പിഎം ഇന്ത്യ
ഭരണനിർവഹണം, പൊതുജനസേവന വിതരണം, ജനജീവിതം എന്നിവയിൽ ചെലുത്തിയ പരിവർത്തനാത്മക സ്വാധീനം ഉയർത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന്റെ 11 വർഷങ്ങൾ അടയാളപ്പെടുത്തി.
രാജ്യമെമ്പാടുമുള്ള സർവ്വതോമുഖമായ വികസനം ത്വരിതപ്പെടുത്തുന്നതോടൊപ്പം ഭരണനിർവഹണത്തെ കൂടുതൽ സുതാര്യവും കാര്യക്ഷമവും പൗരകേന്ദ്രീകൃതവുമാക്കിക്കൊണ്ട് ഡിജിറ്റൽ ഇന്ത്യ അതിനെ പുനർനിർവചിച്ചതായി ശ്രീ മോദി പറഞ്ഞു. സുഗമമായ ഡിജിറ്റൽ പേയ്‌മെന്റുകളും സുതാര്യമായ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങളും മുതൽ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം വരെ ഈ സംരംഭം ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിച്ചിട്ടുണ്ടെന്നും സാങ്കേതികവിദ്യയെ ജീവിതം എളുപ്പമാക്കുന്നതിനുള്ള ശക്തമായ ഒരു ഉപകരണമാക്കി മാറ്റിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
നൂറുകോടിയിലധികം വരുന്ന ഇന്ത്യക്കാർ സാങ്കേതികവിദ്യ വ്യാപകമായി സ്വീകരിച്ചത് വലിയൊരു പരിവർത്തനത്തിന് കാരണമായിട്ടുണ്ടെന്നും ഡിജിറ്റൽ ഇന്ത്യയെ വികസിതവും സ്വയംപര്യാപ്തവുമായ ഒരു ഇന്ത്യയുടെ ശക്തമായ അടിത്തറയാക്കി മാറ്റിയതായും പ്രധാനമന്ത്രി നിരീക്ഷിച്ചു. നവീനാശയ തരംഗം ഡിജിറ്റൽ ഇന്ത്യ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും, പ്രത്യേകിച്ച് ഗ്രാമങ്ങളിലേക്കും ടയർ-2, ടയർ-3 നഗരങ്ങളിലേക്കും എത്തിച്ചതായും ശ്രീ മോദി പ്രസ്താവിച്ചു. ലോകത്തിലെ ഏറ്റവും നിർണായക വെല്ലുവിളികളെ നേരിടുന്നതിനുള്ള പരിഹാരങ്ങൾ ഇന്ത്യയിലുടനീളമുള്ള യുവ സംരംഭകരും സ്റ്റാർട്ടപ്പുകളും നവീനാശയങ്ങൾ പങ്കുവെക്കുന്നവരും വികസിപ്പിച്ചെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വാണിജ്യം, പൊതുജന സേവന വിതരണം തുടങ്ങിയ പ്രധാന മേഖലകളെ ഈ സംരംഭം ശക്തിപ്പെടുത്തിയതായും ഭരണനിർവഹണം കൂടുതൽ പ്രാപ്യവും സുതാര്യവും കാര്യക്ഷമവുമാക്കിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
നിർമ്മിത ബുദ്ധി, സെമികണ്ടക്ടറുകൾ, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിലെ രാജ്യത്തിന്റെ പുരോഗതി വളർച്ചയ്ക്കും അവസരങ്ങൾക്കും പുതിയ വഴികൾ തുറക്കുമെന്ന് ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിൽ ഇന്ത്യയുടെ വളർന്നുവരുന്ന നേതൃത്വത്തെ ഉയർത്തിക്കാട്ടിക്കൊണ്ട് ശ്രീ മോദി പറഞ്ഞു. സാങ്കേതികവിദ്യ മനുഷ്യത്വത്തെ സേവിക്കുന്നതും ഓരോ പൗരനെയും ശാക്തീകരിക്കുന്നതും സുസ്ഥിര വികസനത്തിന് ചാലകശക്തിയാകുന്നതുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചുറപ്പിച്ചു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
“ഡിജിറ്റൽ ഇന്ത്യാ സംരംഭം ആരംഭിച്ച് ഇന്ന് 11 വർഷം തികയുകയാണ്. ഈ സംരംഭം ഭരണനിർവഹണത്തെ പുനർനിർവചിക്കുകയും പൗരന്മാരെ ശാക്തീകരിക്കുകയും സർവ്വതോമുഖമായ വികസനം ത്വരിതപ്പെടുത്തുകയും ചെയ്തു. ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഇത് സ്പർശിച്ചിട്ടുണ്ട്. സുഗമമായ ഡിജിറ്റൽ പേയ്‌മെന്റുകളും സുതാര്യതയോടെ ഗുണഭോക്താക്കളിലേക്ക് എത്തുന്ന നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങളും മുതൽ വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ വരെ സാങ്കേതികവിദ്യ ജീവിതം എളുപ്പമാക്കുന്നത് മെച്ചപ്പെടുത്തുന്നതിനുള്ള ശക്തമായ ഒരു ഉപകരണമായി മാറിയിരിക്കുന്നു.
ഡിജിറ്റൽ ഇന്ത്യ നവീനാശയ തരംഗം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കും, പ്രത്യേകിച്ച് ഗ്രാമങ്ങളിലേക്കും, ടയർ-2, ടയർ-3 നഗരങ്ങളിലേക്കും എത്തിച്ചു. രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള യുവ സംരംഭകരും സ്റ്റാർട്ടപ്പുകളും നവീനാശയങ്ങൾ പങ്കുവെക്കുന്നവരും നമ്മുടെ ഭൂമി നേരിടുന്ന നിർണായക വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ സൃഷ്ടിക്കുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വാണിജ്യം, പൊതുജന സേവന വിതരണം എന്നിവയെ ഈ സംരംഭം ശക്തിപ്പെടുത്തുകയും ഭരണനിർവഹണം കൂടുതൽ സുതാര്യവും കാര്യക്ഷമവും പ്രാപ്യവുമാക്കുകയും ചെയ്തു.
ഡിജിറ്റൽ ലോകത്തെ നമ്മുടെ ചുവടുവെപ്പുകൾ AI, സെമികണ്ടക്ടറുകൾ, ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്നിവയും അതിലധികവും ഉൾപ്പെടുന്ന ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിൽ ഇന്ത്യ അതിവേഗ പുരോഗതി കൈവരിക്കുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇതും വളർച്ചയ്ക്കും അവസരങ്ങൾക്കുമായി പുതിയ വഴികൾ തുറക്കും. സാങ്കേതികവിദ്യ മനുഷ്യത്വത്തെ സേവിക്കുന്നതും ഓരോ പൗരനെയും ശാക്തീകരിക്കുന്നതും സുസ്ഥിര വികസനത്തിന് ചാലകശക്തിയാകുന്നതുമായ ഒരു ഭാവി സൃഷ്ടിക്കുന്നതിൽ തന്നെയായിരിക്കും നമ്മുടെ ഊന്നൽ.
Today, we mark 11 years since the Digital India initiative was launched. This initiative has redefined governance, empowered citizens and accelerated all-round development. It has touched every aspect of life. From seamless digital payments and direct benefit transfers reaching…
— Narendra Modi (@narendramodi) July 1, 2026
നൂറുകോടിയിലധികം ആളുകൾ സാങ്കേതികവിദ്യ നെഞ്ചേറ്റുമ്പോൾ അതിന്റെ സ്വാധീനം പരിവർത്തനാത്മകമാണ്!
#11YearsOfDigitalIndia”
When over a billion people embrace technology, the impact is transformative! #11YearsOfDigitalIndia pic.twitter.com/WBnkcFXoYa
— Narendra Modi (@narendramodi) July 1, 2026
डिजिटल इंडिया विकसित और आत्मनिर्भर भारत की सशक्त नींव है। बीते 11 वर्षों में इसने गरीबों और वंचितों के सशक्तिकरण में महत्वपूर्ण भूमिका निभाने के साथ ही देशवासियों के जीवन को आसान बनाया है। ऑप्टिकल फाइबर नेटवर्क के विस्तार से लेकर डिजिटल ट्रांजैक्शन तक इस अभियान की अभूतपूर्व सफलता ने दुनियाभर का ध्यान भारत की ओर खींचा है।
#11YearsOfDigitalIndia
डिजिटल इंडिया विकसित और आत्मनिर्भर भारत की सशक्त नींव है। बीते 11 वर्षों में इसने गरीबों और वंचितों के सशक्तिकरण में महत्वपूर्ण भूमिका निभाने के साथ ही देशवासियों के जीवन को आसान बनाया है। ऑप्टिकल फाइबर नेटवर्क के विस्तार से लेकर डिजिटल ट्रांजैक्शन तक इस अभियान की अभूतपूर्व सफलता… pic.twitter.com/ThDpcUMNub
— Narendra Modi (@narendramodi) July 1, 2026
***
NK