പിഎം ഇന്ത്യ
മധ്യപ്രദേശില്‍ ദേശീയ മാനസികാരോഗ്യ പുനരധിവാസ കേന്ദ്രം (എന്‍.ഐ.എം.എച്ച്.ആര്‍.) ഭോപ്പാലില്‍ സ്ഥാപിക്കാന്‍ 16.05.2018നു കൈക്കൊണ്ട തീരുമാനം ഭാഗികമായി പരിഷ്‌കരിച്ച് സെഹോര്‍ ജില്ല(ഭോപ്പാല്‍-സെഹോര്‍ ദേശീയപാത)യില്‍ സ്ഥാപിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
നേട്ടങ്ങള്‍:
മാനസിക രോഗ പുനരധിവാസ മേഖലയില്‍ ഈ മാതൃകയിലുള്ള പ്രഥമ കേന്ദ്രമാണ് എന്‍.ഐ.എം.എച്ച്.ആര്‍. ഈ കേന്ദ്രം മാനസികാരോഗ്യ പുനരധിവാസ മേഖലയില്‍ മനുഷ്യവിഭവ, ഗവേഷണ ശേഷിവര്‍ധന സാധ്യമാക്കുന്ന മികവിന്റെ കേന്ദ്രമായും മാനസികാരോഗ്യമുള്ളവരുടെ ഫലപ്രദമായ പുനരധിവാസത്തിനു മാതൃകകളും വ്യവസ്ഥകളും നിര്‍ദേശിക്കുന്ന കേന്ദ്രമായും നിലകൊള്ളും.