പിഎം ഇന്ത്യ
ഇന്ത്യയുടെ ഐക്യത്തിനും അന്തസ്സിനും പുരോഗതിക്കുമായി ജീവിതം സമർപ്പിച്ച വിശിഷ്ടനായ രാഷ്ട്രശില്പി, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ, ദീർഘദർശിയായ നേതാവ് എന്നീ നിലകളിൽ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ 125-ാം ജയന്തിയിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു.
വിദ്യാഭ്യാസം, വ്യവസായ വികസനം, ദേശീയോദ്ഗ്രഥനം എന്നിവയിൽ ഡോ. മുഖർജി നൽകിയ ദീർഘകാല സംഭാവനകൾ തലമുറകൾക്ക് എന്നും പ്രചോദനമായി തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇന്ത്യ വികസിത് ഭാരത് എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോൾ ഡോ. മുഖർജിയുടെ കാഴ്ചപ്പാടുകളും ആദർശങ്ങളും രാജ്യത്തിന് ഒരു വഴികാട്ടിയായി നിലകൊള്ളുന്നു,” ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ 125-ാം ജയന്തിയായ ഇന്ന് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയരായ രാഷ്ട്രശില്പികളിലൊരാളായ, പാണ്ഡിത്യം, ധീരത, ദേശീയ സേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയാൽ നിർവചിക്കപ്പെട്ട. ഇന്ത്യയുടെ ഐക്യം, അന്തസ്സ്, പുരോഗതി എന്നിവയ്ക്കായി സ്വയം സമർപ്പിച്ച ആ വ്യക്തിത്വത്തെ ഞാൻ നമിക്കുന്നു.
വൈവിധ്യമാർന്ന മേഖലകളിലായിരുന്നു ഡോ. മുഖർജിയുടെ സംഭാവനകൾ. നൂതനാശയങ്ങളെയും ഭാവിയുക്തമായ പഠനത്തെയും പിന്തുണച്ച മികച്ച ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു അദ്ദേഹം. വ്യവസായ മന്ത്രി എന്ന നിലയിൽ പരമ്പരാഗത മേഖലകളും ഉപജീവനമാർഗ്ഗങ്ങളും അഭിവൃദ്ധിപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് തന്നെ, വ്യവസായ മേഖലയിലെ സ്വയംപര്യാപ്തതയ്ക്ക് അദ്ദേഹം അടിത്തറ പാകി. ബംഗാൾ ക്ഷാമകാലത്തെ അദ്ദേഹത്തിന്റെ മാനുഷിക പ്രവർത്തനങ്ങൾ ദുരിതമനുഭവിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ ആഴമേറിയ അനുകമ്പയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. എല്ലാറ്റിലുമുപരിയായി ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ദൃഢമായ പ്രതിബദ്ധത ഇന്നും ശാശ്വതമായ ഒരു പ്രചോദന സ്രോതസ്സായി നിലകൊള്ളുന്നു.
വികസിത് ഭാരതത്തിലേക്കുള്ള നമ്മുടെ പ്രയാണത്തിൽ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നമ്മുടെ പാതയെ പ്രകാശപൂരിതമാക്കുന്നത് തുടരുന്നു.
Today, on the 125th Jayanti of Dr. Syama Prasad Mookerjee, I bow to one of India’s most remarkable nation-builders, whose life was defined by scholarship, courage and an unwavering commitment to national service. He dedicated himself to the cause of India’s unity, dignity and…
— Narendra Modi (@narendramodi) July 6, 2026
***
NK
Today, on the 125th Jayanti of Dr. Syama Prasad Mookerjee, I bow to one of India's most remarkable nation-builders, whose life was defined by scholarship, courage and an unwavering commitment to national service. He dedicated himself to the cause of India's unity, dignity and…
— Narendra Modi (@narendramodi) July 6, 2026