പിഎം ഇന്ത്യ
തൃശൂരില്‍ തപാല്‍വകുപ്പിന്റെ കൈവശമുള്ള 16.5 സെന്റ് ഭൂമിയും കെട്ടിടവും പൊതുജനതാല്പര്യാര്ഥം പട്ടാളം റോഡ് വീതികൂട്ടാനായി തൃശൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനു കൈമാറുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്കി.
പകരമായി തൃശൂര്‍ സെന്‍ട്രല്‍ പോസ്റ്റ് ഓഫീസില്‍നിന്ന് 200 മീറ്റര്‍ അകലെ 16.5 സെന്റ് സ്ഥലം തപാല്‍വകുപ്പിനു ലഭിക്കും. 3500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പോസ്റ്റ് ഓഫീസും രണ്ടു ഗേറ്റുകളോടുകൂടിയ ചുറ്റുമതിലും തൃശൂര്‍ കോര്പറേഷന് നിര്‍മിച്ചുനല്‍കും. അപകടരഹിതമായ ഗതാഗതം സുസാധ്യമാക്കുന്നതിനായുള്ള തൃശൂര്‍ കോര്‍പറേഷന്റെ പട്ടാളം റോഡ് വികസിപ്പിക്കല്‍ പദ്ധതി ഈ മേഖലയിലെ ഏറെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും. ഗതാഗതക്കുരുക്ക് വലിയ അളവോളം ഇല്ലാതാകുകയും ചെയ്യും.