പിഎം ഇന്ത്യ
തപാല്‍ രംഗത്തു സഹകരിക്കുന്നതിനായുള്ള ഇന്ത്യ-ജപ്പാന്‍ സഹകരണ കരാറിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കൂര്‍ പ്രാബല്യത്തോടെ അനുമതി നല്‍കി. തപാല്‍ സേവനം മെച്ചപ്പെടുത്തുകയും ഇരു രാജ്യങ്ങള്‍ക്കിടയില്‍ തപാല്‍ മേഖലയിലുള്ള സഹകരണം മെച്ചപ്പെടുത്തുകയുമാണ് സഹകരണ കരാറിന്റെ ഉദ്ദേശ്യം.
നേട്ടങ്ങള്‍:
തപാല്‍നയം സംബന്ധിച്ച് ഇരു പക്ഷത്തുമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയും സഹകരണാടിസ്ഥാനത്തിലുള്ള ബന്ധം വികസിപ്പിച്ചെടുക്കുന്നതിനായുള്ള ചര്‍ച്ചകള്‍ പ്രോല്‍സാഹിപ്പിക്കുകയും ഇരു ഭാഗത്തുനിന്നും പരസ്പരം തീരുമാനിക്കുന്ന കാര്യങ്ങളില്‍ സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിനായി പോസ്റ്റല്‍ സര്‍വീസസ് ഡയലോഗ് ആരംഭിക്കുന്നതിനും സൗകര്യമൊരുക്കുകയും വഴി തപാല്‍ സേവനം മെച്ചപ്പെടുത്താനും ഇരു രാജ്യങ്ങള്‍ക്കിടയില്‍ തപാല്‍ മേഖലയിലുള്ള സഹകരണം മെച്ചപ്പെടുത്താനും സഹകരണ കരാര്‍ സഹായിക്കും.