Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡിസംബര്‍ 31നും ജനുവരി ഒന്നിനുമായി രണ്ടു ചടങ്ങുകളില്‍ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രസംഗിക്കും


 

ഡിസംബര്‍ 31നും ജനുവരി ഒന്നിനുമായി രണ്ടു പ്രധാന ചടങ്ങുകളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രസംഗിക്കും.
ഡിസംബര്‍ 31നു കേരളത്തില്‍ വര്‍ക്കലയിലെ ശിവഗിരി മഠത്തിലെ 85ാമതു ശിവഗിരി തീര്‍ഥാടന ആഘോഷത്തിന്റെ ഉദ്ഘാടന പ്രസംഗം അദ്ദേഹം നിര്‍വഹിക്കും. ഇന്ത്യയിലെ പ്രമുഖ സന്ന്യാസിമാരിലും സാമൂഹിക പരിഷ്‌കര്‍ത്താക്കളിലും ഒരാളായ ശ്രീ നാരായണ ഗുരുവിന്റെ വിശുദ്ധ കേന്ദ്രമായിരുന്നു ശിവഗിരി.
2018 ജനുവരി ഒന്നിനു പ്രഫ. എസ്.എന്‍.ബോസിന്റെ 125ാമതു ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ നടത്തുന്ന പരിപാടിയിലും പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രസംഗിക്കും. ബോസ്-ഐന്‍സ്റ്റീന്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ അടിത്തറയേകുംവിധം ക്വാണ്ടം മെക്കാനിക്‌സില്‍ പഠനം നടത്തിയ ഭാരതീയ ഭൗതികശാസ്ത്ര പണ്ഡിതനാണു പ്രഫ. സത്യേന്ദ്ര നാഥ് ബോസ്. ബോസ്-ഐന്‍സ്റ്റീന്‍ സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിക്കുന്ന ഇനം കണങ്ങള്‍ക്ക് പ്രഫ. ബോസിന്റെ സ്മരണാര്‍ഥമാണു ബോസോണുകള്‍ എന്നു പേരിട്ടിരിക്കുന്നത്.