Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ ശാസ്ത്രദിനത്തില്‍ പ്രധാനമന്ത്രി ശാസ്ത്രജ്ഞര്‍ക്ക് ശുഭാശംസകള്‍ നേര്‍ന്നു


ദേശീയ ശാസ്ത്രദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശാസ്ത്രജ്ഞര്‍ക്ക് ശുഭാശംസകള്‍ നേര്‍ന്നു.

‘നമ്മുടെ ശാസ്ത്രജ്ഞരുടെ പ്രതിഭയ്ക്ക് മുന്നില്‍ വണങ്ങേണ്ട അവസരമാണ് ദേശീയ ശാസ്ത്രദിനം. അവരുടെ നൂതനാശയങ്ങളോടുള്ള അത്യുത്സാഹവും, ഗവേഷണമാര്‍ഗ്ഗവും ഇന്ത്യയേയും ലോകത്തേയും സഹായിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ പുഷ്ടിപ്പെടല്‍ തുടരുകയും നമ്മുടെ യുവമനസുകള്‍ക്ക് ശാസ്ത്രത്തോടുള്ള ഔത്സുക്യം വികസിക്കുകയും ചെയ്യട്ടെ.

നമ്മുടെ ഭാഗത്ത് നിന്ന്, ഇന്ത്യാ ഗവണ്‍മെന്റ് ഇന്ത്യയില്‍ ഗവേഷണത്തിനും നൂതനാശയത്തിനും വേണ്ടി കുടുതല്‍ മികച്ച പരിസ്ഥിതി സൃഷ്ടിക്കുന്നതിനായി നിരവധി പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്. ശാസ്ത്രവുമായി ബന്ധപ്പെട്ട ദര്‍ശനങ്ങള്‍ ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസില്‍ ഈ വര്‍ഷം ആദ്യം ഞാന്‍ സംസാരിച്ചിരുന്നു. അത് വീണ്ടും പങ്കുവയ്ക്കുന്നു.” പ്രധാനമന്ത്രി പറഞ്ഞു.