പിഎം ഇന്ത്യ
തടവുകാരെ കൈമാറ്റം ചെയ്യുന്നതിന് ഇന്ത്യയും എസ്റ്റോണിയയും തമ്മില്‍ കരാര്‍ ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഈ കരാറില്‍ ഏര്‍പ്പെടുന്നതു വഴി എസ്റ്റോണിയയില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ ജയിലുകളിലുള്ള എസ്റ്റോണിയന്‍ പൗരന്മാര്ക്കും തങ്ങളുടെ അവശേഷിക്കുന്ന തടവ് ശിക്ഷാകാലാവധി സ്വന്തം നാട്ടില്‍ ചെലവിടാനും അതുവഴി അവരുടെ സാമൂഹിക പുനരധിവാസത്തിന് വഴിയൊരുക്കാനും സാധിക്കും.