Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പറേഷന്റെ അംഗീകൃത ഓഹരിമൂലധനം ഉയര്‍ത്തല്‍


കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ വകുപ്പിനു കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സംരംഭമായ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പറേഷന്റെ അംഗീകൃത ഓഹരിമൂലധനം ആയിരം കോടി രൂപയില്‍നിന്ന് 1200 കോടി രൂപയായി ഉയര്‍ത്തുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

സാമ്പത്തിക കാര്യങ്ങള്‍ക്കും പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കുന്നതിനും പട്ടികജാതിക്കാരായ ഗുണഭോക്താക്കള്‍ക്കിടയിലേക്കു കൂടുതല്‍ കടന്നെത്താനും കൂടുതല്‍ പണം ഇതോടെ ലഭ്യമാകും.

2015-16ല്‍ 63,000 ഗുണഭോക്താക്കള്‍ക്കു സേവനം നല്‍കുകയെന്നതാണു കോര്‍പറേഷന്റെ ലക്ഷ്യം.

സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 37 സംസ്ഥാന ഏജന്‍സികള്‍ വഴിയാണു കോര്‍പറേഷന്‍ പദ്ധതികള്‍ നടപ്പാക്കിവരുന്നത്.

സേവനം മെച്ചപ്പെടുത്തുന്നതിനായി, ആവശ്യമെങ്കില്‍ പൊതുമേഖലാ ബാങ്കുകളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും മറ്റു സമാന സ്ഥാപനങ്ങളും വഴിയും പദ്ധതി നടപ്പാക്കും.