പിഎം ഇന്ത്യ
പഞ്ചസാര നിയന്ത്രണം സംബന്ധിച്ച് നിലവിലുള്ള 2016 ഒക്‌ടോബര്‍ 27 ലെ കേന്ദ്ര ഉത്തരവിന്റെ കാലാവധി ആറ് മാസത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഈ മാസം 29 മുതല്‍ ഇക്കൊല്ലം ഒക്‌ടോബര്‍ 28 വരെ (29-4-2017 മുതല്‍ 28-10-2017 വരെ) യാണ് ഉത്തരവിന്റെ കാലാവധി ദീര്‍ഘിപ്പിച്ചിട്ടുള്ളത്.
ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ മുന്‍കൂര്‍ അനുമതിയോടെ പഞ്ചസാരയുടെ സംഭരണ പരിധി / ലൈസന്‍സിംഗ് നിബന്ധനകള്‍ തുടങ്ങിയവ നിശ്ചയിക്കുന്നതിന് നിയന്ത്രണ ഉത്തരവ് പുറപ്പെടുവിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റുകളെ സഹായിക്കുകയാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം. ഇതുവഴി പൊതുജനങ്ങള്‍ക്ക് ന്യായവിലയ്ക്കുള്ള പഞ്ചസാരയുടെ ലഭ്യത ഉറപ്പുവരുത്താനും, പൂഴ്ത്തിവയ്പ്പും, കരിഞ്ചന്തയും തടയാനും കഴിയും.