Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിയമ നീതിന്യായ രംഗത്ത് ഇന്ത്യ-ഉസ്‌ബെക്ക് സഹകരണം


നിയമ നീതിന്യായ രംഗത്ത് ഇന്ത്യയും, ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

പ്രയോജനങ്ങള്‍

നിയമ പ്രൊഫഷണലുകളുടെ അനുഭവ സമ്പത്ത്, പരിശീലനം തര്‍ക്ക പരിഹാരത്തിനുള്ള സംവിധാനം മുതലായവയുടെ കൈമാറല്‍ തുടങ്ങിയവ ധാരണാപത്രത്തിന്റെ പരിധിയില്‍ വരും. ഇരു രാജ്യങ്ങളിലെയും നിയമ വകുപ്പികളിലെ ഉദ്യോഗസ്ഥന്മാരുടെ പരസ്പര സന്ദര്‍ശനം, പരിശീലനം മുതലായവയ്ക്കും വ്യവസ്ഥയുണ്ട്.