പിഎം ഇന്ത്യ
|
ക്രമ നമ്പർ |
നേട്ടങ്ങൾ |
വിവരണം |
|
1. |
സാമ്പത്തിക സുരക്ഷ സംബന്ധിച്ച ഇന്ത്യ-ജപ്പാൻ സംയുക്ത പ്രഖ്യാപനം |
അർദ്ധചാലകങ്ങൾ, നിർണായക ധാതുക്കൾ, നിർമിത ബുദ്ധി ഉൾപ്പെടെയുള്ള വിവര-വിനിമയ സാങ്കേതികവിദ്യ (ICT), ശുദ്ധോർജ്ജം, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ സംയുക്ത പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി പദ്ധതിയധിഷ്ഠിത സഹകരണം പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യ-ജപ്പാൻ ഫാക്ട് ഷീറ്റ് 2.0 ഈ നിർണായക മേഖലയിൽ വളർന്നുവരുന്ന ഇന്ത്യ-ജപ്പാൻ G2G, B2B പങ്കാളിത്തം വ്യക്തമാക്കുന്നു. |
|
2. |
നിർമിത ബുദ്ധി മേഖലയിലെ സഹകരണം സംബന്ധിച്ച ഇന്ത്യ-ജപ്പാൻ സംയുക്ത പ്രസ്താവന |
ഇന്ത്യ-ജപ്പാൻ ബന്ധത്തെ AI മേഖലയിലെ തന്ത്രപ്രധാനമായ ഗവേഷണ-വികസന പങ്കാളിത്തത്തിലേക്ക് ഉയർത്തുന്നു. ഇന്ത്യ-ജപ്പാൻ AI സംരംഭത്തിന്റെ ചുവടുപിടിച്ച് സുരക്ഷിതവും വിശ്വസനീയവും എല്ലാവരെയും ഉൾക്കൊള്ളുന്നതും മനുഷ്യകേന്ദ്രീകൃതവുമായ AI എന്ന പങ്കിട്ട കാഴ്ചപ്പാട് കൈവരിക്കുന്നതിനായി മുഴുവൻ AI സാങ്കേതികവിദ്യാ മേഖലയിലും കൂടുതൽ സഹകരണത്തിനായുള്ള ഒരു രൂപരേഖ ഈ സംയുക്ത പ്രസ്താവന നൽകുന്നു. |
|
3. |
ഊർജ്ജ പ്രതിരോധശേഷി സംബന്ധിച്ച സംയുക്ത പ്രസ്താവന (MoPNG–യും ജപ്പാനിലെ METI-യും തമ്മിൽ) |
അസംസ്‌കൃത എണ്ണയുടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും തന്ത്രപ്രധാനമായ സംഭരണത്തിലും റിസർവ് സംവിധാനങ്ങളിലുമുള്ള സഹകരണം ശക്തമാക്കുന്നു. മാരിടൈം എനർജി ട്രാൻസ്പോർട്ട് വാല്യൂ ചെയിനിലുടനീളമുള്ള (സമുദ്ര ഊർജ്ജ ഗതാഗത ശൃംഖല) സംയുക്ത നിക്ഷേപങ്ങളിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നു. |
|
4. |
ഇന്ത്യ-ജപ്പാൻ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികാഘോഷം |
നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ 75-ാം വാർഷികമായ 2027 ‘ഇന്ത്യ-ജപ്പാൻ പങ്കിട്ട ചക്രവാളങ്ങളുടെ വർഷം‘ ആയി ആഘോഷിക്കുന്നതിനായുള്ള പരിപാടികളുടെ പരമ്പരയ്ക്ക് രൂപം നൽകുന്നു. |
|
5. |
ഇന്ത്യ-ജപ്പാൻ കോഓപ്പറേറ്റീവ് ബയോഗ്യാസ് ഫോർ ഗ്രോത്ത് (CBG) സംരംഭ സഹകരണത്തിനായുള്ള ധാരണാപത്രം (MoC) |
ക്ഷീര സഹകരണ സംഘങ്ങളുടെ വിപുലമായ ശൃംഖല പ്രയോജനപ്പെടുത്തിക്കൊണ്ട് ഇന്ത്യയിലുടനീളം 1,000 ബയോഗ്യാസ്, ജൈവവള പ്ലാന്റുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നു. |
|
6. |
ബാറ്ററി മേഖലയിലെ സഹകരണത്തിനായുള്ള ധാരണാപത്രം (MoC) |
ബാറ്ററി അനുബന്ധ പദ്ധതികളിൽ സഹകരണം പ്രോത്സാഹിപ്പിക്കുകയും വിശ്വസനീയവും പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ ഒരു ബാറ്ററി വിതരണ ശൃംഖല നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ബിസിനസ്സ് അവസരങ്ങൾ വിപുലീകരിക്കുകയും ചെയ്യുന്നു. |
|
7. |
ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണ മേഖലയിലെ സഹകരണത്തിനായുള്ള ധാരണാപത്രം (MoC) |
ഉഭയകക്ഷി നിക്ഷേപം, ബിസിനസ്സ് ബന്ധങ്ങൾ, സാങ്കേതിക സഹകരണം, വ്യവസായ-വിദ്യാഭ്യാസ സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റുകൾ (APIs), കീ സ്റ്റാർട്ടിംഗ് മെറ്റീരിയലുകൾ (KSMs) എന്നിവയുൾപ്പെടെയുള്ള ഫാർമ വിതരണ ശൃംഖലകളെ ശക്തമാക്കുന്നു. |
|
8. |
ഭൂഗർഭശാസ്ത്ര, ധാതു പര്യവേക്ഷണ മേഖലകളിലെ സഹകരണത്തിനായുള്ള ധാരണാപത്രം (MoC) |
സാങ്കേതിക വൈദഗ്ധ്യ കൈമാറ്റത്തിലൂടെ നിർണായക ധാതുക്കളുടെ പ്രാരംഭ ഘട്ട പര്യവേക്ഷണത്തിലുള്ള സഹകരണം ശക്തമാക്കുന്നു. |
|
9. |
ഇന്ത്യAI മിഷനും ജപ്പാനിലെ മിനിസ്ട്രി ഓഫ് ഇക്കണോമി, ട്രേഡ് ആൻഡ് ഇൻഡസ്ട്രിയും (METI) തമ്മിലുള്ള സഹകരണത്തിനായുള്ള ധാരണാപത്രം (MoC) |
ബിസിനസ്സ്-ടു-ബിസിനസ്സ് (B2B) മാച്ച് മേക്കിംഗ്, AI നയങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള വെബിനാറുകൾ, കമ്പ്യൂട്ടിംഗ് വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിലൂടെ സംയുക്ത പ്രോജക്റ്റുകൾക്കുള്ള പിന്തുണ എന്നിവയിലൂടെ ഇന്ത്യAI മിഷനും ജപ്പാന്റെ GENIAC സംരംഭവും തമ്മിലുള്ള സ്ഥാപനപരമായ സഹകരണം പ്രോത്സാഹിപ്പിക്കുന്നു. |
|
10. |
നെക്സ്റ്റ് ജനറേഷൻ മൊബിലിറ്റി പാർട്ണർഷിപ്പ് സംബന്ധിച്ച (NGMP) സഹകരണത്തിനായുള്ള ധാരണാപത്രം (MoC) |
2025 ഓഗസ്റ്റിൽ നടന്ന 15-ാമത് വാർഷിക ഉച്ചകോടിയിൽ പ്രഖ്യാപിച്ച നെക്സ്റ്റ് ജനറേഷൻ മൊബിലിറ്റി പാർട്ണർഷിപ്പ് (NGMP) പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നു. NGMP റെയിൽവേ, ഓട്ടോമോട്ടീവ്, റോഡ് ഇൻഫ്രാസ്ട്രക്ചർ, വ്യോമയാനം, കപ്പൽ നിർമ്മാണവും തുറമുഖങ്ങളും, ലോജിസ്റ്റിക്സ്, നഗര വികസനം എന്നിവയുൾപ്പെടെയുള്ള മൊബിലിറ്റി മേഖലകളിൽ സ്വകാര്യ മേഖലയുടെ നേതൃത്വത്തിലുള്ള സഹകരണവും നിക്ഷേപവും ത്വരിതപ്പെടുത്തും; ഇത് മൂന്നാം രാജ്യങ്ങളിലേക്കുള്ള “മേക്ക് ഇൻ ഇന്ത്യ ഫോർ ദി വേൾഡ്” കയറ്റുമതിയുടെ കേന്ദ്രമായി ഇന്ത്യയെ മാറ്റും. |
|
11. |
ഇന്ത്യയിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ പ്ലാറ്റ്‌ഫോംസും (C-CAMP) ജപ്പാനിലെ RIKEN ഉം തമ്മിലുള്ള ധാരണാപത്രം (MoU) |
ആരോഗ്യ സംരക്ഷണം, കൃഷി, പരിസ്ഥിതി എന്നിവ ഉൾക്കൊള്ളുന്ന ഡീപ്-ടെക്, ലൈഫ് സയൻസസ് എന്നീ മേഖലകളിൽ അക്കാദമിക്, ട്രാൻസ്ലേഷണൽ റിസർച്ച് (പ്രായോഗിക ഗവേഷണം), സ്റ്റാർട്ട്-അപ്പ് അധിഷ്ഠിത നവീനാശയങ്ങൾ എന്നിവയ്ക്കായുള്ള ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നു. |
|
12. |
നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസ്-ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചും ജപ്പാനിലെ RIKEN ഉം തമ്മിലുള്ള ധാരണാപത്രം |
ഇരു രാജ്യങ്ങളിലെയും പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ തമ്മിൽ അടിസ്ഥാന ജീവശാസ്ത്ര, നാഡീശാസ്ത്ര ഗവേഷണങ്ങളിൽ സഹകരണത്തിനുള്ള ഒരു ചട്ടക്കൂട് ഉണ്ടാക്കുന്നു. |
|
13. |
ഐഐടി ബോംബെ, ഭാരത്ജെൻ ടെക്നോളജി ഫൗണ്ടേഷൻ, ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമാറ്റിക്സ് എന്നിവ തമ്മിലുള്ള ധാരണാപത്രം |
സംയുക്ത ഗവേഷണ കൈമാറ്റങ്ങളിലൂടെ മെച്ചപ്പെട്ട ശാസ്ത്രീയ യുക്തിചിന്തയ്ക്കായുള്ള ലാർജ് ലാംഗ്വേജ് മോഡലുകൾ (LLM) വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് LLM-കളിലെ സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നു. |
|
14. |
സർവംAI–യും പ്രിഫേർഡ് നെറ്റ്‌വർക്കും തമ്മിൽ LLM വികസനത്തിനായുള്ള ധാരണാപത്രം |
ഫൗണ്ടേഷൻ മോഡലുകൾ ഉൾപ്പെടെ, മുഴുവൻ AI സാങ്കേതികവിദ്യാ മേഖലയിലുടനീളമുള്ള സഹകരണത്തിനായി ഒരു ചട്ടക്കൂട് ഉണ്ടാക്കുന്നു. |
|
15. |
നാഷണൽ ഇന്റർനെറ്റ് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയും (NIXI) ജപ്പാൻ നെറ്റ്‌വർക്ക് ഇൻഫർമേഷൻ സെന്ററും (JPNIC) തമ്മിലുള്ള ധാരണാപത്രം |
നാഷണൽ ഇന്റർനെറ്റ് രജിസ്ട്രി പ്രവർത്തനങ്ങൾ, IPv6 സ്വീകരിക്കൽ, ഇന്റർനെറ്റ് സുരക്ഷാ മെച്ചപ്പെടുത്തലുകൾ, ശേഷി വികസനം, വിദ്യാർത്ഥി/പ്രൊഫഷണൽ കൈമാറ്റങ്ങൾ, കൂടാതെ പ്രാദേശിക-ആഗോള ഫോറങ്ങളിൽ ഇന്റർനെറ്റ് ഭരണനിർവഹണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ കൈമാറ്റം എന്നിവയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നു. |
|
16. |
ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റിയും (IFSCA) ജപ്പാനിലെ ഫിനാൻഷ്യൽ സർവീസസ് ഏജൻസിയും (JFSA) തമ്മിലുള്ള സമ്മതപത്ര കൈമാറ്റം |
ധനകാര്യ സേവനങ്ങളുടെ വികസനം, നിയന്ത്രണം, മേൽനോട്ടം എന്നിവയിലും പ്രത്യേകിച്ച് ഫിൻടെക്, റെഗ്ടെക് മേഖലകളിലെ സാമ്പത്തിക-വിപണി പ്രവണതകളെയും മികച്ച ശീലങ്ങളെയും കുറിച്ചുള്ള വിവര കൈമാറ്റത്തിനും ഒരു സഹകരണ ചട്ടക്കൂട് സ്ഥാപിക്കുന്നു. |
***
NK
These outcomes reflect the commitment to deepening the India-Japan cooperation across key sectors and unlocking new opportunities for growth, innovation and development. https://t.co/sGmcNFW0fy
— Narendra Modi (@narendramodi) July 2, 2026
It is wonderful to meet Prime Minister Sanae Takaichi in Delhi. Japan is an important partner of India and we are confident that our ties will get even stronger in the times to come. Our talks today covered the full range of the India-Japan Special Strategic and Global… pic.twitter.com/uxVvrOj2u6
— Narendra Modi (@narendramodi) July 2, 2026
Prime Minister Takaichi and I believe that technology partnership will become the strongest pillar of our cooperation. To realise this vision, we have today issued a Joint Statement in the field of AI. Several leading institutions of India’s AI ecosystem have also signed… pic.twitter.com/KoqrFdzYCI
— Narendra Modi (@narendramodi) July 2, 2026