Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദീപാവലി ആശംസകള്‍ നേര്‍ന്നതിനു പ്രധാനമന്ത്രി ലോകനേതാക്കളെ നന്ദി അറിയിച്ചു


ദീപാവലി ആശംസകള്‍ നേര്‍ന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലോകനേതാക്കളെ നന്ദി അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ശ്രീ. ബോറിസ് ജോണ്‍സണ്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിന്‍ നെതന്യാഹു, അമേരിക്കന്‍ പ്രസിഡന്റ് ശ്രീ. ഡൊണാള്‍ഡ് ട്രംപ്, കനഡ പ്രധാനമന്ത്രി ശ്രീ. ജസ്റ്റിന്‍ ത്രുദ്യൂ, ഇസ്രായേല്‍ പ്രസിഡന്റ് ശ്രീ. റ്യൂവെന്‍ റിവ്‌ലിന്‍, സിംഗപ്പൂര്‍ പ്രധാനമന്ത്രി ശ്രീ. ലീ സിന്‍ ലൂങ്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് ശ്രീ. മൈക് പെന്‍സ് തുടങ്ങിയവരാണു ജനങ്ങള്‍ക്കു ദീപാവലി ആശംസകള്‍ നേര്‍ന്നത്.

***