Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡോ.എം.ചിദാനന്ദ മൂർത്തിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


ഡോ.എം.ചിദാനന്ദ മൂർത്തിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി അനുശോചിച്ചു. “ഡോ. സച്ചിദാനന്ദ മൂർത്തി സംസ്കാരത്തിന്റെയും സാഹിത്യത്തിൻ്റെയും മണ്ഡലത്തിൽ അതികായനായിരുന്നു. കന്നഡ ഭാഷയോട് അദ്ദേഹത്തിനുണ്ടായിരുന്ന അഭിനിവേശം ശ്രദ്ധേയമായിരുന്നു. നമ്മുടെ മഹത്തായ ചരിത്രത്തിൻ്റെ സവിശേഷ ഘടകങ്ങൾ സംരക്ഷിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളും അങ്ങനെ തന്നെ. അദ്ദേഹത്തിന്റെ നിര്യാണം ദു:ഖിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ആരാധകരെയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി”, പ്രധാനമന്ത്രി പറഞ്ഞു.

***