Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നരേഷ് ചന്ദ്രയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


മുന്‍ സിവില്‍ സെര്‍വന്റ് നരേഷ് ചന്ദ്രയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘ഭരണത്തിലും നയരൂപീകരണത്തിലും ഒളിമങ്ങാത്ത മുദ്ര പതിപ്പിച്ച മികച്ച പൊതുജന സേവകനായിരുന്നു നരേഷ് ചന്ദ്ര അദ്ദേഹത്തിന്റെ വിയോഗം വേദനിപ്പിക്കുന്നു.

അമേരിക്കന്‍ അംബാസിഡര്‍ ആയിരിക്കെ അത്താഴ വിരുന്നിന് എന്നെ ക്ഷണിച്ച അദ്ദേഹവുമായുള്ള അര്‍ത്ഥ പൂര്‍ണ്ണമായ ചര്‍ച്ച ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ശക്തമായ ഇന്ത്യ – അമേരിക്ക സൗഹൃദത്തില്‍ അദ്ദേഹം വിശ്വസിച്ചു’, പ്രധാനമന്ത്രി പറഞ്ഞു.