Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദുരന്ത നിവാരണ രംഗത്ത് ഇന്ത്യ അര്‍മേനിയ ധാരണാപത്രം


ദുരന്ത നിവാരണ രംഗത്ത് ഇന്ത്യയും അര്‍മേനിയയും തമ്മില്‍ ധാരണാപത്രം ഒപ്പിടാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ദുരന്തങ്ങളുണ്ടാകുന്ന സമയത്ത് ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണിത്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ഉഭയകക്ഷി താല്‍പര്യമുള്ള വിവരങ്ങളുടെ കൈമാറ്റത്തിനും ധാരണാപത്രം വഴിയൊരുക്കും.

ദുരന്തങ്ങള്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ശേഷി വികസിപ്പിക്കുന്നതിനും ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന തരത്തിലുള്ള ഒരു സംവിധാനത്തിന് രൂപം നല്‍കാനും ധാരണാപത്രത്തില്‍ വ്യവസ്ഥയുണ്ട്.