Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാരീശക്തി അവാര്‍ഡ് ജേതാക്കളുമായി പ്രധാനമന്ത്രി നാളെ ആശയവിനിമയം നടത്തും


ന്യൂഡെല്‍ഹി എല്‍.കെ.എമ്മില്‍ നാരീശക്തി അവാര്‍ഡ് ജേതാക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ആശയവിനിമയം നടത്തും.

നേട്ടം കരസ്ഥമാക്കിയ വനിതകളായിരിക്കും രാജ്യാന്തര വനിതാദിനമായ നാളെ പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. #SheInspiresUs.

രാഷ്ട്രപതി ഭവനില്‍ നാളെ രാവിലെ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി നാരീശക്തി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

സ്ത്രീശാക്തീകരണത്തിന്, വിശേഷിച്ച് പ്രലോഭിപ്പിക്കപ്പെടാനും പാര്‍ശ്വവല്‍ക്കരിക്കപ്പെടാനും ഇടയുള്ള സ്ത്രീകളുടെ ശാക്തീകരണത്തിന്, ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് പ്രതിവര്‍ഷം ദേശീയതല അംഗീകാരങ്ങള്‍ നല്‍കിവരുന്നത്.