പിഎം ഇന്ത്യ
ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നീ മേഖലകളിലെ പ്രാപ്പിടിയന്മാരായ ദേശാടനക്കിളികളെ സംരക്ഷിക്കുന്നതിനുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ചേര്ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി. പ്രാപ്പിടിയന്മാരെയും അവയുടെ ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കുകയാണ് റാപ്റ്റര് ധാരണാപത്രം എന്നറിയപ്പെടുന്ന കരാറിലൂടെ ലക്ഷ്യമിടുന്നത്. ദേശാടന ജീവിവര്ഗങ്ങളുടെ സംരക്ഷണത്തിനുള്ള സി.എം.എസ്. ബോണ് കണ്വെന്ഷന് 2008 ലാണ് ധാരണാപത്രം തയാറാക്കിയത്. 2008 നവംബര് ഒന്ന് മുതലാണ് റാപ്റ്റര് ധാരണാപത്രം നിലവില് വന്നത്. 1983 മുതല് ഇന്ത്യ സി.എം.എസിന്റെ ഭാഗമാണ്. റാപ്റ്റര് ധാരണാപത്രത്തിന്റെ പട്ടികയില് പറയുന്ന 76 ദേശാടനപക്ഷി വര്ഗ്ഗത്തിലെ 46 എണ്ണം ഇന്ത്യയില് നിന്നാണ്.