പിഎം ഇന്ത്യ
ഹേഗിലെ പാലസ് ഹുയിസ് ടെൻ ബോഷിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നെതർലാൻഡ്‌സ് രാജാവ് വില്ലെം-അലക്‌സാണ്ടറിനെയും രാജ്ഞി മാക്‌സിമയെയും സന്ദർശിച്ചു.
ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നത് ഉൾപ്പെടെ, ഇന്ത്യ-നെതർലാൻഡ്‌സ് സൗഹൃദം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയും നെതർലാൻഡ്‌സ് രാജാവും വീക്ഷണങ്ങൾ പങ്കുവെച്ചു. ഉഭയകക്ഷി ബന്ധത്തിന് പുതിയ വേഗത നൽകുന്നതിലും പരസ്പര സൗഹാർദ്ദം വളർത്തുന്നതിലും സുപ്രധാന പങ്കുവഹിച്ച, നെതർലാൻഡ്‌സ് രാജാവിന്റെ 2019-ലെ ഇന്ത്യാ സന്ദർശനം പ്രധാനമന്ത്രി നന്ദിയോടെ അനുസ്മരിച്ചു. വിദ്യാഭ്യാസം, നൂതനാശയം, സെമി-കണ്ടക്ടർ, ഡിജിറ്റൽ, ജലം, ഹരിത പങ്കാളിത്തം എന്നീ മേഖലകളിൽ നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഉഭയകക്ഷി സംരംഭങ്ങളിൽ നേതാക്കൾ സംതൃപ്തി രേഖപ്പെടുത്തി.
ഇന്ത്യയോട് രാജാവും രാജ്ഞിയും കാണിക്കുന്ന സന്മനസ്സിന് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും തന്റെ സന്ദർശന വേളയിൽ നൽകിയ ഊഷ്മളമായ ആതിഥ്യമര്യാദയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ബഹുമാനാർത്ഥം രാജാവ് ഉച്ചവിരുന്നൊരുക്കിയിരുന്നു.
-SK-
Met His Majesty King Willem-Alexander and Her Majesty Queen Máxima at the Royal Palace. It was wonderful exchanging perspectives on boosting India-Netherlands friendship across key sectors like technology, innovation, sustainable growth, commerce and water resources. India and… pic.twitter.com/BmY5fDxY9t
— Narendra Modi (@narendramodi) May 16, 2026
Zijne Majesteit Koning Willem-Alexander en Hare Majesteit Koningin Máxima ontmoet in het Koninklijk Paleis. Het was geweldig om van gedachten te wisselen over het versterken van de vriendschap tussen India en Nederland in belangrijke sectoren zoals technologie, innovatie,… pic.twitter.com/SFVPqz4FOw
— Narendra Modi (@narendramodi) May 16, 2026
PM @narendramodi met Their Majesties King Willem-Alexander and Queen Máxima at the Royal Palace.
— PMO India (@PMOIndia) May 16, 2026
The discussions focused on strengthening India-Netherlands cooperation in areas such as water management, commerce, sustainable development, innovation and technology.… pic.twitter.com/UZ80UB3gat