പിഎം ഇന്ത്യ
|
ക്രമ നമ്പർ |
തലക്കെട്ട് |
ലഘുവിവരണം |
|
1 |
പ്രതിരോധ,സുരക്ഷാ സഹകരണം സംബന്ധിച്ച സംയുക്ത പ്രഖ്യാപനം (JDDSC) |
ഇത് 2009-ലെ സുരക്ഷാ സഹകരണം സംബന്ധിച്ച നിലവിലുള്ള സംയുക്ത പ്രഖ്യാപനത്തെ പുതുക്കുന്നു. സേനകളുടെ പരസ്പര പ്രവർത്തനക്ഷമത, ശേഷി വികസനം, സമുദ്രമേഖല, പ്രതിരോധ വ്യവസായ സഹകരണം, സൈബർ സുരക്ഷയും സാങ്കേതികവിദ്യയും, ഭീകരവാദ വിരുദ്ധ പ്രവർത്തനം, HADR (മാനുഷിക സഹായവും ദുരന്തനിവാരണവും), UNCLOS, ASEAN, PIF, IORA എന്നിവയിലെ ഏകീകൃത സമീപനം എന്നിവയെ ഇത് സഹകരണ മേഖലകളായി തിരിച്ചറിയുന്നു. |
|
2 |
സമുദ്ര സുരക്ഷാ സഹകരണ റോഡ്‌മാപ്പ് (MSCR) |
വിവര വിനിമയം, ശേഷി വികസനം, പ്രവർത്തന ഏകോപനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സമുദ്ര സുരക്ഷാ സഹകരണം മെച്ചപ്പെടുത്തുന്നു. |
|
3 |
ഊർജ്ജ സുരക്ഷ സംബന്ധിച്ച ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത പ്രസ്താവന |
ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഊർജ്ജ സുരക്ഷയോടുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു. |
|
4 |
ഇന്ത്യ-ഓസ്‌ട്രേലിയ സിവിൽ ആണവ കരാറിന്റെ ഭരണപരമായ ക്രമീകരണങ്ങൾക്ക് അന്തിമരൂപം നൽകൽ |
2014-ൽ ഒപ്പുവെച്ച ഇന്ത്യ-ഓസ്‌ട്രേലിയ സിവിൽ ആണവ കരാറിനെ ഇത് പ്രവർത്തനക്ഷമമാക്കുകയും ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം വിതരണം ചെയ്യുന്നത് സാധ്യമാക്കുകയും ചെയ്യുന്നു. |
|
5 |
സൈബർ, നിർണായക സാങ്കേതികവിദ്യകൾ, വിതരണ ശൃംഖലകൾ എന്നിവയ്ക്കായുള്ള ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തം (PACTS) |
സൈബർ, സൈബറാധിഷ്ഠിത നിർണായത സാങ്കേതിക സഹകരണം എന്നിവയെക്കുറിച്ചുള്ള 2020-ലെ ചട്ടക്കൂട് ക്രമീകരണത്തെ അടിസ്ഥാനമാക്കിയാണ് ഇത് കെട്ടിപ്പടുത്തത്. ദേശീയവും പ്രാദേശികവുമായ സുരക്ഷയെ പിന്തുണയ്ക്കുക, നിർണായക വിതരണ ശൃംഖലകളെ കൂടുതൽ പ്രതിരോധശേഷിയുള്ളതാക്കാൻ സഹകരണം പ്രോത്സാഹിപ്പിക്കുക, നിർണായക സാങ്കേതികവിദ്യകൾ, സൈബർ സുരക്ഷ, ഡിജിറ്റൽ പ്രതിരോധശേഷി എന്നിവയിലെ സഹകരണം ശക്തമാക്കുക എന്നിവയാണ് ഇത് ലക്ഷ്യമിടുന്നത്. |
|
6 |
ഇന്ത്യൻ കോസ്റ്റ് ഗാർഡും (ICG) ഓസ്‌ട്രേലിയയുടെ മാരിടൈം ബോർഡർ കമാൻഡും (MBC) തമ്മിലുള്ള ധാരണാപത്രം |
ഇന്ത്യൻ കോസ്റ്റ് ഗാർഡും മാരിടൈം ബോർഡർ കമാൻഡും തമ്മിൽ സമുദ്ര നിയമപാലനം, മേഖലാ അവബോധം, സമുദ്രാതിർത്തി സംരക്ഷണം എന്നീ മേഖലകളിൽ സഹകരണം സ്ഥാപിക്കുന്നു. |
|
7 |
2028-29 വർഷത്തേക്ക് ഓസ്‌ട്രേലിയൻ ഡിഫൻസ് കോളേജിലേക്ക് ഒരു ഇന്ത്യൻ സൈനിക പരിശീലകനുള്ള ഓസ്‌ട്രേലിയയുടെ ക്ഷണം |
2028-29 വർഷത്തിൽ ഓസ്‌ട്രേലിയൻ ഡിഫൻസ് കോളേജിൽ ഒരു ഇന്ത്യൻ സൈനിക പരിശീലകനെ വിന്യസിക്കാൻ പ്രഖ്യാപനം. |
|
8 |
കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും (MSDE) പശ്ചിമ ഓസ്‌ട്രേലിയൻ ഗവൺമെന്റിന്റെ ടെക്നിക്കൽ ആൻഡ് ഫർദർ എജ്യുക്കേഷനും (TAFE) തമ്മിൽ മൈനിംഗ് ആൻഡ് മൈനിംഗ് എക്യുപ്‌മെന്റ്, ടെക്നോളജി ആൻഡ് സർവീസസ് (METS) മേഖലയിൽ ഒരു സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം |
ഖനന പ്രവർത്തനങ്ങൾ, ഖനി സുരക്ഷ, ധാതു സംസ്‌കരണം, ഖനി യന്ത്രങ്ങൾ തുടങ്ങിയ ഉപമേഖലകളിൽ ഒരു അക്കാദമിക് മികവിന്റെ കേന്ദ്രം വികസിപ്പിക്കുന്നതിനായി ഭുവനേശ്വറിലെ നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (NSTI) മൈനിംഗ് എക്യുപ്‌മെന്റ്, ടെക്നോളജി ആൻഡ് സർവീസസ് മേഖലയിൽ ഒരു സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നു. ഇത് നാഷണൽ സെന്റർ ഫോർ എക്സലൻസും പശ്ചിമ ഓസ്‌ട്രേലിയയിലെ TAFE-ഉം തമ്മിൽ വിദ്യാർത്ഥികളുടെ/പരിശീലനാർത്ഥികളുടെ കൈമാറ്റം സാധ്യമാക്കും. |
|
9 |
ഇന്ത്യയിൽ (ബെംഗളൂരു) ക്യാമ്പസ് സ്ഥാപിക്കുന്നതിനായി ഫ്ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിക്ക് താൽപ്പര്യ പത്രം (LoI) കൈമാറൽ |
ഫ്ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയുടെ ക്യാമ്പസ് ബെംഗളൂരുവിൽ സ്ഥാപിക്കുന്നത് സാധ്യമാക്കുന്നു. |
|
10 |
നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗും (NCVET) ഓസ്‌ട്രേലിയൻ സ്കിൽസ് ക്വാളിറ്റി അതോറിറ്റിയും (ASQA) തമ്മിൽ താൽപ്പര്യ പത്രത്തിൽ (LoI) ഒപ്പുവെക്കൽ |
ടെക്നിക്കൽ ആൻഡ് വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗിൽ (TVET) ഗുണനിലവാര ഉറപ്പിന്റെ പ്രാധാന്യം അംഗീകരിക്കുന്നു. ഇത് തൊഴിലധിഷ്ഠിത പരിശീലന സംവിധാനങ്ങളിലെ നിയന്ത്രണ ചട്ടക്കൂടുകൾ ശക്തമാക്കുക, മുൻഗണനാ മേഖലകളിൽ തൊഴിൽ മാനദണ്ഡങ്ങൾ ഒരുമിച്ച് വികസിപ്പിക്കുകയും പൊരുത്തപ്പെടുത്തുകയും ചെയ്യുക, ഉദ്യോഗസ്ഥരുടെ ശേഷി വികസനം, ജീവനക്കാരുടെ കൈമാറ്റം, സംയുക്ത ശിൽപ്പശാലകൾ/ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ സാധ്യമാക്കും. |
|
11 |
ഇന്ത്യൻ പുരാവസ്തുക്കൾ തിരികെയെത്തിക്കുന്നു |
3 ഇന്ത്യൻ പുരാവസ്തുക്കൾ തിരികെയെത്തിക്കുന്നു: എ. ശിവന്റെ വാഹനമായ നന്ദി എന്ന വിശുദ്ധ കാള [വിവരണം: തമിഴ്‌നാട്, ഇന്ത്യ, 11 മുതൽ 12 വരെ നൂറ്റാണ്ട്, ഗ്രാനൈറ്റ്] ബി. കാളിയോടുകൂടിയ ത്രിശൂലം [വിവരണം: തമിഴ്‌നാട്, ഇന്ത്യ, 11-ാം നൂറ്റാണ്ട്, വെങ്കലം] സി. ആറ് തലയുള്ള സ്കന്ദൻ (കാർത്തികേയൻ) [വിവരണം: തമിഴ്‌നാട്, ഇന്ത്യ, 12-ാം നൂറ്റാണ്ട്, ബസാൾട്ട്] |
|
12 |
റൂഫ്‌ടോപ്പ് സോളാർ ട്രെയിനിംഗ് അക്കാദമി പ്രവർത്തനക്ഷമമാക്കൽ |
ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്ലൈമറ്റ് ചേഞ്ച്, എൻവയോൺമെന്റ് ആൻഡ് വാട്ടർ (DCEEW), ഇന്ത്യയുടെ സെക്ടർ സ്കിൽസ് കൗൺസിൽ ഫോർ ഗ്രീൻ ജോബ്സ് (SSCGJ), ReNEW എന്നിവയുടെ സഹകരണത്തോടെ ഗാന്ധിനഗറിലെ പണ്ഡിറ്റ് ദീനദയാൽ എനർജി യൂണിവേഴ്സിറ്റിയിൽ സ്ഥാപിതവും പ്രവർത്തനക്ഷമവുമാക്കിയത്. 2000 സ്ത്രീകളെയും യുവാക്കളെയും സോളാർ ടെക്നീഷ്യൻമാരായും/ഇൻസ്റ്റാളർമാരായും/സഹായികളായും പരിശീലിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇത് 2024 ജനുവരിയിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ആരംഭിച്ച പിഎം സൂര്യ ഘർ യോജനയെയും ഇന്ത്യയുടെ ഹരിതോർജ്ജ യാത്രയെയും പിന്തുണയ്ക്കുന്നു. |
|
13 |
ഓസ്‌ട്രേലിയ-കാനഡ-ഇന്ത്യ ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ (ACITI) പങ്കാളിത്തത്തിന് കീഴിലുള്ള ധാരണാപത്രം |
ഓസ്‌ട്രേലിയ-കാനഡ-ഇന്ത്യ ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ (ACITI) പങ്കാളിത്തത്തിന് കീഴിൽ വളർന്നുവരുന്ന സാങ്കേതികവിദ്യകളിലും നവീനാശയത്തിലും ത്രികക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകാൻ ലക്ഷ്യമിടുന്നു. |
|
14 |
ജിയോസയൻസ് ഓസ്‌ട്രേലിയയും (GA) ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും (GSI) തമ്മിലുള്ള ധാരണാപത്രം |
2015-ൽ ഒപ്പുവെച്ച ശാസ്ത്ര-സാങ്കേതിക സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ്. നൂതന പര്യവേക്ഷണ രീതികൾ സ്വീകരിക്കുക, ശേഷി വികസനവും നൈപുണ്യ വികസനവും, GSI അടിസ്ഥാന സൗകര്യങ്ങളുടെ സാങ്കേതിക നവീനാശയവും ആധുനികവൽക്കരണവും സാധ്യമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. |
|
15 |
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും (CSIR) ഐ.പി ഓസ്‌ട്രേലിയയും തമ്മിലുള്ള പരമ്പരാഗത വിജ്ഞാന ഡിജിറ്റൽ ലൈബ്രറി പ്രവേശന കരാർ |
പരമ്പരാഗത വിജ്ഞാന ഡിജിറ്റൽ ലൈബ്രറി (TKDL) ഡാറ്റാബേസിലേക്കുള്ള പ്രവേശനം ഐ.പി ഓസ്‌ട്രേലിയയ്ക്ക് നൽകുന്നു. |
|
16 |
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും (CSIR) മെൽബൺ സർവകലാശാലയും തമ്മിലുള്ള ധാരണാപത്രം |
മരുന്ന് ലക്ഷ്യമിട്ടുള്ള കണ്ടെത്തലുകൾക്കായുള്ള സംയുക്ത ഗവേഷണ പരിപാടികൾ, ട്രെയിനി പ്രോഗ്രാമുകൾ, ഫാക്കൽറ്റി എക്സ്ചേഞ്ച് പ്രോഗ്രാമുകൾ എന്നിവ ഉൾപ്പെടുന്ന ഭാവിയിലെ സഹകരണത്തിനായി ഇരു സ്ഥാപനങ്ങളും തമ്മിൽ ബന്ധം സ്ഥാപിക്കുന്നു. |
|
17 |
കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടും (SRFTI) ഓസ്‌ട്രേലിയയിലെ സൗത്ത് ബ്രിസ്‌ബേനിലുള്ള ഗ്രിഫിത്ത് ഫിലിം സ്കൂളും തമ്മിലുള്ള ധാരണാപത്രം |
സംയുക്ത അക്കാദമിക പ്രവർത്തനങ്ങളും ശിൽപ്പശാലകളും, സിനിമയിലും അനുബന്ധ മേഖലകളിലും സംയുക്ത പ്രോജക്റ്റുകളുടെ വികസനം, ഹ്രസ്വകാല ശിൽപ്പശാലകൾ അല്ലെങ്കിൽ സമ്മർ സ്കൂളുകളുടെ സഹകരണം എന്നിവയുൾപ്പെടെയുള്ള സഹകരണത്തിനായി സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റാവുന്നതും വിശാലവുമായ ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നു. |
|
18 |
വിക്ടോറിയ യൂണിവേഴ്‌സിറ്റിക്ക് സമ്മതപത്രം കൈമാറൽ |
വിക്ടോറിയ യൂണിവേഴ്സിറ്റിക്ക് ഗുരുഗ്രാമിൽ അവരുടെ ക്യാമ്പസ് സ്ഥാപിക്കുന്നതിനും നടത്തുന്നതിനും അനുമതി നൽകുന്നു. |
***
SK