Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ സമ്മതിദായക ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ


ദേശീയ സമ്മതിദായക ദിനത്തില്‍ പ്രധാനമന്ത്രി എല്ലാ പൗരന്‍മാര്‍ക്കും ആശംസകള്‍ നേര്‍ന്നു. തിരഞ്ഞെടുപ്പുകളെ ജനാധിപത്യത്തിലെ ആഘോഷങ്ങളെന്ന് വിശേഷിപ്പിച്ചു കൊണ്ട് അര്‍ഹരായ മുഴുവന്‍ സമ്മതിദായകരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 18 വയസ്സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് അദ്ദേഹം യുവജനങ്ങളോട് ആവശ്യപ്പെട്ടു.

”തിരഞ്ഞെടുപ്പ് കമ്മീഷനെ അഭിവാദ്യം ചെയ്യുകയും നമ്മുടെ ജനാധിപത്യത്തില്‍ അവര്‍ വഹിക്കുന്ന സുപ്രധാന പങ്കിന് മുന്നില്‍ നാം പ്രണമിക്കുകയും ചെയ്യുന്നു.

തിരഞ്ഞെടുപ്പുകള്‍ ജനാധിപത്യത്തിലെ ആഘോഷങ്ങളാണ്. ജനാധിപത്യത്തില്‍ പരമോന്നതമായ ജനങ്ങളുടെ ഇച്ഛയെ അത് ആശയവിനിമയം ചെയ്യുന്നു.

തങ്ങളുടെ സമ്മദിദാനാവകാശം വിനിയോഗിക്കാന്‍ അര്‍ഹരായ എല്ലാ സമ്മതിദായകരോടും അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം, 18 വയസ്സ് പൂര്‍ത്തയാകുന്ന മുറയ്ക്ക് സമ്മതിദായകരായി രജിസ്റ്റര്‍ ചെയ്യാന്‍ എന്റെ യുവ സുഹൃത്തുകളോട് ഞാന്‍ ആഹ്വാനം ചെയ്യുന്നു.