Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയോദ്ഗ്രഥനത്തിനായി സര്‍ദാര്‍ പട്ടേല്‍ പുരസ്‌ക്കാരം പ്രധാനമന്ത്രി പ്രഖ്യാപിച്ചു


ദേശീയോദ്ഗ്രഥനത്തിനുള്ള സര്‍ദാര്‍ പട്ടേല്‍ പുരസ്‌ക്കാരം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കെവാദിയയില്‍ നടന്ന ഡി.ജി.പി/ഐ.ജി.പിമാരുടെ കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ചു. ദേശീയോദ്ഗ്രഥനത്തിനായി നല്‍കുന്ന മികച്ച സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌ക്കാരം നല്‍കുക.

‘ഇന്ത്യയെ ഏകീകരിക്കുന്നതിനായി സര്‍ദാര്‍ പട്ടേല്‍ തന്റെ ജീവിതം സമര്‍പ്പിച്ചു. ദേശീയോദ്ഗ്രഥനത്തിനായുള്ള ദേശീയ പുരസ്‌കാരം സര്‍ദാര്‍ പട്ടേലിന് അനുയോജ്യമായ ശ്രദ്ധാഞ്ജലിയാകും. ഇന്ത്യയുടെ ഐക്യവും ദേശീയോദ്ഗ്രഥനവും മുന്നോട്ടുകൊണ്ടുപോകുന്നതിന് കൂടുതല്‍ ജനങ്ങളെ പ്രചോദിപ്പിക്കാനും അതിന് സാധിക്കും’, പ്രധാനമന്ത്രി പറഞ്ഞു.