Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ കായിക ദിനത്തില്‍ കായിക താരങ്ങള്‍ക്കും, സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കും പ്രധാനമന്ത്രിയുടെ അഭിനന്ദനം ; ഇതിഹാസ ഹോക്കി താരം ധ്യാന്‍ചന്ദിന് ശ്രദ്ധാഞ്ജലി


ദേശീയ കായികദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എല്ലാ കായിക താരങ്ങളെയും, കായിക പ്രേമികളെയും അഭിനന്ദിച്ചു. ഇതിഹാസ ഹോക്കി താരം ധ്യാന്‍ചന്ദിന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

‘വളരെയധികം ഊര്‍ജ്ജസ്വലതയോടും, അഭിനിവേശത്തോടും സ്‌പോര്‍ട്‌സിനെ പിന്‍തുടരുന്ന എല്ലാ കായികതാരങ്ങളെയും, കായികപ്രേമികളെയും ദേശീയ കായികദിനത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു.

ഇതിഹാസ തുല്യമായ തന്റെ കായിക നൈപുണ്യത്തിലൂടെ ഇന്ത്യന്‍ ഹോക്കിക്ക് അത്ഭുതങ്ങള്‍ സമ്മാനിച്ച അനുകരണീയനായ മേജര്‍ ധ്യാന്‍ ചന്ദിന് ഞാന്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു.

സ്‌പോര്‍ട്‌സ് എന്നാല്‍ കായികമായ ശാരീരിക സ്വാസ്ഥ്യവും, മാനസികമായ ജാഗ്രതയും, വ്യക്തിത്വ വര്‍ദ്ധനവുമാണ്.

അതിബൃഹത്തായ കായിക പ്രതിഭകളാല്‍ ഇന്ത്യ അനുഗ്രഹീതമാണ്. ഈ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയം ഒരു പോര്‍ട്ടല്‍ തുടങ്ങിയിട്ടുണ്ട്. യുവജനങ്ങള്‍ക്ക് തങ്ങളുടെ കായിക സ്വപ്നങ്ങള്‍ പിന്‍തുടരാനും, ഈ രംഗത്ത് ശോഭിക്കാനും ആവശ്യമായ പിന്‍തുണയും ദിശാബോധവും നല്‍കുന്നതാണ് നാഷണല്‍ സപോര്‍ട്‌സ് ടാലന്റ് സര്‍ച്ച് പോര്‍ട്ടല്‍,’ പ്രധാനമന്ത്രി പറഞ്ഞു.