Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പഞ്ചസാരവിലവര്‍ധന നിയന്ത്രിക്കുന്നതിനായി സ്റ്റോക്ക് പരിധി നിര്‍ണയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കും


പഞ്ചസാരവിലവര്‍ധന നിയന്ത്രിക്കുന്നതിനായി സ്റ്റോക്ക് പരിധി നിര്‍ണയിക്കാനും അതു നടപ്പില്‍വരുത്താനും സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് പഞ്ചസാര ഡീലര്‍മാര്‍ക്കു സംഭരിക്കാവുന്ന പഞ്ചസാരയ്ക്കു പരിധി നിര്‍ണയിക്കാനുള്ള അധികാരം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കു നല്‍കാന്‍ തീരുമാനിച്ചത്. പഞ്ചസാര മില്ലുകളില്‍ ആവശ്യത്തിനു പഞ്ചസാര സ്‌റ്റോക്കുണ്ടായിട്ടും മൊത്ത, ചില്ലറ വില ഉയരുകയാണെന്നതു ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണു നടപടി.

പഞ്ചസാരലഭ്യത സംബന്ധിച്ചും രാജ്യത്താകമാനം പഞ്ചസാരവില ഉയരാനിടയാക്കുന്ന വിവിധ ഘടകങ്ങള്‍ സംബന്ധിച്ചും ഗവണ്‍മെന്റ് പഠിച്ചിട്ടുണ്ട്. വില ഉയരുന്നതു നിയന്ത്രിക്കാനും വ്യാപാരികളുടെ പൂഴ്ത്തിവെയ്പ് തടയാനും പഞ്ചസാര സംഭരണത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ചു കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ട തീരുമാനം സ്‌റ്റോക്ക് പരിധി നടപ്പാക്കാനും അതുവഴി വില നിയന്ത്രിക്കാനും സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കു സഹായകമാകും.