പിഎം ഇന്ത്യ
മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീമാന്‍ വിദ്യാസാഗര്‍ റാവു, സംസ്ഥാനത്തിന്റെ ജനകീയനായ മുഖ്യമന്ത്രി ശ്രീമാന്‍ ദേവേന്ദ്ര ഫഡ്നാവിസ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീമാന്‍ നിധിന് ഗഡ്ക്കരി ജി, അശോക് ഗജപതിരാജു ജി, സംസ്ഥാന മന്ത്രിസഭാംഗം ശ്രീമാന്‍ രവീന്ദ്ര ചവാന് ജി, എംഎല്‍എ ശ്രീമാന്‍ പ്രശാന്ത് ഠാക്കൂര്‍ജി, ഇവിടെ തടിച്ചു കൂടിയിരിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,
നാളെ ഛത്രപജി ശിവാജി മഹാരാജിന്റെ ജന്മവാര്ഷിക ദിനമാണ്. അതിനു തൊട്ടു തലേ ദിവസമായ ഇന്ന്്് റായിഗര്‍ ജില്ലയ്ക്ക് സന്തോഷത്തിന്റെ സുദിനമായത് തികച്ചും ആകസ്മികമാണ്. രണ്ടു പരിപാടികളില്‍ പങ്കെടുക്കാനാണ് ഇന്ന് എനിക്ക് അവസരം ലഭിച്ചത്്്. ആദ്യേത്തത്- നമ്മുടെ ഷിപ്പിംഗ്, തുറമുഖ, ജലഗതാഗത മേഖല നമമുടെ നിതിന്‍ ഗഡ്കരി ജിക്കു കീഴില്‍ ഒരു പുതു ചൈതന്യം നേടിയിരിക്കുന്നു. ജവഹര്‍ ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റിന്റെ (ജെഎന്‍പിടി) നിര്‍മ്മാണം പൂര്‍ത്തിയായ നാലാമത്തെ ടെര്‍മിനല്‍ ഇന്നു രാഷ്ട്രത്തിനു സമര്‍പ്പിക്കുകയാണ്.
ആഗോളവത്ക്കരണം, ലോക വ്യാപാരം തുടങ്ങിയ വാക്കുകള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നാം കേട്ടുകൊണ്ടിരിക്കുകയാണല്ലോ. വെറുതെ വീ്ട്ടിലിരുന്ന് ലോക വ്യാപാരത്തിന്റെ സാധ്യതകളെക്കുറിച്ച് ചര്‍ച്ചചെയ്തിട്ട് നമുക്ക് ഒരു പ്രയോജനവും ലഭിക്കില്ല. ആഗോളവ്യാപാരത്തില്‍ പങ്കാളികളാകാന്‍ ലോക നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ, നമുക്ക് ലോക വ്യാപാരത്തെ പ്രയോജനപ്പെടുത്താനാകൂ.
സമുദ്രാധിഷ്ഠിത വ്യാപാരത്തിന് അതില്‍ വലിയ പ്രാധാന്യമുണ്ട്. സമുദ്രത്തിന്റെ ശക്തി തിരിച്ചറിഞ്ഞ ആദ്യത്തെ രാജാവ്, അദ്യത്തെ ദേശീയ നേതാവ് നമ്മുടെ ഛത്രപതി ശിവാജി മഹാരാജായിരുന്നു. അദ്ദേഹം ഇന്ത്യക്കാരനായിരുന്നു എന്നതില്‍ നാം ഭാഗ്യവാന്മാരാണ്. അതുകൊണ്ടാണ് ഇന്നു കടലുമായി ബന്ധപ്പെട്ട നിരവധി കോട്ടകള്‍ നമുക്കുള്ളത്. കടലിന്റെ ശക്തിയെയാണ് അവ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഛത്രപജി ശിവാജി മഹാരാജിനെ നാം ഓര്‍ക്കുമ്പോള്‍, ജെ.എ.ന്പി.ടിയുടെ ഈ നാലാമത്തെ ടെര്‍മിനല്‍ നാം രാജ്യത്തിനു സമര്‍പ്പിക്കുമ്പോള്‍, മഹാന്മാരായ നമ്മുടെ മുന്‍ഗാമികള്‍ എത്രത്തോളം ക്രാന്തദര്‍ശികളായിരുന്നു എന്നും എത്രമാത്രം ദീര്‍ഘദൃഷ്ടിയോടെയാണ് അവര്‍ ചിന്തിച്ചിരുന്നത് എന്നും നമുക്ക് ഊഹിക്കാന്‍ സാധിക്കും.
സമുദ്ര വ്യാപാരത്തില്‍ ഇന്ത്യയ്ക്ക് സ്വന്തമായ ഒരു സ്ഥാനം രൂപപ്പെടുത്തിയെടുത്തണമെങ്കില് നാം നമ്മുടെ രാജ്യത്തിന്റെ സമുദ്ര ശക്തി അനേക മടങ്ങ് വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു. എത്ര കൂടുതല്‍ നാം നമ്മുടെ തുറമുഖങ്ങള്‍ വികസിപ്പിക്കുന്നുവോ, അത്രത്തോളം അവ ആധുനികമാകും. സമയം ലാഭിക്കപ്പെടും, കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന കപ്പലുകളുടെ എണ്ണം വര്‍ധിക്കും, ദശലക്ഷം ടണ്‍ കണക്കിനു ചരക്കുകള്‍ ഈ തുറമുഖങ്ങളിലൂടെ ലോക കമ്പോളത്തില്‍ എത്തുകയും ചെയ്യും. കൃത്യസമയത്ത് ചരക്കുകള്‍ വിതരണം ചെയ്യുന്നകാര്യത്തില്‍ ചിലപ്പോള്‍ മത്സരം ഉണ്ടാകാറുണ്ട്. ഓര്‍ഡര്‍ അന്തിമമായി ഉറപ്പിച്ചാല്‍, സാമ്പത്തിക കരാര്‍ സ്ഥിരപ്പെടുത്തിയാല്‍ പിന്നെ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ചരക്ക് എത്തിച്ചുകൊടുക്കണം. എങ്കില്‍ മാത്രമേ അതു വാങ്ങുന്നയാളിന് ലാഭം ഉണ്ടാക്കാനാവൂ. വിതരണം വൈകിയാല്‍ അയാള്‍ക്ക് നഷ്ടം ഉണ്ടാകും. പക്ഷേ ചരക്ക് വേഗത്തില്‍ എത്തിക്കണമെങ്കില്‍ നമ്മുടെ തുറമുഖങ്ങളില്‍ അതിനുള്ള സൗകര്യങ്ങള്‍ വേണം.
സാഗര്‍മാല പദ്ധതിക്കു കീഴില്‍ മാത്രമല്ല നാം തുറമുഖങ്ങള്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്്. തുറമുഖാധിഷ്ഠിത വികസനത്തിനാണ് നാം കൂടുതല്‍ ഊന്നല്‍ നല്കുന്നത്്. അതുവഴി നമുക്ക് നമ്മുടെ സൗകര്യങ്ങളെ വികസനത്തിന്റെ പുതിയ ഉയരങ്ങളില്‍ എത്തിക്കാം. കാരണം ഏഴായിരത്തി അഞ്ഞൂറു കിലോമീറ്റര്‍ കടല്‍ തീരമുള്ള നമുക്ക് അതിനെ എപ്രകാരം ഉപയോഗപ്പെടുത്താം എന്നത് ഒരു വെല്ലുവിളി തന്നെയാണ്. മാത്രവുമല്ല സമുദ്ര ഭൂപടത്തില്‍, ലോക ശക്തിയാകാന്‍ സാധ്യതയുള്ള ഒരു ഭൂമിശാസ്ത്ര മേഖലയിലാണ് നമ്മുടെ രാജ്യം സ്ഥിതി ചെയ്യുന്നത്.
ഈ ഉത്തരവാദിത്തം ഇന്ത്യാ ഗവണ്മെന്റ് സ്വമേധയാ ഏറ്റെടുത്തിരിക്കുന്നു. ലോകം ഇന്ന് പരിസ്ഥിതിയെക്കുറിച്ച് സംസാരിക്കുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പരിഹരിക്കപ്പെടേണ്ട ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം ഗതാഗതമേഖലയിലാണ്. ഗതാഗത മേഖലയില്‍ നമുക്ക് ജലപാതകളുണ്ട്. നൂറിലധികം ജലപാതകള്‍ നാം കണ്ടെത്തിയിട്ടുണ്ട്. ഈ ജലപാതകള്‍ നാം ഉപയോഗിച്ചാല്‍ നമ്മുടെ നദികളും സമുദ്രതീരങ്ങളും രാജ്യത്തെ മുഴുവന്‍ ചരക്കുകളുടെയും ഗതാഗതത്തിനായി ഉപയോഗിച്ചാല്‍, വളരെ കുറഞ്ഞ ചെലവില്‍ നമുക്കു ചരക്കു വിതരണം നടത്താം. ഇതിലൂടെ പരിസ്ഥിതിക്ക് ഏറ്റവും കുറഞ്ഞ തോതിലുള്ള മലിനീകരണമേ സംഭവിക്കുകയുള്ളു. ഇതുവഴി ആഗോള താപനത്തിനെതിരെയുള്ള പോരാട്ടത്തില്‍ നമ്മുടെ ഗുണപരമായ സംഭാവന അര്‍പ്പിക്കുകയും ചെയ്യാം.
നവി മുബൈയില്‍ ഇന്ന് ഒരു ഹരിത വിമാനത്താവളം, സ്വാതന്ത്ര്യത്തിനു ശേഷം വ്യോമയാന മേഖലയില്‍ ഇത്ര വലിയ ഹരിത വിമാനത്താവളം ഇതാദ്യമായാണ്. കഴിഞ്ഞ 20 വര്‍ഷമായി നിങ്ങള്‍ ഇതേക്കുറിച്ച് കേട്ടുകൊണ്ടിരിക്കുന്നു. നിരവധി തെരഞ്ഞെടുപ്പു വേളകളില്‍ ഇതു സംബന്ധിച്ച് നിങ്ങള്‍ക്ക് ഒെേട്ടറ വാഗ്ദാനങ്ങളും ലഭിച്ചു. അനേകം എം എല്‍ എ മാര്‍ ഇതും പറഞ്ഞ് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഈ വാഗ്ദാനങ്ങള്‍ നല്കി നിരവധിപേര്‍ എംപിമാരുമായി. അനേകം ഗവണ്മെന്റുകള് രൂപീകരിക്കപ്പെട്ടു, പക്ഷേ വിമാനത്താവളം മാത്രം നിര്‍മ്മിക്കപ്പെട്ടില്ല. അതിനു കാരണം എന്താണ്? ഏറ്റവും പ്രധാന പ്രതിബന്ധം കഴിഞ്ഞ ഗവണ്മെന്റിന്റെ ജോലി സംസ്കാരമായിരുന്നു.
1997 ല്‍ അടല്‍ ബിഹാരി ബാജ്പേയി ഗവണ്മെന്റ് അധികാരത്തിലിരുന്നപ്പോഴാണ് ഈ പദ്ധതി വിഭാവനം ചെയ്തതും നടപടികള്‍ ആരംഭിച്ചതും. ഞാന്‍ പ്രധാനമന്ത്രിയായപ്പോള്‍ എനിക്കു കുറച്ച് ഒഴിവു സമയം ലഭിച്ചപ്പോള്‍ ഇക്കാര്യം എനിക്ക് ഓര്‍മ്മവന്നു. ഞാന്‍ അന്വേഷിച്ചപ്പോള്‍ നവി മുംബെയിലെ മാത്രമല്ല, 30 വര്‍ഷം മുമ്പ് അംഗീകാരം ലഭിച്ച പ്രധാനപ്പെട്ട മറ്റു പല പദ്ധതികളും ഞാന്‍ കണ്ടു. എല്ലാത്തിനും ഫയലില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. പലതും ഇരുപതു വര്‍ഷം മുമ്പ് പ്രഖ്യാപനം നടത്തിയതാണ്. ചിലതിനെല്ലാം ഏതോ രാഷ്ട്രീയക്കാര്‍ ഫലകം അനാഛാദനം ചെയ്യുകയും അതിന്റെ പേരില്‍ അവരുടെ ഫോട്ടോകള്‍ പത്രങ്ങളില്‍ അച്ചടിച്ചു വരികയും ചെയ്തിട്ടുണ്ട്. പക്ഷേ, പദ്ധതി മാത്രം ഫയലില്‍ നിന്നു മുന്നോട്ടു പോയില്ല. ഇത് എന്നെ അത്ഭുതപ്പെടുത്തി.
അങ്ങനെയാണ് ഞാന്‍ പ്രഗതി എന്ന പേരില്‍ ഒരു പദ്ധതി ആരംഭിച്ചത്. ഈ പദ്ധതികളെക്കുറിച്ച് സാങ്കേതിക വിദ്യ ഉപയോഗിച്ച് രാജ്യത്തെ മുഖ്യ മന്ത്രിമാരുമായും ഇന്ത്യ വണ്മെന്റിന്റെ എല്ലാ സെക്രട്ടറിമാരുമായും ഞാന്‍ ചര്‍ച്ച നടത്തി. പദ്ധതികള്‍ ഞാന്‍ തന്നെ നേരിട്ടു വിലയിരുത്തി. അല്പസമയം മുമ്പ് ദേവേന്ദ്രജി എന്നോടു പറഞ്ഞതുപോലെ ഇക്കാര്യത്തില്‍ ആളുകള്‍ ചിന്തിച്ചത്, പദ്ധതി എന്റെ മുന്നില്‍ ഉണ്ടായിരുന്നു. പക്ഷേ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അതു കടലാസില്‍ ഉണ്ടായിരുന്നു. നാളെ ആരെങ്കിലും വരും, നാളെ ആരെങ്കിലും ഒരു പ്രസ്താവന ഇറക്കും. ഇത് അവരുടെ കാലത്ത് അംഗീകരിക്കപ്പെടതാണെന്ന്. ഇത്തരം ആളുകള്‍ക്ക് ഒരു ക്ഷാമവും ഇല്ല. അതുകൊണ്ട് സഹോദരാ, ഈ പ്രശ്നം പ്രഗതിയിലൂടെ എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി പരിഹരിക്കൂ. അക്കാലത്തു തന്നെ നയം രൂപീകരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എങ്ങിനെ തെറ്റു പറ്റി. നിങ്ങള്‍ക്കു തെറ്റു സംഭവിച്ചിട്ടില്ലെങ്കില്‍ പിന്നെ എന്തുകൊണ്ട് ആ പദ്ധതി നടപ്പാക്കപ്പെട്ടില്ല? ചോദ്യങ്ങളുടെ സഹായത്തോടെ പദ്ധതി മുന്നോട്ടു കൊണ്ടു പോകുക. കഴിഞ്ഞ 20 -30 വര്‍ഷമായി മുടങ്ങി കിടന്ന പദ്ധതികള്‍ പ്രഗതിയുടെ മേല്‍നോട്ടത്തിലൂടെ മുന്നോട്ടു പോകുന്നു എന്ന് അറിയുന്നത്്് നിങ്ങള്‍ക്ക് സന്തോഷമാകും. പദ്ധതികള്‍ നീട്ടി വയ്ക്കുക എന്നത് കഴിഞ്ഞ ഗവണ്മെന്റിന്റെ സംസ്കാരമായിരുന്നു. അതായത് ജോലിയില്‍ തടസം സൃഷ്ടിച്ച് ആശയക്കുഴപ്പമുണ്ടാക്കുക. ഇതായിരുന്നു സംഭവിച്ചുകൊണ്ടിരുന്നത്. ഇപ്രകാരം ഏതാണ്ട്് 10 ലക്ഷം കോടിയുടെ പദ്ധതികളാണ് മാറ്റി വച്ചിരുന്നത് എന്നറിയുമ്പോള്‍ ഒരു പക്ഷേ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കും. അവ മുടങ്ങി, നഷ്ടപ്പെടുകയും ചെയ്തു. നാം അത് നടപ്പാക്കി. നാം അതിനുള്ള തുക വകയിരുത്തി. ഇന്ന് ആ പദ്ധതികള്‍ വളരെ വേഗത്തില്‍ നടക്കുന്നു. അതില്‍ ഒന്നാണ്നവി മുംബൈ വിമാനത്താവളം.
നമ്മുടെ വ്യോമയാന മേഖലയുടെ വളര്‍ച്ച അതിവേഗത്തിലാണ്. അല്പം മുമ്പ് ഗജപതിരാജു ജി വിവരിച്ചതുപോലെ 20-25 വര്‍ഷം മുമ്പ് രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും കൂടി ഉണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ യാത്രാതിരക്ക് ഇന്നു മുംബൈ വിമാനത്താവളത്തില്‍ മാത്രം അനുഭവപ്പെടുന്നു. നിങ്ങള്‍ ആലോചിച്ചു നോക്കൂ, പണ്ട് രാജ്യത്താകമാനം ഉണ്ടായിരുന്നതിനെക്കാള്‍ യാത്രാതിരക്ക് ഇന്ന് മുംബൈയില്‍ മാത്രം അനുഭവപ്പെടുന്നു. ഇന്ന് കാലം വളരെ മാറി. ഇപ്പോള്‍ നിങ്ങള്‍ ഒരു വിമാനത്താവളത്തില്‍ ചെന്നാല്‍ എന്തു തിരക്കാണവിടെ. ബസില്‍ കയറാന്‍ കാത്തു നില്ക്കുന്ന യാത്രക്കാരുടെ നീണ്ട നിര പോലെയാണ് വിമാനത്തില്‍ കയറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നത്. ഈ കാഴ്ച്ച ഇന്ത്യയിലെ മിക്ക വിമാനത്താവളങ്ങളിലും നിങ്ങള്‍ക്കു കാണാന്‍ സാധിക്കും.
എന്നാല്‍ മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിവേഗം വളരുന്ന വ്യോമയാന മേഖലയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ നാം വളരെ പിന്നിലാണ്. വേഗം വര്‍ദ്ധിപ്പിക്കുക എന്നതാണ് നമ്മുടെ ആവശ്യം. അതിനാണ് നാം ഇപ്പോള്‍ ശ്രമിക്കുന്നത്. ഇരുപത്തിയൊന്നാം അടുത്തു വരുന്നു എന്ന് നിങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ കേട്ടതാണ്. പത്രത്താളുകളിലൂടെ ദിവസവുമെന്നോണം 1980 കളില്‍ തന്നെ നിങ്ങള്‍ ഇതു കേട്ടതാണ്. അപ്പോഴത്തെ പ്രധാനമന്ത്രി എല്ലാ ദിവസവും 21-ാം നൂറ്റാണ്ടിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.പക്ഷെ 21-ാം നൂറ്റാണ്ട് എന്ന വാക്കിനപ്പുറം കാര്യങ്ങള്‍ ഒന്നും നടന്നില്ല എന്നതാണ് സത്യം. 21-ാം നൂറ്റാണ്ടില്‍ ഏതു വിധത്തിലുള്ള വ്യോമയാന മേഖലയാണ് നമുക്ക് ആവശ്യം എന്ന് ആരെങ്കിലും 20 -25 വര്‍ഷം മുമ്പ് ചിന്തിച്ചിരുന്നോ. എങ്കില്‍ ഒരു പക്ഷേ നാം ഇന്നു ചെയ്യുന്ന ഈ ജോലി വേണ്ടിവരില്ലായിരുന്നു. ഇത് വളരെ പ്രധാനപ്പെട്ട മേഖലയാണ്. ഇതിന്റെ പ്രാധാന്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കും. എന്തായാലും സ്വാതന്ത്ര്യാനന്തരം ഒരു ഗവണ്മെന്റു പോലും ഈ രാജ്യത്ത് ഒരു വ്യോമയാന നയം രൂപപ്പെടുത്തിയില്ല. അധികാരത്തിലെത്തിയ ഉടന്‍ ഞങ്ങള്‍ വ്യോമയാന നയം രൂപീകരിച്ചു. ഒരു കാലത്ത് വ്യോമയാന മേഖലയുടെ പ്രതീകമായിരുന്നു മഹരാജാവിന്റെ ചിത്രം. അത് അവിടെ നിലനിര്‍ത്തിയിരുന്നെങ്കില്‍ നാം വീണ്ടും തെറ്റ് ആവര്‍ത്തിക്കുമായിരുന്നു. എന്നാല്‍ ഇന്ന് വ്യോമയാന മേഖല സാധാരണക്കാരന്റേതു കൂടിയാണ്. അടല്‍ജി ഗവണ്മെന്റിന്റെ കാലത്ത് നമുക്ക് ഒരു വ്യോമയാന മന്ത്രി ഉണ്ടായിരുന്നു. അക്കാലത്ത് ഞാന്‍ ഈ സംഘടനയുടെ ഒരു മൂലയ്ക്ക് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഞാന്‍ അന്ന് ആ മന്ത്രിയോട് ചോദിച്ചു: എന്തിനാണ് നാം വിമാനത്തില്‍ ഈ മഹാരാജാവിനെ ഇനിയും വഹിക്കുന്നത് എന്ന്. അക്കാലത്ത് മഹാരാജാവിന്റെ തലത്തിലുള്ളവര്‍ മാത്രമാണ് വിമനത്തില്‍ യാത്ര ചെയ്തിരുന്നത്. ലക്ഷ്മണ് അദ്ദേഹത്തിന്റെ കാര്‍ട്ടൂണില്‍ വരച്ച വിമാനത്തില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരന്റെ ചിത്രം വേണം ഇനി വിമാനത്തില്‍ ഉപയോഗിക്കാന്‍ എന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. അതിന് അടല്‍ജി ഗവണ്മെന്റിന്റെ കാലത്ത് പിന്നീട് തുടക്കമിട്ടു.
കാലില്‍ വള്ളിച്ചെരുപ്പിടുന്ന ഒരാള്‍ക്ക് എന്തുകൊണ്ട് ഈ രാജ്യത്ത് വിമാനത്തില്‍ യാത്ര ചെയ്യാന്‍ പാടില്ല എന്നു ഞങ്ങള്‍ ചോദിച്ചു. ഞങ്ങള്‍ ഉഡാന്‍ പദ്ധതി കൊണ്ടുവന്നു. ഇതിനായി 100 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്. അതിനായി പുതിയ വിമാനതാവളങ്ങള്‍ നിര്‍മ്മിക്കും, അല്ലെങ്കില്‍ നിലവിലുള്ളവ നവീകരിക്കും.വിമാനങ്ങള്‍ ചെറിയ ദൂരങ്ങളിലേക്കു പറക്കണം. 20 – 30 യാത്രക്കാരെ വഹിക്കുന്ന ചെറിയ വിമാനങ്ങള്‍ നമുക്കു വേണം. ഇന്ന് ആളുകള്‍ വേഗതയാണമ് ആഗ്രഹിക്കുന്നത്. അതിനുള്ള ക്രമീകരണം നമ്മള് ഉണ്ടാക്കി. പ്രത്യേകിച്ച് വടക്കു കിഴക്കന്‍ മേഖലയില്‍. അതിന് ചെലവ് 2500 രൂപയേയുള്ളു. ഗതാഗത മേഖലയില്‍ ഏറ്റവും ക്ലേശം അനുഭവിക്കുന്നവര്‍ എന്നതിനാലാണ് വടക്കു കിഴക്കു മേഖലയ്ക്ക് നാം ഊന്നല്‍ കൊടുക്കുന്നത്. കാരണം –അവിടെ കണക്ടിവിറ്റി ഏറെ പ്രധാനപ്പെട്ടതാണ്.
സഹോദരീ സഹോദരന്മാരെ, നമ്മുടെ രാജ്യത്ത് ഇന്ന് പ്രവര്‍ത്തിക്കുന്നത് കേദേശം 450 വിമാനങ്ങളാണ് എന്ന വിവരം നിങ്ങള്‍ക്കറിയാമോ. ഇത് സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ഉള്ള വിമാനങ്ങള്‍ ഉള്‍പ്പെടെയാണ്. സ്വാതന്ത്ര്യത്തിനു ശേഷം നമുക്ക് ആകെയുള്ള വിമാനങ്ങളുടെ എണ്ണമാണ് ഈ പറഞ്ഞത്. ഈ വര്‍ഷം നാം വാങ്ങാന്‍ ഉദ്ദേശിക്കുന്നത് 900 പുതിയ വിമാനങ്ങളാണ് എന്ന് നിങ്ങളെ അറിയിക്കട്ടെ. സ്വാതന്ത്ര്യത്തിനു ശേഷം ആകെ നമുക്ക് ഉണ്ടായിരുന്നത് 450 വിമാനങ്ങള്‍. ഇതാ ഒരു വര്‍ഷം നാം വാങ്ങാന്‍ പോകുന്നത് 900 പുത്തന്‍ വിമാനങ്ങള്‍. എത്ര വേഗത്തിലാണ് വ്യോമയാന മേഖല വളരുന്നത് എന്നു നിങ്ങള്‍ക്ക് ഊഹിക്കാനാവും.
വ്യോമയാന മേഖല പുതിയ തൊഴിലവസര സാധ്യതകളും കൊണ്ടുവരുന്നു. അല്പം മുമ്പ് ദേവേന്ദ്ര നിങ്ങളോടു പറഞ്ഞല്ലോ, ഇതിനൊപ്പം അടിസ്ഥാന സൗകര്യവും വികസിക്കുമെന്ന്. വെള്ളം, ഭൂമി, വായു എന്നിവ വഴി എത്ര മാത്രം ഉണര്‍വാണ് സമ്പദ് വ്യവസ്ഥയ്ക്കു ലഭിക്കുന്നത്.വ്യോമയാന മേഖലയില്‍ 100 രൂപ മുടക്കുമ്പോള്‍ തിരികെ ലഭിക്കുക 325 രൂപയാണ് എന്ന് ഒരു പഠനം വ്യക്തമാക്കുന്നു. അത്രയ്ക്കു ശക്തമാണത്. ധാരാളം തൊഴിലവസര സാധ്യതയുമുണ്ട്. അത് ഇന്ത്യയുടെ വിനോദ സഞ്ചാര മേഖലയെയും പോഷിപ്പിക്കും.
വളരെയധികം വൈവിധ്യങ്ങള്‍ നിറഞ്ഞ നാടാണ് ഇന്ത്യ. കൃത്യമായ ഗതാഗത സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ വിദേശ സഞ്ചാരികള്‍ക്ക് ഒരു ജില്ല കാണാന്‍ ഇവിടെ ഒരു മാസം ചെലവഴിക്കേണ്ടതില്ല. നമ്മുടെ നാടു മുഴുവന്‍ വൈവിധ്യമാണ്.നമ്മുടെ വ്യോമയാന മേഖലയുടെ ശക്തി രാജ്യത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ ഊര്‍ജ്ജം പകരും. ഏറ്റവും കുറഞ്ഞ നിക്ഷേപം കൊണ്ട് ഏറ്റവും കൂടുതല്‍ വരുമാനം നേടാന്‍ സാധിക്കുന്ന ഒരു മേഖലയാണ് വിനോദസഞ്ചാരം. വിനോദസഞ്ചാര മേഖലയില്‍ എല്ലാവര്ക്കും വരുമാനമാണ്. ടാക്സി ഡ്രൈവറോ, ഓട്ടോറിക്ഷാ ഡ്രൈവറോ ആവട്ടെ, അതിഥി മന്ദിരം ഉടമ മുതല്‍ പൂ വില്‍ക്കുന്ന ആള് വരെ – എല്ലാവരും പണം സമ്പാദിക്കുന്നു.
അതുകൊണ്ടാണ് നാം വിനോദസഞ്ചാര മേഖലയെ നേരിട്ട് വ്യോമയാന മേഖലയുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഇന്ന് ഇവിടെ നവി മുംബൈയില്‍ ഹരിത വിമാനത്താവളത്തിന് നാം ശില പാകുമ്പോള്‍ അത് എന്ന് പൂര്‍ത്തിയാകും എന്ന് ഞാന്‍ എല്ലാ പരിപാടികളിലും ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരിക്കും. കാരണം മുന്‍കാല അനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ട്. ആ പ്രവര്‍ത്തന ശൈലി മാറ്റാന്‍ നാം കഠിനമായി അധ്വാനിക്കണം. പക്ഷെ നാം അതു ചെയ്തിരിക്കും. ഒരു ജോലി ആരംഭിച്ചാല്‍ നാം എങ്ങിനെയും അതു പൂര്‍ത്തീകരിച്ചിരിക്കും.
ഈ ദിവസങ്ങളില്‍ മഹാരാഷ്ട്രയിലെയും മുംബൈയിലെയും പദ്ധതികള്‍ കാണുമ്പോള്‍ 2022 കാലഘട്ടത്തെയും അതിനു ശേഷമുള്ള കാലത്തെയും കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാട് വിശാലമാകുന്നു. അത് എപ്രകാരമായിരിക്കുമെന്ന ഭാവനയില്‍ കാണാന്‍ ശ്രമിക്കൂ. കഴിഞ്ഞ 20 -25 വര്‍ഷത്തില്‍ ഇപ്രകാരമുള്ള ഒരു വികസനം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. നിങ്ങള്‍ക്ക് 2022, 2023, 2024, 2025 വര്‍ഷങ്ങളെക്കുറിച്ചു ചിന്തിക്കാന്‍ സാധിക്കുമെങ്കില്‍ നവി മുബൈ വിമാനത്താവളത്തില്‍ നിന്ന് വിമാനങ്ങള്‍ പറന്നുയരുന്നത് കാണാന്‍ സാധിക്കും.
അതേസമയത്ത് നിങ്ങളുടെ വാഹനം 22 കിലോമീറ്റര്‍ ദൂരമുള്ള ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് റോഡിലൂടെ പൂര്‍ണ വേഗത്തില്‍ സഞ്ചരിക്കുന്നുണ്ടാകും. അതേ സമയം തന്നെ മുബൈയിലെ സബര്‍ബന്‍ ഇരട്ടപ്പാതയുടെ ആദ്യഘട്ടം പൂര്‍ത്തിയായിരിക്കും. അതു പോലെ നിങ്ങളുടെ നാട്ടില്‍ സമുദ്രവുമായി, ജലവുമായി, കരയുമായി, റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും ഉയരുന്നത് നിങ്ങള്‍ കണ്മുമ്പില് കാണും. മറുവശത്ത് ഛത്രപതി ശിവാജി മഹാരാജിന്റെ മഹാ പ്രതിമയും പൂര്‍ത്തിയാകും. ചിത്രം എപ്രകാരം മാറും എന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാവും.
നിങ്ങള്‍ക്ക് എല്ലാവര്ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. വൈകാതെ നിങ്ങള്‍ എല്ലാവര്ക്കും ഈ വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാകട്ടെ. അതൊടൊപ്പം ശ്രീമാന്‍ ദേവേന്ദ്രജിയെയും കേന്ദ്രത്തിലെ എന്റെ സഹപ്രവര്‍ത്തകരായ ഗജപതി രാജു ജിയെയും നിതിന്‍ ഗഡ്ഗരി ജിയെയും ഞാന്‍ അഭിനന്ദിക്കുകയും ചെയ്യുന്നു.
നിങ്ങള്‍ക്കു നന്ദി
***
A day before the Jayanti of the great Shivaji Maharaj I have the opportunity to come to Maharashtra: PM @narendramodi https://t.co/vlmzQLAYiQ
— PMO India (@PMOIndia) February 18, 2018
Globalisation is a reality of our times and to keep pace with globalisation, we need top quality infrastructure: PM @narendramodi https://t.co/vlmzQLAYiQ
— PMO India (@PMOIndia) February 18, 2018
The Sagarmala project is ushering not only development of ports but also port-led development: PM @narendramodi https://t.co/vlmzQLAYiQ
— PMO India (@PMOIndia) February 18, 2018
The Government of India is devoting significant efforts towards the development of waterways: PM @narendramodi https://t.co/vlmzQLAYiQ
— PMO India (@PMOIndia) February 18, 2018
Issue of Navi Mumbai airport has been pending for years. And, this is not the only project that is pending. When I assumed office I realised there were several such projects. That is why, we began a Pragati initiative and gave priority to completion of projects: PM @narendramodi
— PMO India (@PMOIndia) February 18, 2018
India's aviation sector is growing tremendously. There is a sharp increase in the number of people flying. This makes quality infrastructure in the aviation sector of prime importance: PM @narendramodi https://t.co/vlmzQLAYiQ
— PMO India (@PMOIndia) February 18, 2018
Our Government had the honour of bringing an aviation policy that is transforming the sector: PM @narendramodi https://t.co/vlmzQLAYiQ
— PMO India (@PMOIndia) February 18, 2018
In the last year, the ordering of new aircrafts in India has risen. This is wonderful because a strong aviation sector also gives more economic opportunities. Better connectivity leads to more tourists coming to India: PM @narendramodi https://t.co/vlmzQLAYiQ
— PMO India (@PMOIndia) February 18, 2018
For our Government, as important as new projects are completing the projects within the desired time frame. Delayed projects cause several problems: PM @narendramodi
— PMO India (@PMOIndia) February 18, 2018