പിഎം ഇന്ത്യ
സുഹൃത്തുക്കളെ!
ആഗോള വ്യാപാരത്തിന്റെയും സമ്പദ്ഘടനയുടെയും നാഡി കേന്ദ്രമായ ന്യൂയോര്‍ക്കില്‍ നിങ്ങളോടൊപ്പം കൂടാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതീവ സന്തോഷവാനാണ്. ഇന്ത്യയുടെ ചിന്തകളെയും പ്രത്യാശകളേയും ഇന്ത്യയുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും ഇന്ത്യയുടെ വളര്‍ച്ചാഗാഥയേയും അതിന്റെ ഭാവി ദിശയേയുംകുറിച്ച് സംസാരിക്കാനായി എനിക്ക് അവസരം നല്‍കിയതില്‍ ബ്ലൂബെര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തിനോട് ഞാന്‍ അതിയായ നന്ദിരേഖപ്പെടുത്തുന്നു.
സുഹൃത്തുക്കളെ,
അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുമായി ജനങ്ങളെ സമീപിച്ച് കൂടുതല്‍ കൂടുതല്‍ അംഗബലത്തോടെ വീണ്ടും അധികാരത്തില്‍ എത്തിയ ഇന്ത്യയിലെ അതേ ഗവണ്‍മെന്റിനെയാണ് നിങ്ങള്‍ വീണ്ടും ഉറ്റുനോക്കുന്നത്. നിങ്ങളുടെ സംഭാഷണത്തില്‍ നിങ്ങള്‍ പലപ്പോഴും വ്യാപാര പ്രതസ്താവനകളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ 130 കോടി ജനങ്ങള്‍ അവരുടെ മനോവികാരങ്ങള്‍ മാത്രമല്ല പ്രകടിപ്പിച്ചത്, അവര്‍ വികസനത്തിന് വലിയ മുന്‍ഗണന നല്‍കികൊണ്ടുള്ള വിധിയാണ് നല്‍കിയത്. വികസനത്തിന് അനുകൂലമായി വന്നിട്ടുള്ള ഈ ശക്തമായ ജനവിധി ശരിക്കും ഇന്ത്യയിലെ പുതിയ അവസരങ്ങളെക്കുറിച്ചുള്ള ഒരു വിളംബരമാണെന്ന് ഇവിടെയിരിക്കുന്ന വ്യാപാരമേധാവികള്‍ക്ക് മനസിലാക്കാന്‍ കഴിയും. വ്യാപാരാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് വളരെ കഠിനവും വിപുലവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഒരു ശങ്കയും കാണിക്കാത്ത ഗവണ്‍മെന്റിനോടൊപ്പമാണ് ഇന്ന് ഇന്ത്യയിലെ ജനങ്ങള്‍ നില്‍ക്കുന്നത്. ഇന്ന് വ്യാപാരലോകത്തേയൂം സമ്പാദ്യസൃഷ്ടിയേയും ബഹുമാനിക്കുന്ന ഒരു ഗവണ്‍മെന്റ് ഇന്ത്യയിലുണ്ട്.
സുഹൃത്തുക്കളെ,
നിങ്ങളുടെ അറിവിലേക്ക് പറയട്ടെ, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ കോര്‍പ്പറേറ്റ് നികുതി വലിയതോതില്‍ കുറച്ചുകൊണ്ടുള്ള തീരുമാനം എടുത്തു. ഇത് നിക്ഷേപത്തിന്റെ തലത്തില്‍ വളരെ വിപ്ലവകരമായ ഒരു നടപടിയാണ്. ഈ തീരുമാനത്തിന് ശേഷം ഞാന്‍ കണ്ടുമുട്ടിയതും ചര്‍ച്ചചെയ്തതുമായ വ്യാപാരലോകത്തിലുള്ളവരെല്ലാം ഇതിനെ ചരിത്രപരമായാണ് കണക്കാക്കുന്നത്. ഈ കാലത്തിനുള്ളില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് ഒന്നിന് പുറകെ ഒന്നായി നിരവധി തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി നിന്ന 50ലധികം നിയമങ്ങളെ ഞങ്ങള്‍ റദ്ദാക്കി. ഞങ്ങളുടെ പുതിയ ഗവണ്‍മെന്റ് നിലവില്‍ വന്നിട്ട് മുന്നോ-നാലോ മാസമേ ആയിട്ടുള്ളുവെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. ഇത് തുടക്കം മാത്രമാണെന്ന് ഞാന്‍ ഇന്ന് ഈ വേദിയില്‍ നിന്നും പറയുന്നു. ഇനിയും ദീര്‍ഘകാലം മുന്നോട്ടുപേകാനുണ്ട്. ഈ യാത്രയില്‍ ഇന്ത്യയുമായി പങ്കാളികളായി സഞ്ചരിക്കുന്നതിന് ഇത് സുവര്‍ണ്ണാവസരമാണെന്ന് ഞാന്‍ ലോകത്താകമാനമുള്ള വ്യാപാരസമുഹത്തോട് പറയുന്നു.
സുഹൃത്തുക്കളെ,
നമുക്കുണ്ടായ അതിവേഗ വളര്‍ച്ചമൂലം വ്യത്യസ്ത ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന സവിശേഷമായ അവസ്ഥയിലാണ് ഇന്ന് ഇന്ത്യ. നമ്മുടെ ജനങ്ങള്‍ ദാരിദ്ര്യത്തെ അതിവേഗം പരാജയപ്പെടുത്തികൊണ്ട് സാമ്പത്തിക ഗോവണിക്ക് മുകളിലേക്ക് കയറുകയാണ്, അവരുടെ ഉപഭോഗത്തെ വൈവിദ്ധ്യവല്‍ക്കരിക്കുകയാണ്. അതുകൊണ്ട് വളര്‍ച്ചയുള്ള വിപണിയില്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കണമെന്നുണ്ടെങ്കില്‍ ഇന്ത്യയിലേക്ക് വരിക. നമ്മുടെ മധ്യവര്‍ഗ്ഗം എന്നത് ഉല്‍ക്കടമായ അഭിലാഷവും ആഗോള വീക്ഷണമുള്ളവരുമാണ്. അതുകൊണ്ട് ഏറ്റവും ആധുനികമായ പ്രവണതകളെയും സവിശേഷതകളെയും വിലമതിക്കുകയും ചെയ്യുന്ന ഒരു വിപണിയില്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇന്ത്യയിലേക്ക് വരിക. ആപ്പ് സമ്പദ്ഘടനയുടെ ഏറ്റവും വലിയ ഉപയോക്താക്കളാണ് നമ്മുടെ യുജനങ്ങള്‍. ആഹാരം മുതല്‍ ഗതാഗതം വരെ ചലച്ചിത്രങ്ങള്‍ മുതല്‍ സാധാരണയില്‍ കവിഞ്ഞ പ്രാദേശിക വിതരണം വരെ, സ്റ്റാര്‍ട്ട് അപ്പുകള്‍ എല്ലാത്തിലൂം വളരെ സമര്‍ത്ഥമായിരിക്കുന്നു. വലിയ വിപണികളിലെ സ്റ്റാര്‍ട്ട് അപ്പുകളില്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കണമെന്നാഗ്രഹമുണ്ടെങ്കില്‍ ഇന്ത്യയിലേക്ക് വരിക. നമ്മുടെ പശ്ചാത്തല സൃഷ്ടികള്‍ മുമ്പൊന്നുമില്ലാത്ത വേഗതയില്‍ വിപുലമാകുകയാണ്. ഹൈവേ മുതല്‍ മെട്രോ വരെ, റെയില്‍വേ മുതല്‍ തുറമുഖങ്ങള്‍ വരെ, വിമാനത്താവളം മുതല്‍ ചരക്ക് നീക്കം വരെ, എല്ലാ മേഖലകളിലും വലിയ നിക്ഷേപം വരികയും വലിയ കാര്യശേഷിയുള്ളതുമാണ്. അതുകൊണ്ട് വലിയ പശ്ചാത്തലാന്തരീക്ഷത്തില്‍ നിക്ഷേപിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇന്ത്യയിലേക്ക് വരിക. നമ്മള്‍ അതിവേഗത്തില്‍ നമ്മുടെ നഗരങ്ങളെ ആധുനികവല്‍ക്കരിക്കുകയും ആധുനിക സാങ്കേതികവിദ്യകൊണ്ടും പൗരസൗഹൃദ പശ്ചാത്തല സൗകര്യങ്ങള്‍ കൊണ്ടും സജ്ജമാക്കുകയുമാണ്. അതുകൊണ്ട് നഗരവല്‍ക്കരണത്തില്‍ നിക്ഷേപം നടത്തണമെങ്കില്‍ നിങ്ങള്‍ ഇന്ത്യയിലേക്ക് വരിക. മുമ്പൊരിക്കലുമില്ലാത്ത തരത്തില്‍ നമ്മള്‍ നമ്മുടെ പ്രതിരോധമേഖല തുറന്നുകൊടുത്തു. ഇന്ത്യയ്ക്കും ലോകത്തിനും വേണ്ടി മേക്ക് ഇന്‍ ഇന്ത്യയെ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, ഇന്ത്യയിലേക്ക് വരിക.
സുഹൃത്തുക്കളെ,
മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്തതരത്തില്‍ ഇന്ത്യയുടെ പശ്ചാത്തലസൗകര്യ വികസനത്തിനായി ഞങ്ങളുടെ ഗവണ്‍മെന്റ് കഴിയുന്നത്ര നിക്ഷേപം നടത്തുകയാണ്. വരും വര്‍ഷങ്ങളില്‍ നാം 100 ലക്ഷം കോടി രൂപ അതായത് 1.3 ട്രില്യണ്‍ യു.എസ്. ഡോളര്‍, ആധുനിക പശ്ചാത്തലസൗകര്യത്തിന് ചെലവഴിക്കാന്‍ പോകുകയാണ്. അതിന് പുറമെ, ലക്ഷക്കണക്കിന് കോടി രൂപ ഇന്ത്യയുടെ സാമൂഹിക പശ്ചാത്തലസൗകര്യത്തിനായി ചെലവഴിക്കുകയാണ്. ഇന്ത്യയുടെ വളര്‍ച്ചയില്‍ അളവിലും ഗുണത്തിലും വലിയ കുതിച്ചുചാട്ടത്തിനുള്ള ഇന്ത്യയുടെഗാഥയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇന്ത്യയെ ഒരു 5 ട്രില്യണ്‍ യു.എസ്. ഡോളറിന്റെ സമ്പദ്ഘടനയെന്ന ഒരു വലിയ ലക്ഷ്യം ഇന്ത്യകുറിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
നമ്മള്‍ അധികാരത്തില്‍ വരുന്ന 2014ല്‍ രാജ്യത്തിന്റെ സമ്പദ്ഘടന ഏകദേശം 2 ട്രില്യണ്‍ യു.എസ്. ഡോളറായിരുന്നു. നമ്മള്‍ 1.5 ട്രില്യണ്‍ യു.എസ്. ഡോളര്‍ നമ്മള്‍ അതില്‍ കൂട്ടിച്ചേര്‍ത്തു. ഇനി 5 ട്രില്യണ്‍ യു.എസ്. ഡോളര്‍ ലക്ഷ്യം നേടിയെടുക്കാനായി നമ്മള്‍ കഠിനപ്രയത്‌നത്തിലാണ് ഇപ്പോള്‍.
സുഹൃത്തുക്കളെ,
ഈ വമ്പന്‍ ലക്ഷ്യം നേടുന്നതിന് നമുക്ക് കഴിവും ധൈര്യവുമുണ്ട്, സാഹചര്യങ്ങളും നമ്മളോടൊപ്പമാണ്. ലോകത്ത് ഒരുമിച്ച് കാണാണ്‍ ബുദ്ധിമുട്ടുള്ള നാല് പ്രധാനപ്പെട്ട ഘടകങ്ങള്‍ ഇന്ന് ഇന്ത്യയുടെ വളര്‍ച്ചാഗാഥയിലുണ്ട്. ജനാധിപത്യം, ജനസംഖ്യ, ആവശ്യങ്ങള്‍, നിശ്ചയദാര്‍ഢ്യം എന്നിവയാണ് ആ നാലു ഘടകങ്ങള്‍. ആദ്യഘടകത്തെക്കുറിച്ച് ഞാന്‍ സംസാരിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ ഇത്തരത്തിലുള്ള അവസരവും രാഷ്ട്രീയസ്ഥിരതയും വന്നത് നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ജനാധിപത്യമുള്ളിടത്ത്, രാഷ്ട്രീയ സ്ഥിരത, പ്രവചിക്കാനാകുന്ന നയങ്ങള്‍, സ്വന്തന്ത്രമായ നീതിന്യായ വ്യവസ്ഥയുമുണ്ടെങ്കില്‍ സംരക്ഷണത്തിന്റെയൂം സുരക്ഷയുടെയും നിശ്ചയദാര്‍ഢ്യവും നിക്ഷേപത്തിന്റെ വളര്‍ച്ചയും സ്വാഭാവികമായി അവിടെ കാണാനാകും.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ ജനസംഖ്യാവിഭാഗവും യുവ ഊര്‍ജ്ജത്തിന്റെ പ്രതിഭാശേഷിയുമാണ് ഈ വളര്‍ച്ചയുടെ ആധാരം. ഇന്ന് ലോകത്ത് ഏറ്റവും വലിയ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ അടിത്തറയും ശക്തമായ ഗവേഷണ വികസനവുമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രോത്സാഹനത്തിന്റെ ഫലമായി ഇന്ത്യന്‍ യുവത്വത്തിന്റെ നൂതനാശനത്തിന് ബഹുമാനം ലഭിക്കുന്നു. അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം യൂണികോണ്‍സില്‍ ഇന്ത്യയ്ക്കാണ് മൂന്നാം സ്ഥാനം.
സുഹൃത്തുക്കളെ,
ആവശ്യമമാണ് മൂന്നാമത്തെഘടകം. ഇന്ത്യയുടെ വലിയ ജനസംഖ്യയെ സാമ്പത്തികമായി ശാക്തീകരിച്ചാല്‍ അവരുടെ വാങ്ങല്‍ ശേഷിയും ആവശ്യവും വര്‍ദ്ധിക്കും. ഉദാഹരണത്തിന് വിമാനയാത്ര വളര്‍ച്ച കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി രണ്ടക്കത്തിലാണ്. അതുകൊണ്ട് ഇന്ന് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വ്യോമയാന വിപണിയായി മാറി.
സുഹൃത്തുക്കളെ,
ജനാധിപത്യത്തിനും ജനസംഖ്യയ്ക്കും ആവശ്യത്തിനുമൊപ്പം ഇന്ത്യയെ സവിശേഷമാക്കുന്നത് നിശ്ചയദാര്‍ഢ്യമാണ്. വൈവിദ്ധ്യമുള്ള ഒരു ഫെഡറല്‍ ജനാധിപത്യമായിട്ടുകൂടി കഴിഞ്ഞ അഞ്ചുവര്‍ഷവും ഇന്ത്യയ്ക്കാകമാനം തടസമില്ലാത്തതും സമഗ്രമായതും സുതാര്യമായതുമായ സംവിധാനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത്.
മുമ്പ് ഇന്ത്യയില്‍ നികുതിയുടെ വലളകാണുണ്ടായിരുന്നത്, ഇപ്പോള്‍ ചരക്ക് സേവന നികുതിയുടെ രൂപത്തില്‍ ഏക പരോക്ഷ നികുതി ഭരണമാണ് രാജ്യത്താകമാനമുള്ള വ്യാപാരസംസ്‌ക്കാരത്തിന്റെ ഭാഗമായത്.
ബൗദ്ധിക സ്വത്തവകാശ നിയമവും (ഐ.പി.ആര്‍) ട്രേഡ്മാര്‍ക്ക് ഭരണസംവിധാനവും ശക്തമാക്കാന്‍ ഞങ്ങള്‍ കഠിനമായി പ്രവര്‍ത്തിക്കുകയാണ്.
അതുപോലെ ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്പന്‍സി കോഡ് സൃഷ്ടിച്ചത് പാപ്പരത്വവും നിര്‍ദ്ധനത്വത്തേയും നേരിടാനാണ്.
നികുതിയും ഓഹരി നിക്ഷേപത്തിലെ നികുതി (ടാക്‌സ് ഓണ്‍ ഇക്വിറ്റി ഇന്‍വെസ്റ്റ്‌മെന്റ്)യുമായി ബന്ധപ്പെട്ട നിയമങ്ങളെ ആഗോള നികുതി ഭരണക്രമത്തിനനുസൃതമാക്കി മാറ്റുന്നതിന് ആവശ്യമായ പരിഷ്‌ക്കരണങ്ങള്‍ നമ്മള്‍ തുടര്‍ന്നുകൊണ്ടിരിക്കും.
നികുതി പരിഷ്‌ക്കരണത്തിന് പുറമെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തികാശ്ലേഷണം വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യയില്‍ സംഭവിച്ചു. കഴിഞ്ഞ 4-5 വര്‍ഷം കൊണ്ട് ആദ്യമായി 370 മില്യണ്‍ ജനങ്ങളെ ബാങ്കിംഗ് സംവിധാനങ്ങളുമായി യോജിപ്പിച്ചു. ഇന്ന് ഇന്ത്യയിലെ മിക്കവാറും എല്ലാ പൗരന്മാര്‍ക്കും ഒരു സവിശേഷ തിരിച്ചറിയല്‍ (യുണിക്ക് ഐ.ഡി), മൊബൈല്‍ ഫോണ്‍, ബാങ്ക് അക്കൗണ്ട് എന്നിവയുണ്ട്. അതുകൊണ്ട് ലക്ഷ്യ സേവന വിതരണം വര്‍ദ്ധിച്ചു, ചോര്‍ച്ചകള്‍ ഇല്ലാതായി പ്രധാനമായും സുതാര്യത വര്‍ദ്ധിച്ചു.
സുഹൃത്തുക്കളെ,
നവ ഇന്ത്യയില്‍ നിയന്ത്രണങ്ങള്‍ കുറയ്ക്കല്‍, ലൈസന്‍സ് ഒഴിവാക്കല്‍, ഉല്‍പ്പാദനം തടസപ്പെടുത്തുന്നവ ഇല്ലാതാക്കല്‍ എന്നിവയ്ക്കുള്ള പരിശ്രമം ഞങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അത്തരത്തിലുള്ള പരിഷ്‌ക്കാരങ്ങള്‍ കൊണ്ട് എല്ലാ ആഗോള റാങ്കിംഗിലും ഇന്ത്യ നിരന്തരമായി മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയാണ്. ചരക്ക് നീക്ക പ്രകടന സൂചികയില്‍ 10 പോയിന്റുകളുടെ കുതിച്ചുചാട്ടം, ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ 24 പോയിന്റെ മെച്ചപ്പെടല്‍, ഏറ്റവും സുപ്രധാനമായത് ലോകബാങ്കിന്റെ വ്യാപാരം സുഗമമാക്കല്‍ സൂചികയില്‍ 65 സ്ഥാനം മെച്ചപ്പെടല്‍ എന്നിവ അസാമാന്യമായതാണ്. സുഹൃത്തുക്കളെ, ഈ റാങ്കിംഗുകളൊക്കെ അങ്ങനെ അങ്ങ് മെച്ചപ്പെടില്ലെന്ന് നിങ്ങള്‍ക്കൊക്കെ തന്നെ അറിയാവുന്നതാണ്. ഏറ്റവും അടിത്തറയില്‍ നിന്നുതന്നെ നമ്മള്‍ സൗകര്യങ്ങള്‍/സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി നിയമങ്ങള്‍ ലളിതമാക്കി. നിങ്ങള്‍ക്ക് ഞാനൊരു ഉദാഹരണം നല്‍കാം. വ്യവസായങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ മുമ്പൊക്കെ നിരവധി വര്‍ഷങ്ങള്‍ വേണ്ടിയിരുന്നു. ഇന്ന് വൈദ്യുതി ബന്ധം വെറും ആറുദിവസം കൊണ്ട് ലഭ്യമാക്കും. അതുപോലെ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ മുമ്പ് നിരവധി ആഴ്ചകള്‍ വേണ്ടിയിരുന്നു. ഇന്ന് ഏതാനും മണിക്കൂറുകള്‍ കൊണ്ട് കമ്പനി രജിസ്റ്റര്‍ചെയ്യാം. കഴിഞ്ഞ 5 വര്‍ഷം കൊണ്ട് എന്താണ് മാറ്റം വന്നതെന്നതില്‍ ഞാന്‍ നിങ്ങളോട് ഒരു ഉദാഹരണം പറയാം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 286 ബില്യണ്‍ യു.എസ്. ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഇന്ത്യയിലുണ്ടായത്. കഴിഞ്ഞ 20 വര്‍ഷം ഉണ്ടായ നേരിട്ടുള്ള വിദേശനിക്ഷേപ ഒഴുക്കിന്റെ പകുതിയാണിത് ഇത്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ നിന്നും കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയില്‍ വന്ന നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ 50 ശതമാനവും കഴിഞ്ഞ നാലുവര്‍ഷം കൊണ്ടുവന്നതാണ്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ അളവ് ലോകത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഇത് സംഭവിച്ചിരിക്കുന്നതും. ഇതില്‍ രസകരമായ മറ്റൊരു കാര്യമുണ്ട്, ഈ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 90 ശതമാനവും സ്വാഭാവിക വഴിയില്‍ കൂടിയുള്ളതും ബാക്കിയുള്ള 40% ഗ്രീന്‍ഫീല്‍ഡ് നിക്ഷേപത്തിലൂടെയുമാണ്. ഇന്ത്യയോടുള്ള നിക്ഷേപകരുടെ വിശ്വാസം ഇന്ന് വര്‍ദ്ധിച്ചുവെന്നും അവര്‍ ദീര്‍ഘകാലത്തേയ്ക്കാണ് വരുന്നതെന്നുമാണ് ഇത് വ്യക്തമാക്കുന്നത്.
സുഹൃത്തുക്കളെ,
ബ്ലൂബെര്‍ഗിന്റെ സവന്തം റിപ്പോര്‍ട്ട് തന്നെ ഇന്ത്യയിലുണ്ടാകുന്ന മാറ്റങ്ങളുടെ സാക്ഷ്യപത്രമാണ്. ബ്ലൂബെര്‍ഗിന്റെ നാഷണല്‍ ബ്രാന്‍ഡ് ട്രാക്കറില്‍ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. പത്തില്‍ ഏഴ് സൂചികയിലും ഇന്ത്യ ഒന്നാമതാണ്- രാഷ്ട്രീയ സ്ഥിരത, കറന്‍സി സ്ഥിരത, ഉന്നത ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍, അഴിമതി രഹിതം, ചെലവുകുറഞ്ഞ ഉല്‍പ്പാദനം, തന്ത്രപരമായ പ്രദേശം, ഭൗതിക സ്വത്തവകാശ നിയമ(ഐ.പി.ആര്‍)ത്തിലുള്ള ബഹുമാനം. മറ്റുള്ള സൂചികകകളിലും ഇന്ത്യ വളരെ ഉയര്‍ന്ന റാങ്കില്‍ തന്നെയാണ്.
സുഹൃത്തുക്കളെ,
നിങ്ങളുടെ ആഗ്രഹങ്ങളും ഞങ്ങളുടെ സ്വപ്‌നങ്ങളും ശരിയായി യോജിക്കുന്നവയാണ്; നിങ്ങളുടെ സാങ്കേതികവിദ്യയ്ക്കും ഞങ്ങളുടെ പ്രതിഭകള്‍ക്കും ലോകത്തെ മാറ്റിമറിയ്ക്കാനാകും; നിങ്ങളുടെ വളര്‍ച്ചയ്ക്കും ഞങ്ങളുടെ വൈദഗ്ധ്യത്തിനും ആഗോള സാമ്പത്തികവളര്‍ച്ചയുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ കഴിയൂം, നിങ്ങളുടെ സൂക്ഷ്മതയുള്ള രീതികള്‍ക്കും ഞങ്ങളുടെ പ്രായോഗിക മനസിനും മാനേജ്‌മെന്റില്‍ പുതിയ കഥകള്‍ രചിക്കാന്‍ കഴിയും; നിങ്ങളുടെ യുക്തിപരമായ രീതികളും ഞങ്ങളുടെ മാനുഷിക മൂല്യത്തിനും ലോകം ഉറ്റുനോക്കുന്ന വഴി കാട്ടികൊടുക്കാനാകും. ഇനി എവിടെയെങ്കിലും എന്തെങ്കിലും വിടവുണ്ടെങ്കില്‍ ഞാന്‍ വ്യക്തിപരമായി തന്നെ അതിനൊരു പാലമായി പ്രവര്‍ത്തിക്കും.
നിങ്ങള്‍ക്ക് നന്ദി!
It’s only been four months since we were re-elected and we have further increased the pace of reform in India.
— Narendra Modi (@narendramodi) September 25, 2019
And, this is just the beginning. pic.twitter.com/OiPqgJrObO
Four reasons that make the India growth story special. pic.twitter.com/HCuPxUrSAK
— Narendra Modi (@narendramodi) September 25, 2019
Our Government is initiating reforms that are aimed at deregulation and delicensing. pic.twitter.com/2JuOzMYPSB
— Narendra Modi (@narendramodi) September 25, 2019
Together we can achieve exceptional things. If there is a gap anywhere, I will be personally there to bridge it. pic.twitter.com/bBUTrGCP6a
— Narendra Modi (@narendramodi) September 25, 2019