Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ന്യൂഡല്‍ഹിയില്‍ ഇന്ത്യ- ഇറ്റലി സാങ്കേതികവിദ്യാ ഉച്ചകോടി സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

ന്യൂഡല്‍ഹിയില്‍ ഇന്ത്യ- ഇറ്റലി സാങ്കേതികവിദ്യാ ഉച്ചകോടി സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.


ഇറ്റലിയുടെ ആദരണീയനായ പ്രധാനമന്ത്രി പ്രൊഫ. ജ്യൂസപ്പെ കോണ്ടെ, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ ഡോ. ഹര്‍ഷ് വര്‍ധന്‍, ഈ സാങ്കേതികവിദ്യാ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇറ്റലിയിലും ഇന്ത്യയിലും നിന്നുള്ള വിഖ്യാത സാങ്കേതിക വിദഗ്ധര്‍, മഹതികളേ മാന്യരേ,

ആശംസകള്‍! നമസ്‌കാരം!

സിയാവോ! കൊമസ്റ്റയി!*

ഞാന്‍ എന്റെ ഹൃദ്യമായ ആശംസകള്‍ നേരുന്നു, പ്രത്യേകിച്ചും ഈ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഇറ്റലിയില്‍ നിന്ന് എത്തിച്ചേര്‍ന്ന ഞങ്ങളുടെ അതിഥികള്‍ക്ക്.

ബെന്‍വെനുറ്റോ* ഇന്ത്യ!

സുഹൃത്തുക്കളേ,

ഇത് ഇരുപത്തിനാലാമത് സാങ്കേതിവിദ്യാ ഉച്ചകോടിയാണ്. ഒരു രാജ്യം എന്ന നിലയില്‍ ആദരണീയനായ പ്രധാനമന്ത്രി പ്രൊഫ കൊണ്ടേയ്‌ക്കൊപ്പം തന്നെ ഇറ്റലിയുടെ പങ്കാളിത്തം ഉണ്ടാകുന്നു എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അത്യധികം അഭിമാനകരമാണ്.

ഈ സമ്മേളനത്തിനു മുമ്പ് പ്രധാനമന്ത്രി പ്രൊഫ കോണ്ടേയുമായി ഞാന്‍ ഇത്തരം സമ്മേളനങ്ങളുടെ ഭാഗമായ വിശദ ആശയവിനിമയം നടത്തി. ഇന്ത്യയുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ ആവേശവും പ്രതിബദ്ധതയും ഞാന്‍ വ്യക്തിപരമായി അനുഭവിച്ചറിഞ്ഞു.

ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വര്‍ഷമായതിനാല്‍ ഈ വര്‍ഷം ഞങ്ങള്‍ക്ക് സ്മരണീയവുമാണ്. ശാസ്ത്ര, സാങ്കേതികവിദ്യാ മേഖലകളില്‍ നമ്മുടെ സഹകരണത്തിന്റെ നാല്‍പ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുക എന്ന നാഴികക്കല്ലായ നേട്ടവും നമുക്കുണ്ടായി. ആയതിനാല്‍ പ്രധാനമന്ത്രി പ്രൊഫ. കൊണ്ടെയുടെ ഇന്ത്യാ സന്ദര്‍ശനം ഈ വേളയെ പ്രത്യേകമായി പ്രാധാന്യമുള്ളതാക്കിയിരിക്കുന്നു.

സുഹൃത്തുക്കളേ,

സാങ്കേതികവിദ്യ സര്‍വവ്യാപി ആയിരിക്കുകയും അതില്ലാതെ ജീവിക്കുന്നതിനെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന കാലത്താണ് നാമുള്ളത്. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മിക്കവാറും എല്ലാവരുടെയും ജീവിതം ഇന്ന് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ സാങ്കേതികവിദ്യാ മേഖലയില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടായത്. അതിന്റെ വേഗത മിന്നല്‍ പോലെയാണ്; ഒരു സാങ്കേതികവിദ്യയുടെ നേട്ടം സമൂഹത്തിന്റെ താഴേത്തട്ടില്‍ എത്തുമ്പോഴേക്കും പുതിയ ഒരു നൂതന സാങ്കേതികവിദ്യ ആവിര്‍ഭവിച്ചിരിക്കും. സാങ്കേതികവിദ്യയുടെ മാറ്റത്തിനൊപ്പം പദവിന്യാസം നടത്തുക എന്നത് വെല്ലുവിളിയാകുന്ന സാഹചര്യം എല്ലാ രാജ്യങ്ങളുടെ മുന്നിലും ഉണ്ടായിരിക്കുന്നു; അതൊടൊപ്പം തന്നെ പുതിയ അവസരങ്ങളുടെ നിരവധി വാതിലുകളും ഇത് തുറന്നിരിക്കുന്നു.

സാമൂഹികനീതി, ശാക്തീകരണം, ഉള്‍ക്കൊള്ളല്‍, കിടപിടിക്കുന്ന ഭരണനിര്‍വഹണം, സുതാര്യത എന്നിവയുടെ മാധ്യമമായി ഇന്ത്യ സാങ്കേതികവിദ്യയെ മാറ്റി. ഗവണ്‍മെന്റ് സേവനങ്ങളുടെ ഫലപ്രദമായ അവസാനകണികയും സാങ്കേതികവിദ്യയിലൂടെ ഉറപ്പാകുന്നു. പ്രത്യേകമായും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സമഗ്ര അടിസിഥാന സൗകര്യം വികസിപ്പിക്കുന്നത് പൊതുജനത്തിന് ഈ സൗകര്യങ്ങളുടെ മെച്ചങ്ങള്‍ അനായാസം നേടാന്‍ ഇടയാക്കുന്നു. അനാസായ ജീവിതത്തിനുള്ള ഒരു പ്രധാന മാധ്യമമായി നാം സാങ്കേതികവിദ്യയെ പരിഗണിക്കുന്നു.

സുഹൃത്തുക്കളേ,

ലോകത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള ആനുകൂല്യ പദ്ധതികളിലൊന്ന് ഇന്ന് ഇന്ത്യയില്‍ നടപ്പാക്കിയിക്കുകയാണ്. പൗരന്മാര്‍ക്ക് ഇപ്പോള്‍ ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കുന്നു. ജനന സര്‍ട്ടിഫിക്കേറ്റ് ആകട്ടെ, വയോജന പെന്‍ഷനാകട്ടെ എല്ലാ സൗകര്യങ്ങളും ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭിക്കുന്നു. ശക്തമായ ഉമംഗ് ആപ്പ് മുഖേന മുന്നൂറിലധികം കേന്ദ്രങ്ങളും സംസ്ഥാന ഗവണ്‍മെന്റ് സേവനങ്ങളും ഒരൊറ്റ വേദിയില്‍ ലഭ്യമാക്കുന്നു.

പ്രതിമാസം രണ്ടര ദശലക്ഷം ഇടപാടുകള്‍ നടക്കുന്ന വിധം വേഗത്തില്‍ ഡിജിറ്റല്‍ പണമിടപാട് അതിവേഗ വളര്‍ച്ചാ നേട്ടം കാണിക്കുന്നു. രാജ്യവ്യാപകമായി മൂന്നു ലക്ഷത്തിലധികം പൊതു സേവന കേന്ദ്രങ്ങള്‍ നിരവധി ഗ്രാമങ്ങളിലുടനീളം ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നു.

കഴിഞ്ഞ നാല് വര്‍ഷംകൊണ്ട് ഇന്ത്യയില്‍ ഒരു ജി ബി ഇന്റര്‍നെറ്റ് ഡേറ്റയുടെ ചെലവ് 90 ശതമാനത്തിലധികം കുറഞ്ഞു. ഇന്ത്യയില്‍ ഡേറ്റയുടെ ഈ കുറഞ്ഞ വിലക്കുള്ള ലഭ്യത രാജ്യത്തെ മുഴുവനാളുകള്‍ക്കും ഡിജിറ്റല്‍ സാങ്കേതികവിദ്യ ഒരു ഫലപ്രദമായ മാധ്യമമായി എന്നു തെളിയിക്കുന്നു.

സുഹൃത്തുക്കളേ,

വിവര സാങ്കേതികവിദ്യാ സോഫ്റ്റുവെയര്‍ കരുത്തിന്റെ വ്യക്തിത്വം അടുത്ത ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കുതിക്കുകയാണ് ഇന്ത്യ  ഇപ്പോള്‍. ശാസ്ത്രീയ മനോഭാവത്തില്‍ നിന്ന് സാങ്കേതികവിദ്യാ ഗുണവിശേഷത്തിലേക്ക് ഇന്ത്യയുടെ അടുത്ത കുതിപ്പിനാണ് നമ്മുടെ ഒരുക്കം.

അടല്‍ നവീനാശയ ദൗത്യം മുഖേന രാജ്യവ്യാപകമായി യുവജനങ്ങളുടെ ഒരു ശൃംഖല സൃഷ്ടിച്ചിരിക്കുന്നു. ഇത് നാലാം വ്യവസായ വിപ്ലവത്തിന്റെ കരുത്തുറ്റ തൂണാകും എന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഭാവി സാങ്കേതികവി്ദ്യയ്ക്കും നവീനാശയങ്ങള്‍ക്കും വേണ്ടി സാങ്കേതികവിദ്യാ അനൂകൂല സ്ഥിതി വികസിപ്പിക്കുന്നതിനു രാജ്യമാകെ സ്‌കൂളുകളില്‍ അടല്‍ പരിശീലന ലാബുകള്‍ സ്ഥാപിക്കുന്നു.

ഗവണ്‍മെന്റിന്റെ ശ്രമങ്ങളുടെയെല്ലാ ഫലമായി ലോക ബൗദ്ധികസ്വത്ത് സംഘടനയുടെ ( വിപോ) ആഗോള നവീനാശയ സൂചികയില്‍ നാം ഇരുപത്തിയൊന്നാം സ്ഥാനത്തെത്തി. ഇതിനു പുറമേ, ലോകത്തിലെ രണ്ടാമത്തെ സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതിയുള്ള രാജ്യമായി ഇന്ത്യ ഇന്ന് സാഭിമാനം മാറിയിരിക്കുന്നു.

ഇന്ത്യയില്‍ ഉണ്ടാകുന്ന നവീനാശയങ്ങള്‍ ഗുണനിലവാരത്തിലും ഊന്നുന്നു. ഇന്ത്യയുടെ ബഹിരാകാശ പരിപാടി ഇതിനു മഹത്തായ ഉദാഹരണമാണ്. ഇറ്റലിയും ഇതിലെ വിജയം അംഗീകരിച്ചിട്ടുണ്ട്.

ഇന്ന് ഇറ്റലിയെയും മറ്റു നിരവധി രാജ്യങ്ങളെയും പോലെ ലോകത്തെ പല രാജ്യങ്ങളിലും വളറെക്കുറഞ്ഞ ചിലവില്‍ ഉപഗ്രഹങ്ങള്‍ അയയ്ക്കുന്നതില്‍ വിജയം കൈവരിച്ചിരിക്കുന്നു. ഉപഗ്രഹ സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ എല്ലാ വാതില്‍പ്പടിയിലേക്കും വ്യാപിപ്പിച്ചതിന്റെ ഉപയോഗം അവര്‍ തെളിയിച്ചിരിക്കുന്നു.

സുഹൃത്തുക്കളേ,

ലോകം വ്യവസായം നാലാം വ്യാവസായിക വിപ്ലവത്തെ കുറിച്ച് ഇന്ന് ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള പുരാതനമായ സഹകരണം ശാസ്ത്ര സാങ്കേതിക രംഗത്ത് ശക്തിപ്പെടുത്തുന്നത് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല ചെയ്യുന്നത് വെല്ലുവിളികള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനും സഹായിക്കും.

സുഹൃത്തുക്കളേ,

ഇന്ത്യ ഇന്ന് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്ഘടനകളിലൊന്നാണ്. ഇന്ത്യയുടെ വിശാലമായ ആഭ്യന്തര വിപണിയും യുവജനസംഖ്യയും സാങ്കേതിക വിദ്യയുടെയും നവീനാശയങ്ങളുടെയും പരിസ്ഥിതിയും ഉറപ്പായും ലോകത്ത് വളര്‍ച്ചയുടെ ശക്തമായ സാരഥിയാക്കും.

ഇറ്റലിക്ക് ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും സമ്പന്നമായ ഒരു പൈതൃകമുണ്ട്; ഉല്‍പ്പാദന രംഗത്ത് മികവിന്റെയും ഗുണനിലവാരത്തിന്റെയും കാര്യത്തില്‍ ലോകത്ത് ഗണനീയ സ്ഥാനവുമുണ്ട്. അതുകൊണ്ട് ആഗോള വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിന് ആവശ്യമായ ഉന്നത നിലവാരമുള്ള ഗവേഷണത്തിലും സാങ്കേതികവിദ്യാപരമായ പ്രശ്‌നപരിഹാരങ്ങള്‍ക്കും ഇന്ത്യക്കും ഇറ്റലിക്കും യോജിച്ച് നമ്മുടെ സഹകരണം ശക്തിപ്പെടുത്താന്‍ സാധിക്കും.

മനുഷ്യ ക്ഷേമത്തിനും തെളിഞ്ഞ പരിസ്ഥിതിക്കും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും മുന്നോട്ടു പോകുന്നതിന് രണ്ടു രാജ്യങ്ങളും ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തേണ്ടത് ഇന്നിപ്പോള്‍ കഴിയുന്നത്ര മുന്‍ഗണന നല്‍കേണ്ട കാര്യമാകുന്നതിനു കാരണം ഇതാണ്. ഗവേഷണ, നവീനാശയ മേഖലയില്‍ അങ്ങേയറ്റത്തെ കൂട്ടായ്മ രണ്ടു രാജ്യങ്ങളിലെയും ശാസ്ത്ര സമൂഹവും വ്യവസായികളും തമ്മിലുണ്ട് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നവീകരിക്കാവുന്ന ഊര്‍ജ്ജം, പരിസ്ഥിതി ശാസ്ത്രം, ന്യൂറോ സയന്‍സ്, ഐടി തുടങ്ങിയ മേഖലകളില്‍ നമ്മുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാനുതകുന്ന അതീവ സഹകരണം നമുക്കുണ്ട്.

സുഹൃത്തുക്കളേ,

സഹകരണത്തിന്റെ ഈ പാത ശക്തിപ്പെടുത്തുന്നതിനു പുറമേ ഗവേഷണ ഫലങ്ങളും വികസനവും ലബോറട്ടറികളില്‍ പരിമിതപ്പെടുത്താതെ അവയുടെ നേട്ടങ്ങള്‍ സമൂഹത്തിനും സാധാരണ ജനങ്ങള്‍ക്കും പ്രാപ്യമാകുന്നു എന്ന് ഉറപ്പാക്കലും നമ്മുടെ ലക്ഷ്യമാണ്. അതുകൊണ്ടാണ് ‘ശാസ്ത്രം ആഗോളമാണ്, സാങ്കേതികവിദ്യ പ്രാദേശികവും’ എന്ന് ഞാന്‍ എപ്പോഴും പറയാറുള്ളത്.

ന്മ്മുടെ ചരിത്ര പൈതൃകങ്ങള്‍ സംരക്ഷിക്കുന്നതിന് ഇന്ത്യയില്‍ ഞങ്ങള്‍ ശാസ്ത്ര, പൈതൃക ഗവേഷണ സംരംഭം – എസ്എച്ച്ആര്‍ഐ- തുടങ്ങി. ചരിത്ര സ്്മാരകങ്ങളുടെ സംരക്ഷ്ണത്തിനും പുനര്‍നിര്‍മാണത്തിനും വേണ്ടി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പരിഹാരങ്ങള്‍ കണ്ടെത്തുകയാണ് അതിന്റെ ലക്ഷ്യം. സാങ്കേതികവിദ്യ, വിനോദസഞ്ചാരം. ചരിത്രം- ഈ് മൂന്നു കാര്യങ്ങളുടെ സംയോജനമാണ് എസ്എച്ച്ആര്‍ഐ.

ശാസ്ത്രം, സാങ്കേതികവിദ്യ, നവീനാശയങ്ങള്‍ എന്നിവ പ്രോല്‍സാഹിപ്പിച്ചാല്‍ വികസനത്തിന്റെ പുതിയ വേഗത ഉറപ്പാക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവയ്ക്ക് നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളില്‍ പ്രധാനപ്പെട്ട ഒരു പങ്കുണ്ട്. ഇതാണ് ഈ സാങ്കേതിക ഉച്ചകോടിയുടെ മുഖ്യ കാര്യപരിപാടി.

കഴിഞ്ഞ രണ്ടു ദിവസത്തെ ഉച്ചകോടി രണ്ടു രാജ്യങ്ങളും തമ്മിലുള്ള സാങ്കേതികവിദ്യാ കൈമാറ്റം, സംയുക്ത സംരംഭങ്ങള്‍, വിപണി പ്രാപ്യത വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. നമ്മുടെ രാഷ്ട്രങ്ങളുടെ പരസ്പര സഹകരണത്തിന്റെ ഭാവി സംബന്ധിച്ച ചര്‍ച്ചകളില്‍ ഇത് ഉറപ്പായും നിര്‍ണായക പങ്ക് വഹിക്കും.

സുഹൃത്തുക്കളേ,

ഇന്ത്യാ ഇറ്റാലിയന്‍ ഉഭയകക്ഷി വ്യവസായ ഗവേഷണ, വികസന സഹകരണ പരിപാടിയുടെ അടുത്ത ഘട്ടത്തിന്റെ ആമുഖം പ്രഖ്യാപിക്കാന്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. തടസ്സങ്ങളേതുമില്ലാതെ പുതിയ ഉല്‍പ്പന്നങ്ങളും മൂലരൂപങ്ങളും വികസിപ്പിക്കുന്നതിനു നമ്മുടെ വ്യവസായത്തെും ഗവേഷണ സ്ഥാപനങ്ങളെയും അതു പ്രാപ്തമാക്കും. ‘എങ്ങനയെന്ന് അറിയുക’ എന്നതില്‍ നിന്ന് ‘എങ്ങനെയെന്നു കാണിക്കുക’ എന്നതിലേക്കുള്ള മാറ്റം കാലത്തിന്റെ ആവശ്യമാണ്.

രണ്ടു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സാമ്പത്തിക സഹകരണത്തിനായുള്ള സംയുക്ത കമ്മീഷന്റെ മാര്‍ഗദര്‍ശനത്തിനു കീഴില്‍ ഒരു സിഇഒ വേദി രൂപീകരിക്കനും നാം സമ്മതിച്ചു. അനായാസ വ്യവസായത്തിനുള്ള തടസ്സങ്ങള്‍ മറികടക്കുന്നതിന് രണ്ടു രാജ്യങ്ങളും തമ്മിലുള്ള പരസ്പര നിക്ഷേപം വര്‍ധിപ്പിക്കുന്നതിലൂടെ ഒരു അതിവേഗ സംവിധാനം സൃഷ്ടിക്കുന്നതിനുള്ള സമവായവും ഇതിനൊപ്പമുണ്ട്.

എല്‍എഡി അഥവാ ജീവിതരീതി ഉപകരണങ്ങളുടെ രൂപകല്‍പ്പനയുടെ മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയും ഇറ്റലിയും ധാരണയില്‍ എത്തിയതിലും എനിക്ക് സന്തോഷമുണ്ട്. തുകല്‍ മേഖലയിലും ഗതാഗത- ഓട്ടോമൊബൈലും രൂപകല്‍പനാ ( ടിഎഡി) രംഗത്തും പ്രത്യേക ശ്രദ്ധ നല്‍കുകയും ചെയ്യും.

ഈ പുരോഗതിക്കൊപ്പം, സാംസ്‌കാരിക പൈതൃകങ്ങളുടെ സംരക്ഷണം, നവീകരിക്കാവുന്ന ഊര്‍ജ്ജം, ജീവശാസ്ത്രവും ഭൗമ അപായങ്ങളും പോലെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിലെ നൈപുണ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യാ- ഇറ്റാലിയന്‍ മികവിന്റെ കേന്ദ്രങ്ങള്‍ രണ്ടു രാജ്യങ്ങളും കൂടുതലായി സ്ഥാപിക്കും എന്ന് പ്രഖ്യാപിക്കാന്‍ എനിക്കു സന്തോഷമുണ്ട്. ഈ ഉന്നത സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും വ്യവസായങ്ങളും കൂട്ടായി പ്രവര്‍ത്തിക്കുക മാത്രമല്ല ചെയ്യുക ഈ മേഖലകളില്‍ നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് സാങ്കേതിക പരിഹാരം ലഭ്യമാക്കാനും ലക്ഷ്യമിടുന്നു.

സുഹൃത്തുക്കളേ,

ഈ സാങ്കേതിക ഉച്ചകോടിയുടെ വിജയത്തിന്റെ മുഴുവന്‍ സംഘാകരെയും ഞാന്‍ എന്റെ ഹൃദയത്തില്‍ നിന്നുള്ള അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഞങ്ങളുമായി ഒരു പങ്കാളിത്ത രാജ്യമാകാന്‍ സന്നദ്ധരായ ഇറ്റലി ഗവണ്‍മെന്റിനോടും എനിക്ക് നന്ദിയുണ്ട്. സാങ്കേതിക ഉച്ചകോടിയില്‍ പങ്കെടുക്കുന്ന എല്ലാവരോടും വളരയധികം നന്ദിയുണ്ട്. നിങ്ങളുടെ സംഭാവനയും സാന്നിധ്യവും ഈ ഉച്ചകോടിയുടെ വിജയത്തിനു സുപ്രധാനമാണ്.

ഈ പരിപാടിയിലെ പ്രൗഢ സാന്നിധ്യത്തിന് പ്രധാനമന്ത്രി പ്രൊഫ. കൊണ്ടേയ്ക്ക് ഒരിക്കല്‍ക്കൂടി ഞാന്‍ എന്റെ കൃതജ്ഞത അറിയിക്കുന്നു. അതു മാത്രമല്ല, പുതുതായി രൂപീകരിക്കപ്പെട്ട ഈ ഇന്ത്യാ- ഇറ്റലി പങ്കാളത്തത്തിന് വ്യക്തിപരമായ ഉപദേശവും മാര്‍ഗ്ഗനിര്‍ദേശവും പ്രതിബദ്ധതയും വഴി ഒരു മൂല്യവത്തായ സമ്മാനം  അദ്ദേഹം നല്‍കുകയും ചെയ്തു.

ഗ്രാസിയേ മുല്ലേ*

വളരെയധികം നന്ദി.