Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തെലുങ്കാന മുഖ്യമന്ത്രിയുമായി ഉന്നതതല യോഗത്തില്‍ വച്ച് പ്രധാനമന്ത്രി വരള്‍ച്ചാ സ്ഥിതിഗതികള്‍ വിലയിരുത്തി.

തെലുങ്കാന മുഖ്യമന്ത്രിയുമായി ഉന്നതതല യോഗത്തില്‍ വച്ച് പ്രധാനമന്ത്രി വരള്‍ച്ചാ സ്ഥിതിഗതികള്‍ വിലയിരുത്തി.


തെലുങ്കാനയുടെ വിവിധ ഭാഗങ്ങളിലെ വരള്‍ച്ചാ, കുടിവെള്ളക്ഷാമ സ്ഥിതിഗതികള്‍ സംബന്ധിച്ച് {പധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഒരു ഉന്നതതലയോഗം അവലോകനം നടത്തി.

തെലുങ്കാന മുഖ്യമന്ത്രി ശ്രീ. ചന്ദ്രശേഖര റാവൂ, കേന്ദ്ര ഗവണ്‍മെന്റിലെയും, തെലുങ്കാന ഗവണ്‍മെന്റിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. വരള്‍ച്ചാ ബാധിത സംസ്ഥാനങ്ങളിലെ വ്യത്യസ്ത ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിനായി ഓരോ മുഖ്യമന്ത്രിമാരുമായും താന്‍ വെവ്വേറെ യോഗങ്ങള്‍ നടത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദീര്‍ഘകാല-ഹ്രസ്വകാല നടപടികള്‍ കൈക്കൊള്ളാന്‍ ഇത് സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് തെലുങ്കാനയ്ക്ക് 712.62 കോടി രൂപ അനുവദിച്ചു. നേരത്തെ അനുവദിച്ച 2015-16ലെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെയ്ക്കുള്ള കേന്ദ്ര വിഹിതമായ 205.5 കോടി രൂപയ്ക്ക് പുറമേയാണിത്. 2016-17ലെ വിഹിതത്തിന്റെ ആദ്യ ഗഡുവായി 108 കോടി രൂപയും അധികമായി അനുവദിച്ചു.

സംസ്ഥാനത്തെ ജലസംഭരണികള്‍ പുനരുജ്ജീവിപ്പിക്കാനുള്ള കാകതീയ ദൗത്യത്തിന്റെ പുരോഗതി സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഗ്രാമീണ കുടുംബങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനുള്ള ഭഗീരഥ ദൗത്യത്തിന്റെ വിശദാംശങ്ങളും മുഖ്യമന്ത്രി പങ്ക് വച്ചു. ജലസംഭരണ- ജലസേചന മേഖലയിലെ നിരവധി ചരിത്രപരമായ ഉദാഹണങ്ങളും മികച്ച രീതികളും ചര്‍ച്ച ചെയ്തതു.

നഗരങ്ങളിലെ പാഴ്ജലം സമീപസ്ഥ ഗ്രാമപ്രദേശങ്ങളില്‍ ജലസേചനത്തിനായി വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. ജലനിഗമന മാര്‍ഗ്ഗങ്ങളിലെ തടസ്സങ്ങള്‍, വിദൂര സംവേദനം പോലുള്ള ബഹിരാകാശ സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടെത്തി പൊതുജന പങ്കാളിത്തത്തോടെ അവ നീക്കം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇതിനകം 40,000 ഹെക്ടര്‍ പ്രദേശത്ത് നടപ്പാക്കി വരുന്ന സൂക്ഷമ ജലസേചനത്തിന്റെ പുരോഗതിയെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. കര്‍ഷകര്‍ക്ക് ഏറെ ഗുണകരമായ പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജനാ നടപ്പിലാക്കിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി നന്ദി അറിയിച്ചു. പകരം വനവത്ക്കരണ നിയമത്തിലെ ഭേദഗതികള്‍ക്കും ശ്രീ. ചന്ദ്രശേഖര റാവൂ പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു. ഇതിനുള്ള തുക ഫലപ്രദമായി ചെലവിടുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ഒരു തന്ത്രം ആവിഷ്‌ക്കരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഹരിതഹാരം എന്ന സംസ്ഥാന ഗവണ്‍മെന്റിന്റെ നാണ്യവിള കൃഷിയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

രാജ്യത്തെ മുഴുവന്‍ ”വിള കോളനി”കളായി തരം തിരിച്ചില്‍ അനുയോജ്യമായ തന്തം അവിഷ്‌ക്കരിക്കാമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ നിര്‍ദ്ദേശത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതിയുടെ ലക്ഷ്യവും ഇതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി ഒരു മാതൃകാ പദ്ധതി തയാറാക്കാന്‍ സംസ്ഥാനത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

കേന്ദ്രവും സംസ്ഥാനവും യോജിച്ച് പ്രവര്‍ത്തിക്കാമെന്ന ഉറപ്പോടെ കൂടിക്കാഴ്ച പരിസമാപിച്ചു.