Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡോക്‌ടേഴ്‌സ് ദിനത്തില്‍ പ്രധാനമന്ത്രി ഡോക്ടര്‍മാരെ അഭിനന്ദിച്ചു ഡോ. ബി.സി. റോയിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു


ഡോക്‌ടേഴ്‌സ് ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഡോക്ടര്‍മാരെ അഭിനന്ദിക്കുകയും. ഡോ. ബി.സി. റോയിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.
‘നമ്മുടെ സമൂഹത്തെ ആരോഗ്യമുള്ളതാക്കി മാറ്റാന്‍ 24 മണിക്കൂറും കഠിനാധ്വാനം ചെയ്യുന്ന ഡോക്ടര്‍മാരെ ഡോക്‌ടേഴ്‌സ് ദിനത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു.

പൊതുജനങ്ങളുടെ ക്ഷേമത്തിനായി അവര്‍ നല്‍കുന്ന ബൃഹത്തായ സംഭാവനകള്‍ക്ക് നീതി പകരാന്‍ വാക്കുകള്‍ക്കാവില്ല. സമുന്നത ഡോക്ടറായുന്ന ഡോ. ബി.സി. റോയിക്കും ഞാന്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.