Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പട്‌ന ഹൈക്കോടതി ശതാബ്ദി ആഘോഷസമാപനത്തില്‍ പ്രധാനമന്ത്രി സംബന്ധിച്ചു

പട്‌ന ഹൈക്കോടതി ശതാബ്ദി ആഘോഷസമാപനത്തില്‍ പ്രധാനമന്ത്രി സംബന്ധിച്ചു


പട്‌ന ഹൈക്കോടതി ശതാബ്ദി ആഘോഷത്തിന്റെ സമാപനച്ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രസംഗിച്ചു.

നൂറു വര്‍ഷത്തിനിടെ ഈ കോടതിക്കുണ്ടാക്കാന്‍ സാധിച്ച നേട്ടങ്ങളെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു. നൂറു വര്‍ഷത്തെ പ്രവര്‍ത്തനത്തിലുണ്ടായ നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ട് അവ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതു ദൃഢനിശ്ചയം കൈക്കൊള്ളാവുന്ന ഒരു അവസരമാണെന്നും ബന്ധപ്പെട്ട എല്ലാവരും വരുംവര്‍ഷങ്ങളില്‍ പുതിയ നാഴികക്കല്ലുകള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി യത്‌നിക്കണമെന്നും ശ്രീ. നരേന്ദ്ര മോദി ഉദ്‌ബോധിപ്പിച്ചു.

സാങ്കേതികവിദ്യയുടെ മഹത്തായ കരുത്തിനെക്കുറിച്ചു സൂചിപ്പിച്ച അദ്ദേഹം, ബാറും ബെഞ്ചും കോടതിയും സാങ്കേതികവിദ്യ ഉള്‍ക്കൊള്ളാന്‍ തയ്യാറാണമെന്ന് ആവശ്യപ്പെട്ടു. സാങ്കേതികവിദ്യയുടെ സജീവമായ ഉപയോഗത്തിലൂടെ വാദങ്ങളുടെയും വിധികളുടെയുമൊക്കെ മേന്‍മ ഉയര്‍ത്താന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.