Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ അരി ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് അനുമതി


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വാരണാസിയിലെ ദേശീയ വിത്ത് ഗവേഷണ പരിശീലന കേന്ദ്രത്തില്‍(എന്‍. എസ്.ആര്‍.ടി.സി) തെക്കന്‍ ഏഷ്യയിലെ റീജിയണല്‍ സെന്ററായി (ഐ.എസ്.എ.ആര്‍.സി) അരി ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് അനുമതി നല്‍കി.

ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അരിയുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കായി ഒരു മികവിന്റെ കേന്ദ്രം (സി.ഇ.ആര്‍.വി.എ)യും വാരണാസിയില്‍ സ്ഥാപിക്കും. ധാന്യത്തിലും വൈക്കോലിലും അടങ്ങിയിട്ടുള്ള ഭാരമുള്ള ലോഹങ്ങളുടെ (ഹെവി മെറ്റല്‍സ്) അളവും പരിധിയും കണ്ടെത്തുന്നതിന് സഹായിക്കുന്ന ഏറ്റവും ആധുനികവും പുതിയ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ളതുമായ ഒരു ലബോറട്ടറിയും സ്ഥാപിക്കും. അരിയുടെ മൂല്യ ശൃംഖലയിലെ പങ്കാളികള്‍ക്ക് വേണ്ട കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രയത്‌നവും കേന്ദ്രം ഏറ്റെടുക്കും.

കിഴക്കന്‍ ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര കേന്ദ്രമായിരിക്കും ഇത്. അരിയുടെ ഉല്‍പ്പാദനത്തില്‍ സുസ്ഥിരതകൊണ്ടുവരുന്നതിനും കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനും ഇത് സഹായകരവുമാകും. കിഴക്കന്‍ ഇന്ത്യയിലും അതുപോലെ പരിസ്ഥിതിയുള്ള മറ്റ് തെക്കന്‍ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഭക്ഷ്യോല്‍പാദനത്തിനും നൈപുണ്യവികസനത്തിനും ഇത് വലിയൊരു അനുഗ്രഹമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.