Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിശ്ചയദാർഢ്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രാധാന്യം ‌ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


നിശ്ചയദാർഢ്യവും അചഞ്ചലവുമായ വ്യക്തികൾ തങ്ങൾ നെഞ്ചിലേറ്റിയ ലക്ഷ്യം കൈവരിക്കുന്നതുവരെ ഒരിക്കലും ശ്രമം ഉപേക്ഷിക്കില്ലെന്ന് ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. സമുദ്രമഥന സമയത്ത് ഉയർന്നുവന്ന അമൂല്യ രത്നങ്ങളോ മാരകമായ വിഷമോ വകവെക്കാതെ, അമൃത് ലഭിക്കുന്നതുവരെ ദേവന്മാർ തങ്ങളുടെ പരിശ്രമങ്ങൾ നിർത്തിവെച്ചില്ല എന്നതുപോലെ തന്നെയാണിതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.   

പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-   

“रत्नैर्महाब्धेस्तुतुषुर्न देवा न भेजिरे भीमविषेण भीतिम्।

सुधां विना न प्रययुर्विरामं न निश्चितार्थाद्विरमन्ति धीराः॥”

സമുദ്രത്തിൽ കാണപ്പെട്ട അമൂല്യ രത്നങ്ങൾ വകവെക്കാതെയും അതിലെ മാരകമായ വിഷം കണ്ട് ഭയപ്പെടാതെയും അമൃത് ലഭിക്കുന്നതുവരെ ദേവന്മാർ തങ്ങളുടെ പരിശ്രമങ്ങൾ അവസാനിപ്പിച്ചില്ല; അതുപോലെ തന്നെ ദൃഢനിശ്ചയവും അചഞ്ചലവുമായ മനസ്സുള്ള വ്യക്തികളും തങ്ങൾ നെഞ്ചിലേറ്റിയ ലക്ഷ്യം നേടുന്നതുവരെ വിശ്രമിക്കുകയില്ല എന്നാണ് ഈ സുഭാഷിതം വ്യക്തമാക്കുന്നത്.

X-ലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു; 

“रत्नैर्महाब्धेस्तुतुषुर्न देवा न भेजिरे भीमविषेण भीतिम्।

सुधां विना न प्रययुर्विरामं न निश्चितार्थाद्विरमन्ति धीराः॥”

***

NK