Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ പഞ്ചായത്തീരാജ് ദിനത്തില് പ്രധാനമന്ത്രി പഞ്ചായത്തുകളെ അഭിസംബോധന ചെയ്തു

ദേശീയ പഞ്ചായത്തീരാജ് ദിനത്തില് പ്രധാനമന്ത്രി പഞ്ചായത്തുകളെ അഭിസംബോധന ചെയ്തു


ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിന്റെ ഭാഗമായി ജാംഷെഡ്പൂരില് നടന്ന ചടങ്ങില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ എല്ലാ പഞ്ചായത്തുകളെയും അഭിസംബോധന ചെയ്തു.

ബാബാസാഹേബ് അംബേദ്കളുടെ 125ാം ജന്മവാര്ഷികത്തോടനുബന്ധിച്ചു തുടക്കമിട്ട ഗ്രാമോദയ് സെ ഭാരത് ഉദയ് അഭിയാന്റെ സമാപനവും ചടങ്ങില് നടന്നു.

ഗ്രാമപ്രദേശങ്ങളിലെ സൗകര്യങ്ങളും സേവനങ്ങളും നഗരങ്ങൡലേതിനു തുല്യമായിരിക്കണമെന്നു ശ്രീ. നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു.

ഗ്രാമങ്ങളില് പരിവര്ത്തനം സൃഷ്ടിക്കാന് ലക്ഷ്യമിട്ടു പ്രവര്ത്തിക്കുകവഴി ജനസേവനം നടത്താന് ഭരണകാലാവധി ഉപയോഗെപ്പടുത്തണമെന്നു പഞ്ചായത്തംഗങ്ങളോടു പ്രധാനമന്ത്രി ആഹ്വാനംചെയ്തു.

വിശേഷിച്ച്, വനിതാ അംഗങ്ങള്ക്കു ശൗചാലയ നിര്മാണം പോലുള്ള കാര്യങ്ങളില് നേതൃത്വപരമായ പങ്കു വഹിക്കാന് സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച കാര്യത്തില് പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് ഉപദേശിച്ച പ്രധാനമന്ത്രി, കുട്ടികള് സ്കൂളുകളില് എത്താത്ത സാഹചര്യമുണ്ടെങ്കില് അതു പഞ്ചായത്തംഗങ്ങള് ഗൗരവത്തോടെ കാണണമെന്ന് അഭ്യര്ഥിച്ചു.

ബജറ്റിനതീതമായി ചിന്തിക്കാനും ജനക്ഷേമത്തില് ശ്രദ്ധ പതിപ്പിക്കാനും പഞ്ചായത്തുകള് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില് സംബന്ധിക്കാന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നെത്തിയ പ്രതിനിധികളില് ചിലരുമായി പ്രധാനമന്ത്രി സംസാരിച്ചു. 2013ല് താന് പങ്കെടുത്ത റാലിക്കിടെയുണ്ടായ ബോംബ് സ്ഫോടനത്തില് മരിച്ചവരില് ഒരാളുടെ വിധവയെയും മകളെയും അദ്ദേഹം കണ്ടു.