പിഎം ഇന്ത്യ
ദേശീയ യുദ്ധ സ്മാരകം നിര്‍മ്മിക്കാന്‍ ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിനടുത്തുള്ള പ്രിന്‍സസ് പാര്‍ക്ക് കോംപ്ലക്‌സ് അനുയോജ്യമാണെന്ന ഉന്നതാധികാര സമിതിയുടെ തീരുമാനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തെ ധരിപ്പിച്ചു.
ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിനടുത്തുള്ള ‘സി’ ഹെക്‌സഗണില്‍ ദേശീയയുദ്ധ സ്മാരകം നിര്‍മ്മിക്കാന്‍ 2015 ഒക്ടോബറിലാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.