ര മോദി അനുസ്മരിച്ചു.

കര്‍ഷകര്‍ക്കു ശരിയാംവണ്ണം ജലസേചനസൗകര്യം പ്രദാനം ചെയ്യാന്‍ ഉദ്ദേശിച്ചുള്ള പ്രധാനമന്ത്രി കൃഷി സീഞ്ചായ് യോജന പോലുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ മറ്റു പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി
പരാമര്‍ശിച്ചു.

ക്ലാസ്-3, ക്ലാസ്-4 ജോലികളുടെ നിയമന നടപടികളില്‍നിന്ന് അഭിമുഖം ഒഴിവാക്കുക വഴി 2016 ജനുവരി ഒന്നിനു സവിശേഷമായ ഉപഹാരമാണ് ഗവണ്‍മെന്റ് യുവാക്കള്‍ക്കു നല്‍കിയിരിക്കുന്നതെന്ന്
അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും പാവങ്ങളുടെ
നന്മയ്ക്കായി പ്രവര്‍ത്തിക്കുമെന്നും പ്രമേയം പാസ്സാക്കാന്‍ എല്ലാ
രാഷ്ട്രീയപ്പാര്‍ട്ടികളോടും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

പാര്‍ലമെന്റില്‍ ചര്‍ച്ചകളും സംവാദങ്ങളും നടത്താനും ശ്രദ്ധാ പൂര്‍വം പ്രവര്‍ത്തിക്കാനുമാണ് ഇന്ത്യയിലെ ജനങ്ങള്‍ ജനപ്രതിനിധികളെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും തങ്ങളുടെ കടമയെന്തെന്നു ജനപ്രതിനിധികള്‍ തിരിച്ചറിയണമെന്നും ശ്രീ. നരേന്ദ്രമോദി ഓര്‍മിപ്പിച്ചു.

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീ. രാം നായിക്, കേന്ദ്രമന്ത്രി ശ്രീ.
നിതിന്‍ ഗഡ്കരി, കേന്ദ്ര സഹമന്ത്രിമാരായ ഡോ.മഹേഷ് ശര്‍മ,
ശ്രീ. പി.രാധാകൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.