Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ശ്രീ. പുഷ്പ കമല്‍ ദഹല്‍ ‘പ്രചണ്ഡ’ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ശ്രീ. പുഷ്പ കമല്‍ ദഹല്‍ ‘പ്രചണ്ഡ’ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയും നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോ-ചെയര്‍മാനുമായ ശ്രീ. പുഷ്പ കമല്‍ ദഹല്‍ ‘പ്രചണ്ഡ’ സന്ദര്‍ശിച്ചു.

ഇന്ത്യ-നേപ്പാള്‍ ബന്ധത്തിലെ പുരോഗതിയും ഇരുരാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള മറ്റു വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു.

മുന്‍പു നടന്ന കൂടിക്കാഴ്ചകള്‍ അനുസ്മരിച്ച പ്രധാനമന്ത്രി, ഇന്ത്യ-നേപ്പാള്‍ ബന്ധം സുദൃഢമാക്കുന്നതില്‍ വഹിച്ച പങ്കിനു ശ്രീ. ദഹലിനെ നന്ദി അറിയിച്ചു.

ഈ വര്‍ഷം രണ്ടു തവണ നേപ്പാള്‍ സന്ദര്‍ശിച്ച കാര്യം പരാമര്‍ശിച്ച ശ്രീ. നരേന്ദ്ര മോദി, ആവര്‍ത്തിച്ചുള്ള ഉന്നതതല ചര്‍ച്ചകള്‍ നിമിത്തം ഇന്ത്യ-നേപ്പാള്‍ ബന്ധം മെച്ചപ്പെടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി.

***