Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പത്താമത് ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഒപ്പ് വച്ച ധാരണാപത്രങ്ങള്‍


· കാര്‍ഷിക ഗവേഷണ, വിദ്യാഭ്യാസ രംഗങ്ങളിലെ സഹകരണത്തിന് ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലും, ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ കാര്‍ഷിക ഗവേഷണ കൗണ്‍സിലും ഒപ്പ് വച്ച ധാരണാപത്രം.

· ദക്ഷിണാഫ്രിക്കയില്‍ ‘കരകൗശല വിദ്യകള്‍ക്കായുള്ള ഗാന്ധി മണ്ടേല വൈദഗ്ധ്യ കേന്ദ്രം’ സ്ഥാപിക്കുന്നത് സംബന്ധിച്ച് ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്റും, ഇന്ത്യന്‍ ഗവണ്‍മെന്റും തമ്മില്‍ ഒപ്പ് വച്ച ധാരണാപത്രം

· ബഹിരാകാശം സമാധനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും, പര്യവേഷണത്തിനുമുള്ള സഹകരണം സംബന്ധിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയും (ഐ.എസ്.ആര്‍.ഒ.), ദക്ഷിണാഫ്രിക്കയുടെ ദേശീയ ബഹിരാകാശ ഏജന്‍സിയും തമ്മില്‍ ഒപ്പ് വച്ച ധാരണാപത്രം.