Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ സമ്മതിദാന ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ


ദേശീയ സമ്മതിദാന ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു.

പ്രധാനമന്ത്രി പറഞ്ഞു, ‘ദേശീയ സമ്മതിദാന ദിനത്തില്‍ ആശംസകള്‍. പ്രാദേശിക, സംസ്ഥാന, ദേശീയ തലങ്ങളിലെ ജനാധിപത്യ പ്രക്രിയയില്‍ വീഴ്ച കൂടാതെ ഭാഗഭാക്കായിക്കൊണ്ട് നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത ആവര്‍ത്തിച്ച് സ്ഥിരീകരിക്കാനുള്ള ഒരു ദിനമാണിന്ന്. നിങ്ങള്‍ അപ്രകാരം ചെയ്യുന്നത് ഒരു നവ ഇന്ത്യ സൃഷ്ടിക്കുന്നതില്‍ സഹായിക്കും.

സമ്മതിദാന പേര് ചേര്‍ക്കലിനെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും നിന്നുമുള്ള ജനങ്ങളെ ഞാന്‍ ആഹ്വാനം ചെയ്യുന്നു. ഇതുവരെയും വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ അപ്രകാരം ചെയ്യാന്‍ ഞാന്‍ എന്റെ യുവ സുഹൃത്തുക്കളോട് പ്രത്യേകമായി അഭ്യര്‍ത്ഥിക്കുന്നു. വിനിയോഗിക്കുന്ന ഓരോ വോട്ടും നമ്മുടെ ജനാധിപത്യ ഘടനയെ ശക്തിപ്പെടുത്തും’.

***