ദേശീയ സുരക്ഷാ സേനയുടെ (NSG) സ്ഥാപക ദിനത്തോടനുബന്ധിച്ച് സേനാംഗങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
ധൈര്യത്തിന്റെയും കൃത്യതയുടെയും കർത്തവ്യത്തോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെയും പ്രതീകങ്ങളാണ് എൻഎസ്ജി സേനാംഗങ്ങളെന്നു പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദത്തിനെതിരായ അവരുടെ നിരന്തര ജാഗ്രതയും ജനങ്ങളെയും രാജ്യത്തിന്റെ നിർണായക ആസ്തികളെയും സംരക്ഷിക്കാനുള്ള സന്നദ്ധതയും വലിയ ആത്മവിശ്വാസവും അഭിമാനവും പകരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി എക്സിൽ പങ്കുവച്ച കുറിപ്പ്:
“ദേശീയ സുരക്ഷാ സേനയുടെ സ്ഥാപകദിനത്തിൽ സേനാംഗങ്ങൾക്ക് ആശംസകൾ.
ധൈര്യത്തിന്റെയും കൃത്യതയുടെയും കർത്തവ്യത്തോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെയും പ്രതീകങ്ങളാണ് അവർ.
ഭീകരവാദത്തിനെതിരായ അവരുടെ നിരന്തര ജാഗ്രതയും നമ്മുടെ ജനങ്ങളെയും രാജ്യത്തിന്റെ നിർണായക ആസ്തികളെയും സംരക്ഷിക്കാനുള്ള സന്നദ്ധതയും വലിയ ആത്മവിശ്വാസവും അഭിമാനവും പകരുന്നു. @nsgblackcats”
Greetings to the personnel of the National Security Guard on their Raising Day. They embody courage, precision and an unwavering commitment to duty. Their steadfast vigil against terrorism and their readiness to protect our people and vital national assets inspire immense confidence and pride. @nsgblackcats
— Narendra Modi (@narendramodi) October 16, 2026
************
SK