Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

“താങ്കളുടെ വരവും പ്രതീക്ഷിച്ച് ഇന്ത്യ”, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് പ്രധാനമന്ത്രി മോദി


രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ഇന്ത്യ താങ്കളുടെ വരവിനായി കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

“താങ്കളുടെ സന്ദർശനത്തോടെ നമ്മുടെ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം തീർച്ചയായും വീണ്ടും സുദൃഢമാകാൻ പോവുകയാണ്, അഹമ്മദാബാദിൽ എത്രയും പെട്ടന്ന് തന്നെ കണ്ടുമുട്ടാം” പ്രധാനമന്ത്രി ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു.

ഇന്ന് അഹമ്മദാബാദിൽ എത്തുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മൊട്ടേറ സ്റ്റേഡിയത്തിൽ നമസ്തേ ട്രംപ് പരിപാടിയിൽ പങ്കെടുക്കുകയും അതോടൊപ്പം സബർമതി ആശ്രമം സന്ദർശിക്കുകയും ചെയ്യും.

ഇന്ന് വൈകുന്നരത്തോടെ അദ്ദേഹം ന്യൂഡൽഹിയിൽ എത്തിച്ചേരും. പ്രധാനമന്ത്രിയുമായി വിവിധ ദേശീയ, അന്തർദ്ദേശീയ വിഷയങ്ങളെ കുറിച്ച് വളരെ വിശദമായ ചർച്ചകളും അദ്ദേഹം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.