പിഎം ഇന്ത്യ
പഞ്ചാബിലെയും ഒഡീഷയിലെയും റോഡ് വികസന പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ സാന്പത്തിക കാര്യ സമിതി അനുമതി നല്‍കിയത് ഈ സംസ്ഥാനങ്ങളിലെ അടിസ്ഥാന സൌകര്യ വികസനവും പരസ്പര ബന്ധവും മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ട്വിറ്ററില്‍ പറഞ്ഞു.
”പഞ്ചാബില്‍ ദേശീയ പാത 344 എ യിലെ ഭഗ്വാര – രൂപ്നഗര്‍ ഭാഗം നാലുവരി പാതയാക്കി വികസിപ്പിക്കുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഏകദേശം 80.820 കിലോ മീറ്റര്‍ റോഡ് വികസിപ്പിക്കുന്നതിന് 1444.42 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി പഞ്ചാബിന്‍റെ അടിസ്ഥാന സൌകര്യം വികസിപ്പിക്കുകയും സംസ്ഥാനത്തെ ഈ പ്രദേശത്തിന്‍റെ സാമൂഹിക സാന്പത്തിക നിലവാരം ഉയര്‍ത്തുകയും ചെയ്യും.
ഒഡീഷയിലെ പുതിയ ദേശീയ പാത 55 ലേ ആംഗൂള്‍ – സംഭാല്‍പൂര്‍ ഭാഗം 4 വരി പാതയാക്കി വികസിപ്പിക്കുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ സാന്പത്തിക കാര്യ സമിതി അനുമതി നല്‍കി. 2491.53 കോടി രൂപ ചെലവില്‍ ഏകദേശം 151 കിലോമീറ്റര്‍ വികസിപ്പിക്കുന്നതാണ് പദ്ധതി. ഒഡീഷയിലെ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തുന്നതിനും ആംഗൂള്‍ – സംഭാല്‍പൂര്‍ ഭാഗത്തെ ഗതാഗത തിരക്കും സമയ നഷ്ടവും യാത്രാ ചിലവും കുറയ്ക്കാനും പദ്ധതി സഹായിക്കും
മഹാരാഷ്ട്രയില്‍ ദേശീയ പാത 211 ല്‍ ഔറംഗബാദ് – തേല്‍വാടി ഭാഗം 4 വരിയാക്കുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ സാന്പത്തിക കാര്യ സമിതി അനുമതി നല്‍കി. ഏകദേശം 87 കിലോമീറ്റര്‍ റോഡ് 2028.91 കോടി രൂപ ചെലവില്‍ 4 വരിയാക്കുന്ന പദ്ധതിയാണിത്. ഈ മേഖലയിലെ സാമൂഹിക സാന്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ഇവിടത്തെ ജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പദ്ധതി സഹായകമാകും.
CCEA, chaired by PM approved the development of four laning of Phagwara-Rupnagar Section of NH-344A in Punjab. #TransformingIndia
— PMO India (@PMOIndia) June 29, 2016
The cost is estimated to be Rs.1444.42 crore & total length of the road to be developed is approximately 80.820 kms. #TransformingIndia
— PMO India (@PMOIndia) June 29, 2016
Project will improve infrastructure in Punjab & will also help in uplifting the socio-economic condition of this region in the State.
— PMO India (@PMOIndia) June 29, 2016
CCEA approved the development of four laning of Angul-Sambalpur Section of NH-42 (New NH-55) in Odisha. #TransformingIndia
— PMO India (@PMOIndia) June 29, 2016
The cost is estimated to be Rs.2491.53 crore & total length of the road to be developed is approximately 151 kms. #TransformingIndia
— PMO India (@PMOIndia) June 29, 2016
The project will help in expediting the improvement of infrastructure in Odisha and in reducing the time & cost of travel for traffic (1/2)
— PMO India (@PMOIndia) June 29, 2016
...particularly heavy traffic, plying between Angul and Sambalpur section. (2/2) #TransformingIndia
— PMO India (@PMOIndia) June 29, 2016