പിഎം ഇന്ത്യ
നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് മിഷന്‍ ഗവേണിങ് കൗണ്‍സിലിന്റെ പ്രഥമ യോഗം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ 2016 ജൂണ്‍ രണ്ടിനു നടന്നു.
സ്‌കൂള്‍കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും തൊഴില്‍രംഗത്തെ പുതുസാധ്യതകള്‍ തിരിച്ചറിയുന്നതിനായി സ്‌കില്‍ മാപ്പിങ് ശരിയാംവിധം നടത്തി ഏതൊക്കെ മേഖലകളിലാണു നൈപുണ്യം ആവശ്യമായുള്ളതെന്നു പഠനവിധേയമാക്കണമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇതുപോലെ തന്നെ, ആഗോളതലത്തില്‍ നൈപുണ്യം നേടിയ മനുഷ്യവിഭവശേഷി ആവശ്യമായത് എവിടെയൊക്കെയെന്നു മനസ്സിലാക്കിയാല്‍ ഭാരതത്തിനു ലോകത്തിനാകെ മനുഷ്യവിഭവശേഷി ലഭ്യാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതും സോഫ്റ്റ് സ്‌കില്‍ പരിശീലനവും നൈപുണ്യവികസനത്തിന്റെ ഭാഗമായി കാണേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി.
മഹാരാഷ്ട്ര, അരുണാചല്‍ പ്രദേശ്, ജമ്മു-കശ്മീര്‍ സംസ്ഥാന മുഖ്യമന്ത്രിമാരും സ്‌കില്‍ ഡെവലപ്‌മെന്റ്, ഓണ്‍ട്രപ്രന്വര്‍ഷിപ് വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ. രാജീവ് പ്രതാപ് റൂഡി, കേന്ദ്ര ഹ്യൂമന്‍ റിസോഴ്‌സ് വകുപ്പു മന്ത്രി ശ്രീ. സ്മൃതി സുബിന്‍ ഇറാനി, കേന്ദ്ര മൈക്രോ, സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് വകുപ്പ് മന്ത്രി ശ്രീ. കല്‍രാജ് മിശ്ര, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പു മന്ത്രി ശ്രീ. രവിശങ്കര്‍ പ്രസാദ് എന്നിവരും പങ്കെടുത്തു. മുതിര്‍ന്ന ഉദ്യോഗസ്ഥരും ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ. സൈറസ് പി. മിസ്ട്രി, ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകനും സി.ഇ.ഒയുമായ ശ്രീ. സച്ചിന്‍ ബന്‍സാല്‍, ടീം ലീസസ് സെര്‍വീസസ് സ്ഥാപകനും ചെയര്‍മാനുമായ ശ്രീ. മനീഷ് സബര്‍വാള്‍ തുടങ്ങിയ വ്യവസായ പ്രമുഖരും ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ സംബന്ധിച്ചു.
യോഗത്തില്‍ കൈക്കൊണ്ട പ്രധാന തീരുമാനങ്ങളില്‍ ചിലത്:
2016-17ല്‍ നൈപുണ്യപരിശീലനം ലഭ്യമാക്കുന്നവരുടെ എണ്ണം ഒന്നരക്കോടിയായി ഉയര്‍ത്തും.
നൈപുണ്യപരിശീലനത്തിന്റെ മികവുയര്‍ത്താന്‍ 2016 സെപ്റ്റംബറോടെ സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ സ്‌കില്‍സ് സര്‍ട്ടിഫിക്കേഷന്‍ സ്ഥാപിക്കും.
എന്‍ജിനീയറിങ് കോളജുകളിലെ സംവിധാനങ്ങള്‍ നൈപൂണ്യവികസന പരീശീലനത്തിന് ഉപയോഗപ്പെടുത്തും.
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ആകെ മനുഷ്യവിഭവശേഷിയുടെ പത്തു ശതമാനമെന്ന നിരക്കില്‍ അപ്രന്റീസ്ഷിപ് അനുവദിക്കുന്നതു നിര്‍ബന്ധമാക്കും. സ്വകാര്യ കോര്‍പറേറ്റ് സ്ഥാപകങ്ങള്‍ക്കും ഇതു ബാധകമാക്കും.
യുവാക്കള്‍ക്കു സൗജന്യമായി നൈപുണ്യ പരിശീലനം നല്‍കുന്നതിനായി ഈ വര്‍ഷം 500 പ്രധാനമന്ത്രി കൗശല്‍ കേന്ദ്രങ്ങള്‍ തുറക്കും.
കുടിയേറ്റ മേഖലകളില്‍ ഈ വര്‍ഷം 50 ഓവര്‍സീസ് എംപ്ലോയ്‌മെന്റ് സ്‌കില്‍ ട്രെയിനിങ് സെന്ററുകള്‍ തുറക്കും.
യുവാക്കളില്‍ നൈപുണ്യവികസത്തെക്കുറിച്ചുള്ള താല്‍പര്യം വളര്‍ത്താന്‍ ഐ.ടി.ഐകളും സെന്‍ട്രല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും പി.എം.കെ.വി.വൈ. ട്രെയിനിങ് സെന്ററുകളും ടൂള്‍ റൂമുകളുമൊക്കെ കേന്ദ്രീകരിച്ച് 500 റോസ്ഗര്‍ ഉത്സവങ്ങള്‍ നടത്തും.
2016-17 മുതല്‍ ഓരോ വര്‍ഷവും ‘ഇന്‍ഡ്യ സ്‌കില്‍സ്’ എന്ന പേരില്‍ ദേശീയ നൈപുണ്യ മല്‍സരം സംഘടിപ്പിക്കും. യുവാക്കളുടെ നൈപുണ്യശേഷിക്കുള്ള അംഗീകാരമെന്ന നിലയ്ക്കാണിത്.
ഐ.ടി.ഐ. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്കുള്ള അംഗീകാരമെന്ന നിലയില്‍ ഈ വര്‍ഷം ദേശീയ ബിരുദദാനച്ചടങ്ങു സംഘടിപ്പിക്കും.
ഒരു വര്‍ഷത്തിനകം ഐ.ടി.ഐ. സീറ്റുകളുടെ എണ്ണം നിലവിലുള്ള 18.5 ലക്ഷത്തില്‍നിന്ന് 25 ലക്ഷമായി ഉയര്‍ത്തും. 500 പുതിയ ഐ.ടി.ഐകള്‍ സ്ഥാപിക്കുകയും ചെയ്യും.
വിവിധ പദ്ധതികളില്‍ പെടുത്തി അനൗദ്യോഗിക അപ്രന്റീസ്ഷിപ്പുകളിലൂടെ പരമ്പരാഗത തൊഴില്‍നൈപുണ്യം പരിപോഷിപ്പിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യും.
Chaired the first meeting of the Governing Council of the National Skill Development Mission. pic.twitter.com/Fo7MRrFeUH
— Narendra Modi (@narendramodi) June 2, 2016
We are determined to create a skilled India, which is empowering for youth. Today's meeting focused on important aspects of skill mapping.
— Narendra Modi (@narendramodi) June 2, 2016
There were deliberations on the importance of proper identification of the future requirements for skills, which can help our youth.
— Narendra Modi (@narendramodi) June 2, 2016
Emphasised on the importance of imbibing safety norms and soft skills as integral components of skill development. https://t.co/btzVokExpx
— Narendra Modi (@narendramodi) June 2, 2016