Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാഷണല്‍ ഓഫ്‌ഷോര്‍ വിന്‍ഡ്


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം നാഷണല്‍ ഓഫ്‌ഷോര്‍ വിന്‍ഡ് എനര്‍ജി പോളിസിക്ക് അനുമതി നല്‍കി. രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലകളിലുള്ള തീരദേശ പ്രദേശങ്ങള്‍ കാറ്റില്‍ നിന്ന് ഊര്‍ജ്ജമുണ്ടാക്കുന്ന പദ്ധതികള്‍ക്കായി വിനിയോഗിക്കാന്‍ നോഡല്‍ മന്ത്രാലയമായ കേന്ദ്ര നൂതന, പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയത്തെ ചുമതലപ്പെടുത്തി. തിരദേശ വിന്‍ഡ് എനര്‍ജിയെ വികസിപ്പിക്കുന്നതിനും തീരദേശ വിന്‍ഡ് എനര്‍ജി ബ്ലോക്കുകള്‍ അനുവദിക്കാനും ബന്ധപ്പെട്ട മന്ത്രാലയങ്ങളെയും ഏജന്‍സികളെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനത്തിനും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിന്‍ഡ് എനര്‍ജിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.