Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നികുതി പിരിവിനെ സഹായിക്കുന്നതിനും വിവരങ്ങള്‍ കൈമാറ്റംചെയ്യുന്നതിനും ബ്രൂണേ ദാറുസലാമുമായി ഇന്ത്യ ഒപ്പിട്ടതും സാധൂകരിച്ചതുമായ കരാറിന് മന്ത്രിസഭയുടെ അംഗീകാരം


ഇന്ത്യയും ബ്രൂണേയ് ദാറുസലാമും തമ്മില്‍ നികുതിപിരിവുമായി ബന്ധപ്പെട്ട് സഹായത്തിനും വിവരങ്ങള്‍ കൈമാറുന്നതിനും വേണ്ടി ഒപ്പിടുകയും സാധൂകരിക്കുകയും ചെയ്ത കരാറിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
വിശദാംശങ്ങള്‍

1) ഇന്ത്യയിലേയും ബ്രൂണേ ദാറുസലാമിലേയും ഈ കരാറില്‍ ഉള്‍പ്പെടുന്ന നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബന്ധപ്പെട്ട രാജ്യങ്ങളിലെ ഭരണത്തിനും നടത്തിപ്പിനും ആവശ്യമായ വിവരങ്ങള്‍ കൈമാറി സഹായിക്കുന്നതിന് വേണ്ട അധികാരം ഈ കരാറിലൂടെ അര്‍ഹരായ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും.
2. ഈ കരാറിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും ഈ കരാറുമായി ബന്ധപ്പെട്ട നികുതി കാര്യങ്ങളുടെ വിലയിരുത്തല്‍, ശേഖരിക്കല്‍, നടപ്പാക്കല്‍, നിയമനടപടികള്‍ സ്വീകരിക്കല്‍ എന്നിവ അപ്പീലുകള്‍ പരിഗണിക്കുന്ന വ്യക്തികള്‍ അല്ലെങ്കില്‍ അധികാരികള്‍(കോടതികളും ഭരണസംവിധാനങ്ങളും ഉള്‍പ്പെടെ)ക്ക് മുമ്പാകെ മാത്രമേ ഇവ അറിയിക്കാന്‍ പാടുള്ളു. വിവരങ്ങള്‍ നല്‍കുന്ന രാജ്യത്തിന്റെ അധികാരികളുടെ മുമ്പാകെയുള്ള രേഖാമൂലമുള്ള അനുമതിയുടെ അടിസ്ഥാനത്തലും വിവരങ്ങള്‍ ഏതൊരു വ്യക്തിക്കും, സ്ഥാപനത്തിനും അധികാരിക്കും നിയമസംവിധാനത്തിനും മുന്നില്‍ തുറന്നുകാട്ടാം.

3) കേസിന്റെ തരമനുസരിച്ച് ഇന്ത്യയും ബ്രൂണേയും തമ്മില്‍ സ്വാഭാവികമായി തന്നെ വിവരങ്ങള്‍ കൈമാറുന്നതിനുള്ള വ്യവസ്ഥയും കരാറിലൂടെ ലഭിക്കുന്നു.
4) രണ്ടു രാജ്യങ്ങളും തമ്മില്‍ അവകാശപ്പെടുന്ന നികുതി പിരിക്കുന്നതിന് സഹായിക്കാനും ഈ കരാറിലൂടെ സാധിക്കും.

5) കരാറിന്റെ അടിസ്ഥാനത്തില്‍ അംഗീകരിച്ച നടപടിക്രമങ്ങളില്‍ എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ അത് പരസ്പരം പരിഹരിക്കുന്നതിനുള്ള നടപടിക്രമവും ഈ കരാര്‍ ലഭ്യമാക്കുന്നുണ്ട്.

6) കരാറില്‍ ഏര്‍പ്പെട്ട രണ്ടു രാജ്യങ്ങളുടെയും ബന്ധപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വിജ്ഞാപനമിറക്കുന്ന ദിവസം മുതല്‍ ഈ കരാര്‍ നിലവില്‍ വരും.

ഇന്ത്യയും ബ്രൂണേയും തമ്മില്‍ നികുതികാര്യങ്ങളിലുള്ള വിവരങ്ങളുടെ കൈമാറ്റത്തിന് ഈ കരാര്‍ വേഗത വര്‍ദ്ധിപ്പിക്കും. ഇത് നികുതിവെട്ടിപ്പും നികുതി ഒടുക്കാതിരിക്കലും ഇല്ലാതാക്കും. രണ്ടു രാജ്യങ്ങളും തമ്മില്‍ അവകാശപ്പെടുന്ന നികുതിപിരിവിന് സഹായിക്കുന്നതിനും ഇത് വഴിയൊരുക്കും.

ഇന്നത്തെ രീതിയില്‍ കരാറിന് ഒരു സാമ്പത്തികബാദ്ധ്യതയും ഇല്ല. കരാറിന്റെ 9-ാം വ്യവസ്ഥപ്രകാരം അനിതരസാധാരണമായി ചെലവ് 500 യു.എസ്. ഡോളറില്‍ കവിയുകയാണെങ്കില്‍ അത് ഇന്ത്യാഗവണ്‍മെന്റ് വഹിക്കും. മറ്റ് നികുതി വിവരകൈമാറ്റ കരാറുകളിലും ഇന്ത്യയ്ക്ക് ഇത്തരമൊരു വ്യവസ്ഥയുണ്ട്.

പശ്ചാത്തലം
നികുതിവെട്ടിപ്പ് തടയുന്നതിനും, ആദായനികുതി നിയമം 1961 പ്രകാരം ആദായനികുതി ഈടാക്കുന്നതിനും വേണ്ടി ഏതെങ്കിലും വിദേശരാജ്യവുമായോ, പ്രത്യേക ഭൂപ്രദേശവുമായോ കരാറുകളില്‍ ഏര്‍പ്പെടാന്‍ 1961ലെ ആദായനികുതിനിയമത്തിലെ 90-ാം വകുപ്പ് പ്രകാരം കേന്ദ്ര ഗവണ്‍മെന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2017 ജനുവരി 10,11 തീയതികളില്‍ നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനുള്ള കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള കൂടിയാലോചനകള്‍ നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്ത്യാ ഗവണ്‍മെന്റും ബ്രൂണേ ദാറുസലാമും കരാറിന്റെ ഉള്ളടക്കത്തില്‍ യോജിപ്പിലെത്തിയത്.