Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നേട്ടങ്ങളുടെ പട്ടിക: ഫിൻലൻഡ് പ്രസിഡന്റിന്റെ സന്ദർശനം

നേട്ടങ്ങളുടെ പട്ടിക: ഫിൻലൻഡ് പ്രസിഡന്റിന്റെ സന്ദർശനം


ധാരണാപത്രങ്ങളും/കരാറുകളും

1

മൈഗ്രേഷൻ, മൊബിലിറ്റി പങ്കാളിത്തം സംബന്ധിച്ച ധാരണാപത്രം

ഇന്ത്യൻ പ്രൊഫഷണലുകൾക്ക്, പ്രത്യേകിച്ച് സാങ്കേതിക വിദ്യ, ഇന്നൊവേഷൻ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഒരു പ്രധാന ലക്ഷ്യസ്ഥാനമായി ഫിൻലൻഡ് ഉയർന്നുവന്നിട്ടുണ്ട്. മൈഗ്രേഷൻ, മൊബിലിറ്റി പങ്കാളിത്തം സംബന്ധിച്ച ഈ ധാരണാപത്രം പ്രതിഭകളുടെ ചലനാത്മകത സുഗമമാക്കും.

2

പാരിസ്ഥിതിക സഹകരണം സംബന്ധിച്ച ധാരണാപത്രം പുതുക്കൽ

2020 നവംബറിൽ ഒപ്പുവെച്ച നിലവിലുള്ള ധാരണാപത്രത്തിന്റെ പുതുക്കൽ. ബയോ എനർജി, വേസ്റ്റ്-ടു-എനർജി (മാലിന്യത്തിൽ നിന്ന് ഊർജ്ജം) സൊല്യൂഷനുകൾ, പവർ സ്റ്റോറേജ്, ഫ്ലെക്സിബിൾ ആർഇ സിസ്റ്റങ്ങൾ, ഗ്രീൻ ഹൈഡ്രജൻ, അതുപോലെ കാറ്റ്, സൗരോർജ്ജം, ചെറുകിട ജലവൈദ്യുത പദ്ധതികൾ എന്നിവയുൾപ്പെടെ സുസ്ഥിരതയ്ക്ക് സംഭാവന നൽകുന്ന സഹകരണത്തിന്റെ പ്രധാന മേഖലകളെ ഇത് ഉൾക്കൊള്ളുന്നു.

3

സ്റ്റാറ്റിസ്റ്റിക്സ് മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം

ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്സ് മേഖലയിൽ പരസ്പര സഹകരണവും അനുഭവങ്ങളുടെയും മികച്ച രീതികളുടെയും കൈമാറ്റവും സംയുക്ത പ്രവർത്തനവും രൂപപ്പെടുത്താൻ

ക്രമ നമ്പർ ധാരണാപത്രം/കരാർ വിവരണം

പ്രഖ്യാപനങ്ങൾ

 

ശീർഷകം

1

ഇന്ത്യ-ഫിൻലൻഡ് ഉഭയകക്ഷി ബന്ധത്തെ “ഡിജിറ്റലൈസേഷനിലും സുസ്ഥിരതയിലുമുള്ള തന്ത്രപരമായ പങ്കാളിത്തം” എന്ന നിലയിലേക്ക് ഉയർത്തൽ

2

ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക വകുപ്പും ഫിന്നിഷ് ഇന്നൊവേഷൻ ഫണ്ടിംഗ് ഏജൻസിയായ ബിസിനസ് ഫിൻലൻഡും തമ്മിലുള്ള നടപ്പാക്കൽ കരാറിന് കീഴിലുള്ള സംയുക്ത ഗവേഷണ ആഹ്വാനങ്ങൾ

3

ഇന്ത്യയും ഫിൻലൻഡും തമ്മിലുള്ള നിലവിലെ ഉഭയകക്ഷി വ്യാപാരം 2030-ഓടെ ഇരട്ടിയാക്കൽ (അടുത്തിടെ ഒപ്പുവെച്ച ഇന്ത്യ-ഇ.യു സ്വതന്ത്ര വ്യാപാര കരാർ പ്രയോജനപ്പെടുത്തിക്കൊണ്ട്)

4

ഡിജിറ്റലൈസേഷനിൽ വിവിധ മേഖലകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു സംയുക്ത വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കൽ (5G, 6G, ക്വാണ്ടം കമ്മ്യൂണിക്കേഷൻസ്, ഹൈ-പെർഫോമൻസ് ആൻഡ് ക്വാണ്ടം കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ പുതിയതും വളർന്നുവരുന്നതുമായ സാങ്കേതിക വിദ്യകളിലെ സഹകരണം മെച്ചപ്പെടുത്തുക)

5

6G-യെക്കുറിച്ച് ഒരു സംയുക്ത ടാസ്ക് ഫോഴ്സ് രൂപീകരിക്കൽ (ഫിൻലൻഡിലെ ഔലു സർവ്വകലാശാലയും ഭാരത് 6G അലയൻസും ചേർന്നുള്ള 6G ഗവേഷണം)

6

ഇന്തോ-ഫിൻലൻഡ് സ്റ്റാർട്ടപ്പ് ഇടനാഴിയിലൂടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളുടെ മികച്ച ബന്ധിപ്പിക്കൽ (ഹെൽസിങ്കിയിലെ സ്ലഷിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെയും ന്യൂഡൽഹിയിലെ സ്റ്റാർട്ടപ്പ് മഹാകുംഭിൽ ഫിന്നിഷ് സ്റ്റാർട്ടപ്പുകളുടെയും സജീവ പങ്കാളിത്തം)

7

2026-ൽ ഇന്ത്യയിൽ ലോക സർക്കുലർ ഇക്കണോമി ഫോറം സംയുക്തമായി സംഘടിപ്പിക്കൽ (പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ഫിന്നിഷ് ഇന്നൊവേഷൻ ഫണ്ട് SITRA-യും ചേർന്ന്)

8

അതത് വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ കോൺസുലാർ ഡയലോഗ് സ്ഥാപിക്കൽ