Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ നഗര ഭവന നിധി രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


           

60,000 കോടി രൂപയുടെ ദേശീയ നഗര ഭവന നിധി (എന്‍.യു.എച്ച്.എഫ്) രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. 1860 ലെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ നിയമത്തിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്ത, കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ബില്‍ഡിംഗ് മെറ്റീരിയല്‍സ് ആന്റ് ടെക്‌നോളജി പ്രെമോഷന്‍ കൗണ്‍സിലാണ് ഈ ഫണ്ട് കൈകാര്യം ചെയ്യുക.

പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് (നഗരം) കീഴില്‍ ഇതുവരെ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം 39.4 ലക്ഷം വീടുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പദ്ധതിക്ക് സംസ്ഥാനങ്ങളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓരോ മാസവും രണ്ടു മുതല്‍ മൂന്നു ലക്ഷം വരെ വീടുകള്‍ക്ക് അനുമതി നല്‍കുന്നുണ്ട്. 17 ലക്ഷം വീടുകള്‍ക്ക് അടിത്തറ കെട്ടിക്കഴിഞ്ഞു. 5 ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് (നഗരം) കീഴില്‍ സാമ്പത്തികമായി ദുര്‍ബലരായവര്‍, കുറഞ്ഞ വരുമാനക്കാര്‍, ഇടത്തരം വരുമാനക്കാര്‍ എന്നിവര്‍ക്ക് വായ്പാ ബന്ധിത സബ്‌സിഡിയായി ബാങ്കുകളും ഭവന ധനകാര്യ കോര്‍പറേഷനുകളും വഴിയാണ് പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത്. ഇതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ 8 വര്‍ഷത്തിനിടെ പദ്ധതിക്ക് കീഴില്‍ 87,000 ഭവന വായ്പകള്‍ അനുവദിച്ചു. 40,000 അപേക്ഷകള്‍ അനുമതിക്കായി പരിഗണനയിലാണ്. നിലവിലുള്ള 1.2 കോടിയോളം ഭവനങ്ങളുടെ കുറവ് പരിഹരിക്കാനും രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന 2022 ഓടെ എല്ലാവര്‍ക്കും വീടുകള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

അടുത്ത നാലു വര്‍ഷത്തേക്ക് ആവശ്യമായ പണം ലഭ്യമാക്കാന്‍ ദേശീയ നഗര ഭവന ഫണ്ട് സഹായിക്കും. ഉപയോക്താവുമായി ബന്ധപ്പെടുത്തിയുള്ള നിര്‍മ്മാണം (ബി.എല്‍.സി) പങ്കാളിത്തത്തോടെയുള്ള താങ്ങാവുന്ന ഭവന നിര്‍മ്മാണം (എ.എച്ച്.പി), ചേരികളുടെ തനതായ അവസ്ഥയിലുള്ള പുനര്‍നിര്‍മ്മാണം (ഐ.എസ്.എസ്.ആര്‍), വായ്പാ ബന്ധിത സബ്‌സിഡി പദ്ധതി (സി.എല്‍.എസ്.എസ്.) എന്നിവയ്ക്ക് ഇത് പണം ലഭ്യമാക്കുകയും നഗര മേഖലയിലെ വീടുകളുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കുകയും ചെയ്യും.