പിഎം ഇന്ത്യ
അമേരിക്കന്‍ ധനകാര്യ മേഖലയിലെ മുന്‍നിരക്കാരായ കമ്പനികളുടെ മേധാവികളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂയോര്‍ക്കില്‍ വട്ടമേശാ സമ്മേളനം നടത്തി.
ജെ.പി.മോര്‍ഗന്‍ പ്രസിഡന്റും സി.ഇ.ഒ.യും ചെയര്‍മാനുമായ ജെയ്മി ദിന്‍മണ്‍, ബ്ലാക്ക്‌സ്റ്റോണ്‍ സ്ഥാപകനും, സി.ഇ.ഒ യുമായ സ്റ്റീവ് ഷ്വാര്‍സ്മാന്‍, എ.ഐ.ജി. ഇന്‍ഷുറന്‍സ് സി.ഇ.ഒ യും പ്രസിഡന്റുമായ പീറ്റര്‍ ഹാന്‍കോക്ക്, ടൈഗര്‍ ഗ്ലോബല്‍ മാനേജിംഗ് പാര്‍ട്ട്ണര്‍ ചോയ്‌സ് കോള്‍മാന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.
ഇന്ത്യയില്‍ ബിസിനസ്സ് വരുന്നതു സുഖമമാക്കന്‍ പ്രധാനമന്ത്രി കൈക്കൊണ്ട നടപടികളില്‍ സി.ഇ.ഒമാര്‍ മതിപ്പ് രേഖപ്പെടുത്തി. ഡിജിറ്റല്‍ ഇന്ത്യ, അടിസ്ഥാനസൗകര്യ വികസനം എന്നിവയ്ക്ക് പ്രധാനമന്ത്രി നല്‍കുന്ന പ്രാധാന്യത്തെയും അവര്‍ പ്രകീര്‍ത്തിച്ചു. ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളില്‍ വളരെയധികം താത്പര്യം പ്രകടിപ്പിച്ച സി.ഇ.ഒ മാര്‍ നൂതന സൗകര്യങ്ങളില്‍ നിക്ഷേപം ഇറക്കാനുള്ള ആഗ്രഹവും അറിയിച്ചു. ഉദ്യോഗസ്ഥ തലത്തിലെ തടസ്സങ്ങളും നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് ഇന്ത്യയില്‍ നിക്ഷേപം ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും നിലനില്‍ക്കുന്ന ചില ആശങ്കകളെന്ന് സി.ഇ.ഒ മാര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ വിവധ രംഗങ്ങളില്‍ വര്‍ദ്ധിച്ച നിക്ഷേപത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ സംബന്ധിച്ച തന്റെ കാഴ്ചപ്പാടും വിവരിച്ചു.
പൊതു -സ്വകാര്യ മേഖലകളെ പോലെ തന്നെ പ്രാധാന്യമുള്ളതാണ് വ്യക്തിഗത സംരംഭങ്ങളെന്ന് പറഞ്ഞ പ്രധാനമന്ത്രി വിവരസാങ്കേതിക വിദ്യ വിപ്ലവത്തിന്റെ കാതലാണ് സ്റ്റാര്‍ട്ട് അപ്പുകളെന്നും ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ സാധ്യതകള്‍ മാത്രമല്ല, അതിന്മേലുള്ള വിശ്വാസവും സി.ഇ.ഒ മാര്‍ പ്രകടിപ്പിച്ചതില്‍ പ്രധാനമന്ത്രി തൃപ്തി അറിയിച്ചു. കഴിഞ്ഞ 15 മാസക്കാലത്തെ സാമ്പത്തിക രംഗത്തെ വിജയങ്ങള്‍ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ഈ കാലയളവില്‍ ഇന്ത്യയിലെ പലിശ നിക്ഷേപം ഗണ്യമായി ഉയര്‍ന്നതായി പറഞ്ഞ പ്രധാനമന്ത്രി മറ്റ് പല രാജ്യങ്ങളിലും സ്ഥിതി മറിച്ചാണെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിലുള്ള വിശ്വാസമാണ് ഇതു വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കാര്‍ഷിക അവശ്യ മേഖലകള്‍ക്കുള്ള ഇന്‍ഷുറന്‍സ് ഉല്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വന്‍ സാധ്യതകളുണ്ടെന്നു അദ്ദേഹം പറഞ്ഞു. പ്രതിരോധ നിര്‍മ്മാണം, ഇലക്‌ട്രോണിക്ക് ഉല്‍പന്ന നിര്‍മ്മാണം, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ ഉപകരണങ്ങള്‍, റയില്‍വേ, മെട്രോകള്‍, ശുചിത്വഭാരതം, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ മേഖലകളില്‍ നിക്ഷേപത്തിന് വന്‍ സാധ്യതകളുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
2022 ഓടെ 50 ദശലക്ഷം പുതിയ ഭവനങ്ങള്‍, 6 ലക്ഷം പ്രദേശങ്ങളില്‍ ബ്രോഡ്ബാന്‍ഡ്, റയില്‍വേയുടെ ശേഷി ഇരട്ടിപ്പിക്കല്‍ തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യങ്ങള്‍ വമ്പിച്ച നിക്ഷേപ സാധ്യതകളാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
It's business first...PM @narendramodi at a roundtable on the financial sector in New York. pic.twitter.com/uTCUQgPnte
— PMO India (@PMOIndia) September 24, 2015
Roundtable with Financial Sector CEOs was a fruitful exchange of views on economic issues. Urged CEOs to invest in India in various sectors.
— Narendra Modi (@narendramodi) September 24, 2015
Highlighted steps taken by Govt. to improve business environment in India & how this translated into increased FDI & investor confidence.
— Narendra Modi (@narendramodi) September 24, 2015
CEOs were very interested in India's start-up sector. They appreciated steps taken by Govt. to make business easier. http://t.co/3pvqwaYG89
— Narendra Modi (@narendramodi) September 24, 2015
More discussions on business, investment and the economy during the interaction with leading CEOs. pic.twitter.com/smRcFePhVA
— PMO India (@PMOIndia) September 25, 2015
My meetings continued with world leaders, business persons & media CEOs. Here are some photos. pic.twitter.com/eNREDqTD5P
— Narendra Modi (@narendramodi) September 25, 2015
My interaction with Fortune 500 CEOs was on investment opportunities in India & why they must come & @makeinindia! pic.twitter.com/XVK18jbjuC
— NarendraModi(@narendramodi) September 25, 2015