Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ന്യൂഡല്‍ഹിയില്‍ ഇന്ത്യ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍, പ്രദര്‍ശന കേന്ദ്രത്തിനു ശിലാസ്ഥാപനം നടത്തി പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ന്യൂഡല്‍ഹിയില്‍ ഇന്ത്യ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍, പ്രദര്‍ശന കേന്ദ്രത്തിനു ശിലാസ്ഥാപനം നടത്തി പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ന്യൂഡല്‍ഹിയില്‍ ഇന്ത്യ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍, പ്രദര്‍ശന കേന്ദ്രത്തിനു ശിലാസ്ഥാപനം നടത്തി പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ന്യൂഡല്‍ഹിയില്‍ ഇന്ത്യ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍, പ്രദര്‍ശന കേന്ദ്രത്തിനു ശിലാസ്ഥാപനം നടത്തി പ്രധാനമന്ത്രി നടത്തിയ പ്രസംഗം


മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ. സുരേഷ് പ്രഭു, ശ്രീ ഹര്‍ദീപ് സിങ് പുരി, ശ്രീ. സി ആര്‍ ചൗധരി, ഡിഐപിപി സെക്രട്ടറി രമേശ് അഭിഷേക്, വ്യവസായ, വ്യാപാര മേഖലകളുമായി ബന്ധപ്പെട്ട, ഇന്നിവിടെ സന്നിഹിതരായിരിക്കുന്ന എന്റെ സഹോദരീ സഹോദരന്മാരേ,

രാജ്യമാകെ ഗണപതി മഹോത്സവത്തിന്റെ തിരക്കിലാണ്. ഗണേഷ ഭഗവാന്‍ എല്ലാ കുടുംബങ്ങളിലും എത്തിച്ചേര്‍ന്നിരിക്കുന്നു. കൂടുതല്‍ വിജയകരമായി മുന്നോട്ടു പോകാന്‍ കഴിയുന്നതിന് എല്ലാ മംഗളവേളകളിലും നമുക്ക് ഗണേഷ ഭഗവാന്റെ അനുഗ്രഹങ്ങള്‍ തേടാം. പുതിയ ഇന്ത്യയുടെ ഗംഭീരവും മഹത്തരവുമായ പ്രതീകമായി മാറുന്ന ഈ കേന്ദ്രത്തിന്റെ നിര്‍മാണം തുടങ്ങാന്‍ അനുയോജ്യമായ സന്ദര്‍ഭമാണിത്.

ഇന്ത്യ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍, പ്രദര്‍ശന കേന്ദ്രം അഥവാ ഐ.ഐ.സി.സിയില്‍ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വികസനം, സാംസ്‌കാരിക സമ്പത്ത്, വൈകാരികത എന്നിവയെയൊക്കെ നന്നായി അനുഭവിക്കാന്‍ സാധിക്കും. 125 കോടി ഇന്ത്യക്കാരുടെ വികാരങ്ങളും ഭാവങ്ങളുമാണ് ഈ സേവനം പ്രദര്‍ശിപ്പിക്കുന്നത്. ഇത് ഇന്നത്തെ ലോകക്രമത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയോട് ചേര്‍ന്നു നില്‍ക്കുന്നതുമാണ്.

രാജ്യത്തെ എണ്‍പതു കോടി യുവജനങ്ങളുടെ മനോഭാവവും ഊര്‍ജ്ജവം തെളിയിക്കാനുതകുന്ന ഈ കേന്ദ്രം ഏകദേശം 26000 കോടി രൂപ ചെലവിട്ടാണ് നിര്‍മിക്കുന്നത്. ലോകനിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളും അനായാസ വ്യവസായ നിര്‍വഹണവും സംബന്ധിച്ച ഗവണ്‍മെന്റ്ിന്റെ വീക്ഷണത്തിന്റെ ഭാഗമാണിത്. ഇത് ഒരു കണ്‍വന്‍ഷന്‍ സെന്ററോ പ്രദര്‍ശന കേന്ദ്രമോ മാത്രമായിരിക്കില്ലെന്നും രാജ്യത്തിനും ആഗോള വ്യാപാരത്തിനും സജീവവും ആകര്‍ഷകവുമായ ഒരു കേന്ദ്രമായിരിക്കുമെന്നും ഇപ്പോള്‍ നാം 3 ഡി മാതൃകയിലും വീഡിയോയിലൂടെയും വിശദമാക്കിയതേയുള്ളു.

ഒരു തരത്തില്‍ ഇത് ഡല്‍ഹി നഗരത്തിനുള്ളില്‍ ഒരു കൊച്ചു നഗരമാകും. കണ്‍വന്‍ഷന്‍ ഹാള്‍, പ്രദര്‍ശന ഹാള്‍, യോഗങ്ങള്‍ നടത്താനുള്ള ഹാള്‍, ഹോട്ടലുകള്‍, വിപണി, കാര്യാലയം, വിനോദ സാധ്യതകള്‍ എന്നിവ പോലുള്ള അസംഖ്യം സൗകര്യങ്ങള്‍ ഒരിടത്ത് വികസിപ്പിക്കപ്പെടും.

അന്താരാഷ്ട്ര തലത്തിലുള്ള സമ്മേളനങ്ങള്‍ രാജ്യത്തിന്റെ തലസ്ഥാനത്ത് സംഘടിപ്പിക്കാന്‍ കഴിയുമോ, എന്ന ആശയക്കുഴപ്പത്തില്‍നിന്ന് നാം പുറത്തുവരും. അതിനെക്കുറിച്ച് രണ്ടാമതൊരു ചിന്തയുടെ ആവശ്യമുണ്ടാകില്ല. പതിനായിരം ആളുകള്‍ക്ക് താമസിക്കാനുള്ള സൗകര്യത്തോടെയാണ് ഈ കണ്‍വന്‍ഷന്‍ കേന്ദ്രം കെട്ടിപ്പടുത്തിരിക്കുന്നത്. ആളുകള്‍ക്ക് ഇരിക്കാനുള്ള സൗകര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ അഞ്ച് കണ്‍വന്‍ഷന്‍ ഹാളുകളിലൊന്നും ഏഷ്യയില്‍ അത്തരത്തിലെ മൂന്നാമത്തേതുമാണ് ഇത്.

ഏറ്റവും പ്രധാനമായി, കഴിഞ്ഞ നാലു വര്‍ഷമായി വികസിച്ച, വലിയ ചുമതലകള്‍ ഏറ്റെടുത്തു നടപ്പാക്കാന്‍ കഴിയുന്ന തൊഴില്‍ സംസ്‌കാരത്തിന്റെ വികാസം കൂടിയാണ് ഇത്.

സുഹൃത്തുക്കളേ,

ദീര്‍ഘ തുരങ്കങ്ങള്‍, നീളമുള്ള വാതക പൈപ്പ് ലൈന്‍, സമുദ്രത്തിനു മുകളിലൂടെ ദീര്‍ഘമായ പാലം, ഏറ്റവും വലിയ മൊബൈല്‍ നിര്‍മാണ യൂണിറ്റ്, എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയും ബ്രോഡ്ബാന്‍ഡ് സൗകര്യവും, ഏറ്റവും വലിയ സാമ്പത്തിക സന്നിവേശന പ്രസ്ഥാനം, ഗ്രാമീമ മേഖലകളില്‍ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖല, ഇന്ത്യാ പോസ്റ്റ് പേമെന്റ് ബാങ്ക് സൗകര്യം, ജിഎസ്ടിയുടെ രൂപത്തില്‍ പരോക്ഷ നികുതി, ശുചിത്വഭാരത ദൗത്യത്തിന്റെ രൂപത്തില്‍ മഹത്തായ ജനകീയ മുന്നേറ്റം എന്നിങ്ങനെ രാജ്യത്തിന്റെ വികസനത്തിനു വേണ്ടി മുമ്പില്ലാത്ത തരം പദ്ധതികളിലാണ് ഈ ഗവണ്‍മെന്റ് പ്രവര്‍ത്തനം തുടങ്ങിയത്. ഇന്നിപ്പോള്‍ രാജ്യത്തെയും ലോകത്തിലെയും ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായആയുഷ്മാന്‍ ഭാരതും ഇതിന്റെ ഭാഗമാണ്.

പുതിയ ദിശ നല്‍കുക മാത്രമല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെയും പുതിയ ഇന്ത്യയുടെ വേഗതയെയും തോതിനെയും നൈപുണ്യത്തെയും കൂടി പ്രതീകവല്‍കരിക്കുന്ന ഭൗതികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യത്തിനു ചില ഉദാഹരണങ്ങളുണ്ട്.

സുഹൃത്തുക്കളേ,

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വികസിപ്പ, ലോക നിലവാരമുള്ള സൗകര്യങ്ങളില്‍ ഇനി ഐഐസിസിയുടെ പേരും ഉള്‍പ്പെടും. പുതിയ സാങ്കേതികവിദ്യകളാല്‍ അലംകൃതമായ ഈ കേന്ദ്രം ലോകമെമ്പാടുമുള്ള വ്യവസായ മേധാവികള്‍ ലോകത്തെ ആറാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളില്‍ നിന്ന് പ്രതീക്ഷിക്കുന്ന വിധത്തില്‍ത്തന്നെയാണ്; ഈ സാമ്പത്തിക ഘടന 8% വളര്‍ച്ചാ നിരക്കുള്ളതും അടുത്ത അഞ്ച്-ഏഴ് വര്‍ഷങ്ങള്‍കൊണ്ട് അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ്ഘടനയിലേക്ക് മാറുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്നതും ഒന്നര ദശാബ്ദംകൊണ്ട് പത്ത് ലക്ഷം കോടി ഡോളര്‍ സമ്പദ്ഘടന ലക്ഷ്യമിടുന്നതുമാണ്.

ഈ സമുച്ചയം ആധുനിക ഗതാഗത സൗകര്യങ്ങളാല്‍ ഗംഭീരമായി പരസ്പരം ബന്ധിപ്പിക്കുമെന്ന് അറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അതിവേഗ മെട്രോ കൊണ്ട് ഇത് വിമാനത്താവളവുമായി നേരിട്ടു ബന്ധിപ്പിക്കും. യോഗങ്ങള്‍ക്കും വ്യവസായ പ്രോല്‍സാഹന കേന്ദ്രങ്ങള്‍ക്കുമുള്ള സൗകര്യം, സമ്മേളന നടത്തിപ്പ് സേവനം, വിനോദോപാധികള്‍, സാധനങ്ങള്‍ വാങ്ങാനും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട സൗകര്യങ്ങളുമെല്ലാം ഇവിടെ ഒരൊറ്റ മേല്‍ക്കൂരയ്ക്കു കീഴില്‍ ലഭ്യമാണ്.

എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഇന്ത്യയുടെ വളര്‍ച്ചയുമായും കരുത്തിന്റെ ഗാഥയുമായും ബന്ധപ്പെട്ടതാണ് എന്നതുകൊണ്ട് ഈ പദ്ധതി ഗവണ്‍മെന്റിന്റെ അക്കാര്യങ്ങളിലുള്ള ഇച്ഛാശക്തിയുടെ ഭാഗമാണ്.

സഹോദരീ സഹോദരന്മാരേ,

ചെറിയ രാജ്യങ്ങള്‍ക്കു പോലും വലിയ സമ്മേളനങ്ങള്‍ നടത്താന്‍ കഴിവുണ്ടെന്ന് നാം എവിടെയൊക്കെ പോകുമ്പോഴും കാണാന്‍ കഴിയാറുണ്ട്. ആധുനിക സജ്ജീകരണങ്ങള്‍ വികസിപ്പിച്ചുകൊണ്ട് നിരവധി രാജ്യങ്ങള്‍ സമ്മേളന ടൂറിസം കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. എങ്കിലും വര്‍ഷങ്ങളോളം നാം ഈ ദിശയില്‍ ഒരിക്കല്‍പ്പോലും ചിന്തിച്ചതേയില്ല. നമ്മുടെ എല്ലാ പ്രധാന സമ്മേളനങ്ങളും വ്യാപാര മേളകളും പ്രഗതി മൈതാനം എന്ന ഒരൊറ്റ സ്ഥലത്ത് ഒതുങ്ങി. ആ സ്ഥലത്തിനും അതിന്റെ പെരുമ നഷ്ടപ്പെട്ടു. ഇപ്പോള്‍ ആശയം മാറിയിരിക്കുന്നു, ഇന്നത്തെ പരിപാടി ആ മാറ്റത്തിന്റെ ഫലമാണ്.

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും വ്യവസായ സംസ്‌കാരം ശക്തിപ്പെടുത്തുന്നതിന് ഐഐസിസികള്‍ സ്ഥാപിക്കും.

അന്താരാഷ്ട്ര തലത്തിലുള്ള സമ്മേളനങ്ങള്‍, വന്‍കിട കമ്പനികളുടെ വാര്‍ഷിക പൊതുയോഗങ്ങള്‍, വിവിധ ഗവണ്‍മെന്റ് വകുപ്പുകളുടെ ചടങ്ങുകള്‍ തുടങ്ങിയവ ഇത്തരം കേന്ദ്രങ്ങളില്‍ അനായാസം നടത്താന്‍ സാധിക്കും. ഈ ആധുനിക കണ്‍വന്‍ഷന്‍ കേന്ദ്രം ഒരര്‍ത്ഥത്തില്‍ സുഗമ ജീവിതം പ്രോല്‍സാഹിപ്പിക്കും. ഏത് കാലാവസ്ഥയുടെ ഭീഷണി നിലനില്‍ക്കുമ്പോഴും വെള്ളവും വൈദ്യുതിയും മുടക്കമില്ലാതെ ലഭിക്കുമെന്നതുകൊണ്ട് ഇവിടെ തമ്പടിക്കുന്നതിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളില്ല. പരമാവധി എണ്ണം ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിനുള്ള ‘ഉപയോഗ സജ്ജമായ’ സംവിധാനം ഇവിടെയുണ്ടാകും.

വ്യാപാര സംബന്ധമായ പ്രവര്‍ത്തനങ്ങളും സാംസ്‌കാരിക പരിപാടികളും പോലുള്ള കാര്യങ്ങള്‍ ഇത്തരം കേന്ദ്രങ്ങളില്‍ നടക്കുമ്പോള്‍ നഗരത്തിനു മൊത്തത്തില്‍ അതിന്റെ മെച്ചം ലഭിക്കും. ഈ കണ്‍വന്‍ഷന്‍ കേന്ദ്രങ്ങള്‍ ആ നഗരങ്ങളുടെ മുഖഭാവമായി മാറും.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ വിശ്വാസ്യതയുടെ ഗാഥ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാണിക്കാന്‍ ഐഐസിസി ഒരു നല്ല മാധ്യമമായി മാറും. ഇത് പൂര്‍ത്തിയായിക്കഴിയുമ്പോള്‍ എംഐസി അഥവാ മീറ്റിംഗ് ഇന്‍സെന്റീവ് കോണ്‍ഫറന്‍സസ് ആന്റ് എക്‌സിബിഷന്റെ രൂപത്തില്‍ സമ്മേളന ടൂറിസം ഇന്ത്യയുടെ മുഖഭാവം മാറ്റും.

അന്താരാഷ്ട്ര വിപണിയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും അവയ്ക്ക് സ്ഥാനം നേടിയെടുക്കുന്നതിനും രാജ്യത്തെ വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ഐഐസിസി സഹായകമാകും. സാമ്പത്തിക പരിമിതികള്‍മൂലം ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കു പരസ്യം ചെയ്യാന്‍ വിപണിയില്‍ ശ്രദ്ധ നേടാനോ കഴിയാതെ വരും. ഇത് അവര്‍ക്ക് ഫലപ്രദമായിരിക്കും. അന്താരാഷ്ട്ര വാങ്ങലുകാരോടും വില്‍പ്പനക്കാരോടും നേരിട്ട് ആശയവിനമയത്തിന് അവര്‍ പ്രാപ്തരാകും. അന്താരാഷ്ട്ര തലത്തിലുള്ള സാങ്കേതികവിദ്യകള്‍ അറിയാന്‍ അവര്‍ പ്രാപ്തരാവുകയും അവരുടെ വ്യാപാരം അതനുസരിച്ച് സജ്ജമാക്കാന്‍ കഴിയുകയും ചെയ്യും.

എംഎസ്എംഇ അഥവാ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്ക് ഈ സൗകര്യം ഉത്തേജനമാകും. അതിലുമുപരിയായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രധാനപ്പെട്ട ഒരു സൗകര്യം വന്നു ചേരും. നിക്ഷേപകര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ ബോധ്യപ്പെടുത്തി കൊടുക്കുക എന്നതാണ് ഒരു സ്റ്റാര്‍ട്ടപ്പിനെ ഏറ്റവും പ്രധാനമായി അലട്ടുന്നത്. പുതിയ ആശയങ്ങളുള്ള രാജ്യത്തെ യുവജനങ്ങള്‍ക്ക് ഇത് പ്രധാനപ്പെട്ട ഒരു വേദിയില്‍ തെളിയിക്കാനാകും. ഇവിടെ ചര്‍ച്ചകളിലൂടെ ആശയങ്ങളും നവീനപദ്ധതികളും സാമ്പത്തിക സാധ്യതകളും വാണിജ്യമുദ്രീകരണവും വിപണിയും ഉരുത്തിരിഞ്ഞു വരും.

സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ ഇന്ത്യ ഇന്ന് ലോകത്തിലെ രണ്ടാമത്തെ കേന്ദ്രമായതിനാല്‍ ഇത് പ്രധാനമാണ്.

പതിനായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകളാണ് ഇന്ന് നമ്മുടെ യുവജനങ്ങള്‍ നടത്തുന്നത്. ഇത്തരം സാഹചര്യത്തില്‍ ആധുനിക സൗകര്യങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും, എല്ലാ തലങ്ങള്‍ക്കും ഗുണകരമായി മാറും. ഈ കേന്ദ്രം രാജ്യത്തെ അഞ്ച് ലക്ഷം യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കും എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഈ പദ്ധതി ഇന്ത്യയുടെ സാമ്പത്തിക, സാംസ്്കാരിക കരുത്തിന്റെ മുഖം മാത്രമല്ല ലക്ഷക്കണക്കിന് ഇടത്തരം, ദരിദ്ര കുടുംബങ്ങള്‍ക്ക് പുതിയ പ്രതീക്ഷ കൂടിയാണ്. രാജ്യത്തെ പരിശീലനകേന്ദ്രങ്ങള്‍, നൈപുണ്യ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍ എന്നിവയില്‍ നിന്നുള്ള യുവജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് മാറ്റത്തിനുള്ള കരുത്താണിത്.

സഹോദരീ സഹോദരന്മാരേ,

കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി നടപ്പാക്കിവരുന്ന അടിസ്ഥാനസൗകര്യ പദ്ധതികളുടെ വ്യാപനമാണ് ഐഐസിസി. ഇത്തരം പദ്ധതികള്‍ ലക്ഷണക്കണക്കിന് യുവജനങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ തുറന്നുകൊടുക്കും. സേവന, കാര്‍ഷിക, ഉല്‍പ്പാദന മേഖലകള്‍ ഉള്‍പ്പെടെ എല്ലായിടത്തും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. റിപ്പോര്‍ട്ടുകളനുസരിച്ച്, ഐടി മേഖലയിലെ തൊഴില്‍സൃഷ്ടിയില്‍ അതിശയകരമായ വര്‍ധനവാണുണ്ടാവുക.

ചില്ലറ വില്‍പ്പന മേഖലയില്‍ മുമ്പില്ലാത്ത അവസരങ്ങളാണുള്ളത്. ഇ-വാണിജ്യ മേഖല മാത്രം 50 ബില്യണ്‍ ഡോളര്‍ വരുമാനമുണ്ടാക്കുന്നു. ഈ മേഖല കൂടുതല്‍ വ്യാപിക്കുകയാണ്. അതനുസരിച്ച് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കാന്‍ സാധിക്കും.

സുഹൃത്തുക്കളേ,

ഇന്നിപ്പോള്‍, സേവന മേഖലയ്‌ക്കൊപ്പം ഉല്‍പ്പാദന മേഖലയും ‘ഇന്ത്യയില്‍ നിര്‍മ്മിക്കൂ’ എന്നതിന്റെ കരുത്ത് വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ നാല് വര്‍ഷമായി രാജ്യത്തെ നാല്-നാലര ലക്ഷം യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന മൊബൈല്‍ ഫോണ്‍ നിര്‍മാണം ഇന്ത്യയെ ആ രംഗത്തെ കേന്ദ്രസ്ഥാനമായി മാറ്റിയിരിക്കുകയാണ്. ഇപ്പോഴത്തെ നിലയനുസരിച്ച് നാം മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുക മാത്രമല്ല രാജ്യത്തെ മൊബൈല്‍ ഫോണുകളില്‍ 80 ശതമാനവും നിര്‍മ്മിക്കുകയും ചെയ്യുന്നു. ഇതു വഴി വിദേശ വിനിമയത്തില്‍ മൂന്നു ലക്ഷം കോടി രൂപ നാം സമ്പാദിക്കുന്നു.

സുഹൃത്തുക്കളേ,

കഴിഞ്ഞ നാലു വര്‍ഷംകൊണ്ട് പരിസ്ഥിതി സുതാര്യവും യോഗ്യതയുടെ അടിസ്ഥാനത്തിലുള്ളതുമായ വ്യവസായം സൃഷ്ടിക്കാന്‍ കഴിഞ്ഞു. അഞ്ചാറു വര്‍ഷം മുമ്പത്തെ ഇരുട്ടില്‍ നിന്ന് രാജ്യത്തിന്റെ ടെലികോം മേഖല പുറത്തുവന്നു. ഇന്ന് രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന മേഖലകളിലൊന്നാണ് അത്. രാജ്യം ഇപ്പോള്‍ 5ജി അടിസ്ഥാനസൗകര്യം സ്ഥാപിക്കാനുള്ള ശ്രമവുമായി മുന്നോട്ടു പോവുകയാണ്. സുതാര്യമായ ദര്‍ഘാസ് സംവിധാനവും ഡിജിറ്റല്‍ ഇന്ത്യാ ദൗത്യവും അതിനെ കൂടുതല്‍ മുന്നിലേക്കു കൊണ്ടുവന്നു. വോയിസ് കോളുകള്‍ ഇന്ന് മിക്കവാറും സൗജന്യമാണ്. 1 ജിബി 4 ജി ഡാറ്റയുടെ വില 250- 300 രൂപയില്‍ നിന്ന് 19-20 രൂപയായി കുറഞ്ഞു. സാധാരണക്കാര്‍ക്ക് ഇന്റര്‍നെറ്റിന്റെ ശക്തി മനസ്സിലാക്കാന്‍ സാധിക്കുകയും വ്യവസായത്തിനു പുതിയ കച്ചവട അവസരങ്ങള്‍ ലഭിക്കുകയും ചെയ്തിരിക്കുന്നു. ടെലികോം മേഖലയ്‌ക്കൊപ്പം വിനോദസഞ്ചാര മേഖലയും സുസ്ഥിര വികസനത്തിന്റെ പുതിയ റെക്കോര്‍ഡ് കെട്ടിപ്പടുക്കുകയും രാജ്യത്ത് ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഒരു രാജ്യം മുന്നോട്ടു പോകുന്നത് അതിന്റെ സ്ഥാപനങ്ങളാലും സംവിധാനത്തിലൂടെയുമാണ്. ഒരു രാഷ്ട്രവും രണ്ടോ നാലോ വര്‍ഷങ്ങളോ മാസങ്ങളോ കൊണ്ട് കെട്ടിപ്പടുക്കാന്‍ സാധിക്കില്ല. അത് നിരവധി വര്‍ഷങ്ങളിലെ സുസ്ഥിര വികസനത്തിന്റെ ഫലമാണ്. യഥാസമയത്തെ തീരുമാനമെടുക്കലും പദ്ധതികള്‍ നടപ്പാക്കലും അതിനു പ്രസക്തമാണ്. ചെറുകിട ബാങ്കുകളുടെ ലയനം ഉദാഹരണമായി എടുക്കുക. ഡസന്‍ കണക്കിനു പൊതുമേഖലാ ബാങ്കുകളുടെ ആവശ്യമില്ല. ഈ വിഷയത്തില്‍ വര്‍ഷങ്ങളായി നാം ചര്‍ച്ച കേള്‍ക്കുകയാണ്. രണ്ടര ദശാബ്ദം മുമ്പ് ഈ വിഷയം ഉയര്‍ന്നു വന്നിരുന്നു. വലിയ തോതിലുള്ള ചര്‍ച്ചകള്‍ പോലുമുണ്ടായെങ്കിലും ആ ദിശയില്‍ പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. എന്‍ഡിഎ ഗവണ്‍മെന്റ് രൂപീകരിച്ച ശേഷമുള്ള 50 മാസക്കാലയളവില്‍ ശക്തമായ തീരുമാനങ്ങളെടുക്കാന്‍ ഒരിക്കലും ഭയന്നിട്ടില്ല എന്നതാണ് വസ്തുത. വര്‍ഷങ്ങളായി തീരൂമാനമെടുക്കാതിരുന്ന കാര്യങ്ങള്‍ പോലും ഇപ്പോള്‍ നടപ്പാക്കുന്നു. തുടക്കത്തില്‍ ചെറുകിട ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ചു. ഇപ്പോള്‍ മൂന്നു ബാങ്കുകള്‍ ചേര്‍ത്ത് ഒന്നാക്കി മാറ്റുന്നു. മൂന്നു നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് ബാങ്ക് പരിഷ്‌കരണം കൊണ്ടുവരാന്‍ ശ്രമിച്ചപ്പോഴത്തെ പ്രതികരണം ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. ബാങ്കുകളുടെ ലയന ദൗത്യം പൂര്‍ത്തീകരിക്കാന്‍ മോദിക്കു സാധിച്ചാല്‍ മോദി മഹത്തായ ചിലതു ചെയ്തുവെന്ന് സമ്മതിക്കാം’ എന്നാണ് ചിലര്‍ വെല്ലുവിളിച്ചത്. ഇപ്പോള്‍ ആ ദൗത്യം പൂര്‍ത്തീകരിച്ചിരിക്കുന്നു. അവരുടെ പേനകള്‍ സമാധാനപരമായ മയക്കത്തിലാണ്. അവരിപ്പോള്‍ നിശബ്ദരാണ്.

ജിഎസ്ടി, നോട്ട് അസാധുവാക്കല്‍, ബിനാമി ഭൂമി, ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റന്‍സി കോഡ്, സാമ്പത്തിക വെട്ടിപ്പുകള്‍ ചെയ്തിട്ട് അപ്രത്യക്ഷരാകുന്നവര്‍ക്കെതിരായ നടപടി, മൂന്നു ലക്ഷത്തിലധികം കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ തുടങ്ങിയവ സത്യസന്ധവും സുതാര്യവുമായ വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കാന്‍ ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളുടെ തിളങ്ങുന്ന ഉദാഹരണമാണ്.

സുഹൃത്തുക്കളേ,

കഴിഞ്ഞ നാല് വര്‍ഷമായി എല്ലാ മേഖലയിലെയും വികസം സാധ്യമാവുകയും നേരത്തേയുണ്ടായിരുന്ന അതേ വിഭവങ്ങള്‍ കൊണ്ടു തന്നെ ഗവണ്‍മെന്റ് നല്ല പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. മറ്റെന്തിനേക്കാളും രാജ്യത്തിന്റെ ക്ഷേമത്തിനു മുന്‍ഗണന നല്‍കിയതാണ് കാരണം. സംവിധാനങ്ങള്‍ ശരിയായ വിധമാണെന്ന് ഉറപ്പു വരുത്തി.

സുഹൃത്തുക്കളേ,

ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയുള്ള ഉറച്ച തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്ന ഈ രീതി തുടരുമെന്ന് നിങ്ങള്‍ക്ക് ആവര്‍ത്തിച്ച് ഉറപ്പു തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാജ്യം വെല്ലുവിളികളെ നേരിടുമ്പോഴും ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഇന്ന് ദിനംപ്രതി ശക്തിപ്രാപിക്കുകയാണ്. അടിസ്ഥാന തത്വങ്ങള്‍ ശക്തമാണ്; കയറ്റുമതികള്‍ പ്രോല്‍സാഹിപ്പിക്കപ്പെടുന്നു. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 40% ആഗോള വ്യാപാരത്തില്‍ നിന്നാക്കാനുള്ള തീവ്ര പദ്ധതി തയ്യാറായിക്കൊണ്ടിരിക്കുകയാണ്. 2025 ഓടെ രാജ്യത്തിന്‍രെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 5 ട്രല്യണ്‍ ഡോളറിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്; അതില്‍ ഒരു ട്രില്യണ്‍ ഡോളര്‍ ഉല്‍പ്പാദന, കാര്‍ഷിക മേഖലകളില്‍ നിന്നായിരിക്കണം.

ഗവണ്‍മെന്റിന്റെ ശ്രമഫലമായി ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതില്‍ കഴിഞ്ഞ നാലു വര്‍ഷംകൊണ്ട് 42 പോയിന്റുകള്‍ മെച്ചപ്പെടുത്തി. ഇപ്പോള്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ മല്‍സരിക്കുക പോലുമാണ്. ബിസിനസ് ചെയ്യുന്നത് മെച്ചപ്പെടുത്തുന്നതിനുള്ള ഈ മല്‍സരം ജനങ്ങളുടെ ജീവിതവും സുഗമമാക്കും.

പരിഷ്‌കരണത്തിന്റെ ഈ യാത്ര ജില്ലാ, താലൂക്ക് തലങ്ങളിലും നടപ്പാക്കാനുള്ള ശ്രമത്തിലാണ് നാം. ജില്ലാ തലത്തില്‍പ്പോലും ഇപ്പോള്‍ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് ഊന്നല്‍ നല്‍കുന്നു. ഇത് നേടിയെടുക്കുന്നതിന് മികച്ച ഒരു ആസൂത്രണം നാം നടപ്പാക്കുകയാണ്. ജില്ലകളുടെ ജിഡിപി ഭാവിയില്‍ 2-3% ആയി വര്‍ധിപ്പിക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. അതിന്റെ രീതികളും മുന്‍കൈകളും മുന്‍ഗണനകളും തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. സുസ്ഥിര പരിഷ്‌കരണങ്ങളുടെ അടയാളങ്ങള്‍ നിലനിര്‍ത്താനുള്ള ഗവണ്‍മെന്റിന്റെ ആശയം എല്ലായ്‌പ്പോഴും ഫലം കാണുന്നു.

സുഹൃത്തുക്കളേ,

നമ്മുടെ വിശാലമായ രാജ്യത്ത് യുവജനങ്ങളുടെ വലിയ ഒരു ജനസംഖ്യയുണ്ട്. അവര്‍ക്കാകട്ടെ വലിയ സ്വപ്‌നങ്ങള്‍ കാണാനും അവ യാഥാര്‍ത്ഥ്യമാക്കാനും അവകാശവുമുണ്ട്. ആ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് അവരെ സഹായിക്കാന്‍ ഗവണ്‍മെന്റിനൊപ്പം വ്യവസായ സമൂഹത്തിനും ഉത്തരവാദിത്തമുണ്ട്. നിങ്ങളെല്ലാവരുടെയും കൂടി ഉത്തരവാദിത്തമാണ് അത്.
നവ ഇന്ത്യയിലെ യുവജനങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ഉത്തേജനം നല്‍കാന്‍ നമ്മളെല്ലാവരും ഒന്നിച്ചുനിന്ന് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഐഐസിസിയുടെ ഒന്നാം ഘട്ടം ഒന്നൊന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന്റെ നിര്‍മാണവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും എന്റെ ആശംസകള്‍. ഈ സമുച്ചയത്തില്‍ ഏകദേശം 2500 ജോലിക്കാര്‍ ജോലി തുടങ്ങിക്കഴിഞ്ഞു എന്നാണ് ഞാന്‍ അറിഞ്ഞത്. അതായത്, ശിലാസ്ഥാപനത്തിനു മുമ്പേതന്നെ പൂര്‍ണരൂപത്തില്‍ ജോലി തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

നാം തുടങ്ങിവെച്ചിരിക്കുന്നത് ഇന്ത്യ ലോകത്തിനു മുന്നില്‍ പ്രസക്തി നേടാനുള്ള സ്വപ്‌നങ്ങള്‍ മാത്രമല്ല, മാറിക്കൊണ്ടിരിക്കുന്ന ലോക സമ്പദ്ഘടനയുടെ നേതൃസ്ഥാനത്ത് എത്തുന്നതിനു വേണ്ടിക്കൂടിയുള്ളതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ സ്വപ്‌നങ്ങളിലേക്ക് നാം വേഗം മുന്നേറുകതന്നെ വേണം. നിശ്ചിത സമയത്തിനകം തന്നെ ഏറ്റവും നന്നായി ഈ ദൗത്യം നിര്‍വഹിക്കാന്‍ പ്രയത്‌നിച്ച മുഴുവന്‍ പേര്‍ക്കും ഒരിക്കല്‍ക്കൂടി ഞാന്‍ ആശംസകള്‍ അറിയിക്കുന്നു.

വളരെ നന്ദി!