Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നേപ്പാളിലെ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശ്രീമതി സുശീല കാർക്കിക്ക് ആശംസയറിയിച്ച് പ്രധാനമന്ത്രി 


നേപ്പാളിലെ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശ്രീമതി സുശീല കാർക്കിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. നേപ്പാളിലെ ജനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ഇന്ത്യ ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എക്‌സിലെ  പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

“നേപ്പാളിലെ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത ബഹുമാനപ്പെട്ട ശ്രീമതി സുശീല കാർക്കിക്ക് എന്റെ ആശംസകൾ നേരുന്നു. നേപ്പാളിലെ ജനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ഇന്ത്യ ഉറച്ചുനിൽക്കുന്നു.”

 

***

SK